‘അന്നെന്റെ കുഞ്ഞിന് ഒരു ഉരുള ചോറ് കൊടുക്കാൻ എനിക്ക് സാധിച്ചില്ല’ ! അവർ അത് നിഷേധിച്ചു ! അടുത്ത ഓണം ഉണ്ണാൻ അവൾ ഉണ്ടായിരുന്നില്ല ! സുരേഷ് ഗോപി പറയുന്നു !
മലയാളികളുടെ എക്കാലത്തെയും സൂപ്പർ ഹീറോയാണ് നടൻ സുരേഷ് ഗോപി. ഒരു നടൻ എന്നതിലുപരി അദ്യേഹം ഒരുപാട് കാരുണ്യ പ്രവർത്തികളും ചെയ്യാറുണ്ട്. ഏവരുടെയും പ്രിയങ്കരനായ അദ്ദേഹം ഇപ്പോൾ ഒരു പൊതുപ്രവർത്തകൻ കൂടിയാണ്. കഴിഞ്ഞ ദിവസം അദ്ദേഹം നൽകിയ ഒരു അഭിമുഖത്തിൽ ഏറെ നൊമ്പരപ്പെടുത്തുന്ന ഒരു ഓർമ പങ്കുവെച്ചിരുന്നു. എല്ലാ ഓണ നാളിലും അത് എനറെ ഉള്ളിൽ ഒരു വിങ്ങലാണ് എന്നും അദ്ദേഹം പറയുന്നു. പണ്ടൊരു ഓണക്കാലത്താണ് ഈ വലിയ നഷ്ടം എനിക്ക് സംഭവിച്ചത് എന്നും അദ്ദേഹം ഓർക്കുന്നു. 1991 ലായിരുന്നു ഈ സംഭവം നടക്കുന്നത്.
ആ ഓണ കാലത്ത് അദ്ദേഹം ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കോഴിക്കോട്ടായിരുന്നു. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത കടലോരക്കാറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിൽ പെട്ടുപോകുകയായിരുന്നു അന്ന് സുരേഷ് ഗോപി. അത് മാത്രമല്ല താൻ ഗുരുസ്ഥാനീയനായി കണക്കാക്കുന്ന സംവിധായകനാണ് തമ്പി കണ്ണന്താനം. തിരക്കുകൾ കാരണം തനിക്ക് ആ ഓണ കാലത്ത് വീട്ടിലേക്ക് പോകാൻ സാധിച്ചിരുന്നില്ല. സാധിച്ചിരുന്നില്ല എന്നല്ല, അവർ തന്നെ അതിന് അനുവദിച്ചിരുന്നില്ല എന്നതാണ് സത്യം.
ആ ചിത്രത്തിലെ നായകനായതിനാൽ തന്നെ ഒരു മഴപെയ്താൽ ആ സീൻ എടുക്കാൻ സാധിക്കില്ലാത്തതിനാൽ എന്നെ അവർ വീട്ടിലേക് വിട്ടില്ല, ആ ഓണകാലത്ത് വീട്ടിൽ പോകാൻ സാധിച്ചില്ല. ഓണക്കാലം ലൊക്കേഷനിൽ തന്നെ ആയിരുന്നു. ആ വർഷം ആയിരുന്നു തന്റെ പൊന്നുമകൾ ലക്ഷ്മി ജനിച്ചത്. അവളുടെ ആദ്യ ഓണം. അവളുടെ ചോറൂണ് നേരത്തെ കഴിയുകയും ചെയ്‌തിരുന്നു. ആ ഓണത്തിന് മകൾക്ക് ഒരു ഉരുള ഓണ ചോറ് വാരി കൊടുക്കാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. ആ ഓണത്തിന് പോകാതിരുന്നത് കൊണ്ട് അത് കൊടുക്കാൻ കഴിഞ്ഞില്ല, എന്നാൽ തൊട്ടടുത്ത ഓണമുണ്ണാൻ എന്റെ മകൾ ലക്ഷ്മി ഉണ്ടായിരുമില്ല.
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുഖമാണ് ആ തീരാ നഷ്ടം എന്നും അദ്ദേഹം പറയുന്നു. എന്റെ പൊന്നുമോൾക്ക് ഒരു ഓണരുയുള്ള കൊടുക്കാൻ കഴിഞ്ഞിട്ടില്ല. അതിനു മുൻപ് അവൾ പോയി. അവൾക്കുള്ള ഉരുള അവർ നിഷേധിച്ചതാണെന്നും സുരേഷ് ഗോപി എടുത്ത് പറയുന്നു. ഓർമയായ മകൾ ലക്ഷ്മിയുടെ പേരിൽ അദ്ദേഹം ഒരുപാട് കാരുണ്യ പ്രവർത്തികൾ ചെയ്യാറുണ്ട്, അതിനു വേണ്ടി ഒരു സംഘടന തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്. ശേഷം അദ്ദേഹത്തിന് നാല് മക്കൾ ഉണ്ട്, രണ്ട് ആണും രണ്ട് പെൺകുട്ടികളും. അതിൽ മൂത്ത മകൻ ഗോകുൽ സുരേഷ് ഇപ്പോൾ സിനിമ മേഖലയിൽ വളരെ സജീവമാണ്, അച്ഛനും മകനും ആദ്യമായി ഒന്നിക്കുന്ന ‘പാപ്പാൻ’ എന്ന ചിത്രം ഏറെ പ്രേക്ഷക പ്രതീക്ഷ നൽകുന്ന പുതിയ ചിത്രമാണ്.
Leave a Reply