പാകിസ്താന്റെ പതാകയിൽ നിന്നും ചന്ദ്രനെ ഒഴിവാക്കണം ! എത്രയും പെട്ടെന്ന് ചന്ദ്രനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം ! ആവശ്യവുമായി ഹിന്ദു മഹാസഭ !

ലോകത്തിന് മുന്നിൽ ഇന്ത്യ അഭിമാനമായി മാറിയ നിമിഷത്തിന്റെ സന്തോഷത്തിലാണ് ഓരോ ഇന്ത്യക്കാരനും. ചന്ദ്രയാൻ 3 ഇന്ത്യയുടെ പേരും പ്രശസ്തിയും വാനോളം ഉയർത്തിയിരിക്കുന്നു ഈ സാഹചര്യത്തിൽ  കഴിഞ്ഞ രണ്ടു ദിവസമായി വിചിത്രമായ ചില വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. അതിൽ ഒന്നാണ് ചന്ദ്രനെ ഹിന്ദു രാഷ്ട്രമാക്കി മാറ്റണം എന്ന ആവശ്യവുമായി ഭാരതീയ ഹിന്ദു മഹാ സഭ രംഗത്ത് വന്നത്, അതിനു പിന്നാലെ ഇപ്പോഴിതാ മറ്റൊരു വിചിത്ര ആവശ്യവുമായി വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് ഹിന്ദു മഹാസഭയുടെ ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണി.

അടുത്ത ആവിശ്യം ഇങ്ങനെ, പാക്കിസ്ഥാന്‍ പതാകയില്‍ ചന്ദ്രനുണ്ടെന്നും, എത്രയും പെട്ടെന്ന്  അത് നീക്കം ചെയ്യണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചന്ദ്രനിൽ ഹിന്ദു ധർമ്മങ്ങൾക്ക് ആദ്യ അവകാശമുണ്ടെന്നും ചന്ദ്രദേവന്റെ ചിഹ്നം പാക്കിസ്ഥാന്‍ പതാകയില്‍ നിന്ന് നീക്കണമെന്നും അല്ലാത്ത പക്ഷം മാനനഷ്ടക്കേസ് നല്‍കുമെന്നും ചക്രപാണി പറയുന്നു.

ചന്ദ്രയാന്‍ 3 ഇറങ്ങിയ ചന്ദ്രനിലെ ദക്ഷിണ ദ്രുവത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവശക്തി  പോയിന്റ് എന്ന് നാമകരണം ചെയ്ത, ചന്ദ്രയാന്‍ ചന്ദ്രനില്‍ ഇറങ്ങിയ സ്ഥലത്തെ അതിന്റെ തലസ്ഥാനമാക്കണമെന്നും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനു കത്തയക്കുമെന്നും ചക്രപാണി നേരത്തെ പറഞ്ഞിരുന്നു. ഹിന്ദുക്കളല്ലാത്ത മറ്റ് മതക്കാര്‍ ചന്ദ്രനിലെത്തുന്നതിന് മുമ്പേ ചന്ദ്രനെ എത്രയും പെട്ടെന്ന് തന്നെ ഹിന്ദു രാഷ്ട്രമാക്കി മാറ്റണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ചന്ദ്രനില്‍ ആളുകള്‍ പോയി ജിഹാദ് ചെയ്യുമെന്നും ചക്രപാണി പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *