ഇത് എന്റെ രണ്ടാം ജന്മമാണ്, മകന്റെ മ,ര,ണ ശേഷം ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി ! ശ്രീകുമാരൻ തമ്പി പറയുന്നു !

മലയാള സിനിമ ലോകത്ത് സമഗ്രമായ സംഭാവനകൾ സമ്മാനിച്ച അതുല്യ പ്രതിഭയാണ് ശ്രീകുമാരൻ തമ്പി. അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയൊരു ദുഖം സംഭവിച്ചിരുന്നു.  അദ്ദേഹത്തിന്റെ മകൻ 2009 മാർച്ച് 20 നാണ് സെക്കന്തരാബാദിലെ സ്വകാര്യ ഹോട്ടൽ മുറിയിൽ മ,രി,ച്ച നിലയിൽ കണ്ടെത്തിയത്. രാജ്കുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ മൂന്നാമത്തെ തെലുങ്കു ചിത്രം റിലീസ് ചെയ്യാനിരുന്ന ദിവസമായിരുന്നു ആ മ,ര,ണം സംഭവിച്ചത്. എന്താണ് ആ മരണ കാരണമെന്നത് ഇന്നും അവ്യക്തമാണ്.

ഇപ്പോഴിതാ തന്റെ മകന്റെ ഓർമ്മകൾ പങ്കുവെച്ച അദ്ദേഹത്തിന്റെ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഏറെ വേദനയോടെ അദ്ദേഹം പറഞ്ഞത് ഇങ്ങനെ ആയിരുന്നു, മകൻ മരിച്ചപ്പോൾ‍ യഥാർഥത്തിൽ താനും മരിച്ചെന്നാണ് അദ്ദേഹം പറയുന്നത്. ഈ ലോകത്തിൽ ഒരച്ഛനും സംഭവിക്കാത്ത ഒരു കാര്യമാണ് എന്റെ ജീവിതത്തിൽ നടന്നത്. എന്റെ കുഞ്ഞ് മരിച്ച് അവന്റെ പോസ്റ്റ്മോർട്ടത്തിനു ശേഷം ടിവിയിൽ വാർത്ത വന്നപ്പോഴാണ് ഞാൻ ആ മ,ര,ണവിവരം അറിയുന്നത്. ആ ദ്രോഹികൾ എന്നോടു പറഞ്ഞില്ല. അന്നും ഞാൻ പതിവു പോലെ ക്ഷേത്രത്തിൽ പോയി അവനു വേണ്ടി പ്രാർഥിച്ചു. അവന്‍ സംവിധാനം ചെയ്ത മൂന്നാമത്തെ തെലുങ്ക് സിനിമ റിലീസ് ചെയ്യുന്ന ദിവസമായിരുന്നു അന്ന്.

പ്രിയദർശന്റെ സഹ സംവിധായകനായി പ്രവർത്തിച്ചിരുന്ന സമയത്ത് അദ്ദേഹം പറഞ്ഞിരുന്നു. മകൻ സിനിമയിൽ വന്നതിൽ ചേട്ടന് വലിയ വിഷമം ഉണ്ടെങ്കിലും അവൻ ഇന്ത്യയിലെ ഏറ്റവും വലിയ സംവിധായകനാകും എന്നാണ്. ആ സ്വപ്നം നടന്നില്ല. എന്റെ ഏറ്റവും വലിയ ആഘോഷം അവസാനിപ്പിച്ച ആ കാലത്തോട് എനിക്കു സ്നേഹവും നന്ദിയുമില്ല. എന്റെ 69–ാം വയസ്സിലാണ് അവൻ മരിച്ചത്. അന്ന് എന്റെ എല്ലാ സന്തോഷവും ആഘോഷവും അവസാനിച്ചു. ഒരിക്കൽ ഞാൻ ഗംഗയുടെ തീരത്ത് പോയി. ഒറ്റയ്ക്ക് അവിടെ നിന്നു കണ്ണടച്ചു ധ്യാനിച്ചപ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞത് മകന്റെ രൂപമാണ്. ‘അച്ഛൻ ഇത്ര പാവമായിപ്പോയല്ലോ, മരണം നല്ലതല്ലേ’ എന്ന് അവൻ എന്നോടു മന്ത്രിക്കുന്നതായി തോന്നി.

എന്റെ മകന്റെ മ,ര,ണ ശേഷം എന്റെ ജീവിതത്തിൽ ഒരുപാട് വലിയ മാറ്റങ്ങളുണ്ടായി. പല വിട്ടുവീഴ്ചകളും ചെയ്യാൻ ഞാൻ തയാറായതു പോലും അവന്റെ വേർപാടിനു ശേഷമാണ്. ആ വേര്പാടിന് ശേഷമാണ് ഞാൻ മരണത്തെക്കുറിച്ചു കൂടുതലായി പഠിക്കാനും തീക്ഷ്ണമായി ചിന്തിക്കാനും തുടങ്ങി. യഥാർഥത്തിൽ ഇത് എന്റെ രണ്ടാം ജന്മമാണ്. ആ ദുരന്തത്തിനു ശേഷം ദൈവങ്ങളോടു വലിയ അമർഷം തോന്നി വിഗ്രഹങ്ങളെല്ലാം വലിച്ചെറിഞ്ഞു. പിന്നീട് വിശ്വാസത്തിലേക്കു മടങ്ങി വന്ന് അവയെല്ലാം പുനഃപ്രതിഷ്ഠിച്ചു. ഞാൻ എപ്പോൾ മരിച്ചാലും ജീവിതത്തെ സധൈര്യം നേരിടണമെന്ന് ഭാര്യയോടു പറയാറുണ്ട്. ‘ഉദിച്ചാൽ അസ്തമിക്കും ജനിച്ചാൽ അന്തരിക്കും’ എന്നു ഞാൻ എഴുതിയിട്ടുണ്ട്. പക്ഷേ ജീവിതത്തിലേക്കു വരുമ്പോൾ ഇത്തരം കാര്യങ്ങളൊന്നും അംഗീകരിക്കാനാകില്ല’.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *