ഇനിയും ഈ ബന്ധത്തിൽ തൂങ്ങിപ്പിടിച്ചു നിൽക്കുന്നത് പുരുഷത്വമാണോ, നീ ഒന്നുകൂടി ആലോചിക്കൂ അമ്പിളി എന്നാണ് ഞാൻ അവനോട് പറഞ്ഞത് ! ശ്രീകുമാരൻ തമ്പി പറയുന്നു

മലയാള സിനിമക്ക് മറക്കാൻ കഴിയാത്ത അത്ര സംഭാവനകൾ നൽകിയ അതുല്യ കലാകാരനാണ് ശ്രീകുമാരൻ തമ്പി, അദ്ദേഹം ഇതിനു മുമ്പ് മല്ലിക സുകുമാരനെ കുറിച്ചും ജഗതിയെ കുറിച്ചും പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ. അമ്പിളിയും മല്ലികയും സിനിമ മോഹവുമായി നടക്കുന്ന കാലം തൊട്ടേ അവരെ എനിക് അറിയാം. ഇരുവരും ഒറ്റക്കും അല്ലാതെയും എന്റെ വീട്ടിൽ വരുമ്പോഴെല്ലാം ഞാൻ മനസ്സിൽ വിചാരിച്ചിരുന്നു, ഇല്ലായിമയിലും വളരെ സന്തോഷത്തോടെ ജീവിതം നയിക്കുന്ന ദമ്പതിമാർ എന്ന്..

എന്റെ  ‘ഏതോ ഒരു സ്വ,പ്നം’ എന്ന ചിത്രത്തിന്റെ സെറ്റിൽ മല്ലികയും സഹായി ആയി ഒപ്പം ഉണ്ടായിരുന്നു. സു,കുമാരൻ തന്റെ ഭാഗങ്ങൾ വളരെ പെട്ടെന്ന് ഷൂട്ടിങ് തീർക്കുന്ന ഒരു നടൻ ആയിരുന്നു. ശേഷം അദ്ദേഹം പെട്ടെന്ന് തന്നെ വീട്ടിലേക്ക് മടങ്ങുകയും ചെയ്യും. അങ്ങനെ ഒരു ദിവസം ഷൂട്ടിംഗ് കഴിഞ്ഞ് പോകാൻ തയ്യാറായ സുകുമാരനെ ഹോട്ടലിൽ കൊണ്ട് വിടാൻ ഞാൻ ഡ്രൈവറിനോട് പറഞ്ഞു..

അതിനു പുറകെ തന്നെ മല്ലികയും വന്നു അവൾക്കും പോകണം എന്ന് പറഞ്ഞു, അങ്ങനെ ഇത് പലപ്പോഴും ആവർത്തിച്ചു, എന്നോട് പറഞ്ഞും പറയാതെയും മല്ലിക സുകുമാരനൊപ്പം പോകാൻ തുടങ്ങി..  സെറ്റിൽ പലരും അടക്കം പറയുന്നത് ഞാൻ ശ്രദ്ധിച്ചു. അപ്പോൾ എവിടെയോ എന്തോ ഒന്ന് പുകയുന്നത് പോലെ എനിക്കും തോന്നി. അങ്ങനെ ഞാൻ മല്ലികയോട് പറഞ്ഞു, എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ടെന്ന്,. അപ്പോഴേക്കും അവരുടെ മുഖം വല്ലാതെയായി.. മല്ലികയ്ക്കു സുകുമാരനുമായി അടുപ്പമുണ്ടെന്നു നമ്മുടെ ഷൂട്ടിങ് ടീമിലെ എല്ലാവർക്കും അറിയാം. അതു മനസ്സിലാക്കാൻ താമസിച്ച ഒരേയൊരു മണ്ടൻ ഞാനാണ്.

അങ്ങനെ ഞാൻ മല്ലികയോട് കാര്യം ചോദിച്ചു,  സത്യം പറയണം മല്ലികയും സുകുമാരനും തമ്മിൽ പ്രണയത്തിലാണോ.. ‘മല്ലിക മറ്റൊരാളിന്റെ ഭാര്യയാണ്, അവനും എനിക്കു വേണ്ടപ്പെട്ടവനാ. ആ കാര്യം മറക്കരുത്.’ മല്ലിക പൊട്ടിക്കരഞ്ഞുകൊണ്ട്‌ എന്റെ കാൽക്കൽ വീണു. അതുകഴിഞ്ഞ് തേങ്ങലോടെ പറഞ്ഞു. അപ്പോൾ അവർ പറഞ്ഞു ചേട്ടാ ഇപ്പോഴത്തെ ഈ ബന്ധം തുടർന്നാൽ എനിക്ക് എന്റെ ജീവൻ തന്നെ ഉപേക്ഷിക്കേണ്ടി വരും. ഇപ്പോഴത്തെ ബന്ധം ഞാൻ വേർപെടുത്തിയാൽ സുകു എന്നെ വിവാഹം കഴിക്കാമെന്നു സമ്മതിച്ചിട്ടുണ്ട്.’ അതൊരു പുതിയ അറിവായിരുന്നു. മല്ലിക സത്യം തുറന്നു പറഞ്ഞതിനുശേഷം ഞാൻ അമ്പിളിയോടു സംസാരിച്ചു.

അവൻ ഒന്നുമറിയാത്തപോലെ നിന്നു,  നീ ഡിവോഴ്‌സിന് സമ്മതിച്ചാൽ സുകുമാരൻ മല്ലികയെ വിവാഹം കഴിക്കും. എന്നാൽ അവന്റെ മറുപടി, ഇങ്ങനെ, എന്റെ ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതിനെ കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല. എന്നായിരുന്നു. അപ്പോൾ  ഞാൻ ചോദിച്ചു. ‘നിന്റെ ഭാര്യ നിന്നെ വേണ്ടെന്നു പറയുന്നു, മറ്റൊരാളെ വിവാഹം കഴിക്കാൻ അവൾ തയാറായി നിൽക്കുന്നു. അപ്പോഴും ഈ ബന്ധത്തിൽ തൂങ്ങിപ്പിടിച്ചു നിൽക്കുന്നത് പുരുഷത്വമാണോ… നീ ആലോചിക്കൂ’ അമ്പിളി ഈ സത്യം അറിഞ്ഞിട്ടും നിർവികാരനെപ്പോലെ പെരുമാറുന്നത് എന്നെ അദ്ഭുതപ്പെടുത്തി. ഒടുവിൽ അയാൾ ഡിവോഴ്‌സിന് സമ്മതിച്ചു. ശേഷം ആ സുകുമാരനും മല്ലികയും തമ്മിലുള്ള വിവാഹം നടന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *