മോഹൻലാൽ എന്നെ വഞ്ചിച്ചു ! എനിക്ക് എന്റെ വീടും പറമ്പും നഷ്ടമായി ! പകരം വീട്ടാമായിരുന്നു, പക്ഷെ അതല്ല എന്റെ വ്യക്തിത്വം ! ശ്രീകുമാരൻ തമ്പി തുറന്ന് പറയുമ്പോൾ !

മലയാള സിനിമക്ക് വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയ അതുല്യ പ്രതിഭയാണ് ശ്രീകുമാരൻ തമ്പി. സിനിമ രംഗത്ത് അദ്ദേഹം കൈവെക്കാത്ത മേഖലകൾ കുറവാണ്. ഇന്നും മലയാളികൾ ബഹുമാനിക്കുന്ന അദ്ദേഹം സിനിമ രംഗത്തെ തൻറെ ഓരോ ഓർമകളും പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. അങ്ങനെ അദ്ദേഹം മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് പറഞ്ഞ പല കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, തിയറ്ററുകൾ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും സിനിമകള്‍ മാത്രം ആവിശ്യപെടാൻ തുടങ്ങിയതോടെയാണ് ഞാൻ സിനിമ ചെയ്യുന്നത് നിർത്തിയത്. മലയാള സിനിമയില്‍ സൂപ്പര്‍ താര ആധിപത്യം കൊണ്ടു വന്നത് മമ്മൂട്ടിയും മോഹന്‍ലാലുമാണ്. പ്രേം നസിറും ജയനും സോമനും സുകുമാരനും അത് ചെയ്തിട്ടില്ല. അതുവരെ സംവിധായകരായിരുന്നു താരങ്ങളെ സൃഷ്ടിച്ചിരുന്നത്. പക്ഷെ ഇവര്‍ രണ്ട് പേരും സംവിധായകരെ സൃഷ്ടിച്ചു.

മമ്മൂട്ടിക്ക് ആദ്യമായി നായകവേഷം നൽകിയത് ഞാനാണ്. ആ സിനിമയിൽ ഗാനരംഗം ലിപ് അനക്കാൻ അറിയാതെ പ്രയാസപെട്ടുനിന്ന മമ്മൂട്ടിയെ ഇന്നും എനിക്ക് ഓർമയുണ്ട്. അതിനു ശേഷം അടുത്തൊരു സിനിമ കൂടി ഞങ്ങൾ ചെയ്തു. ചിത്രത്തില്‍ ധനഞ്ജയനെ മാറ്റി മറ്റൊരു ഹിറ്റ് ക്യാമറാമാനെ വെക്കാന്‍ മമ്മൂട്ടി പറഞ്ഞു. ഞാന്‍ എതിര്‍ത്തു. പകരം നിങ്ങളെ മാറ്റിയാല്‍ എങ്ങനെയിരിക്കുമെന്ന് ചോദിച്ചു. പിന്നെ എനിക്ക് മമ്മൂട്ടി ഡേറ്റ് തന്നിട്ടില്ല” എന്നാണ് അദ്ദേഹം പറയുന്നു. വില്ലൻ വേഷങ്ങൾ മാത്രം ചെയ്തുകൊണ്ടിരുന്ന മോഹൻലാലിനെ ആദ്യമായി നായകനാകുന്നത് എന്റെ സിനിമ ‘എനിക്കും ഒരു ദിവസം’ എന്നതിൽ ആയിരുന്നു.

പക്ഷെ ആ സിനിമ പരാജയപെട്ടു. അങ്ങനെ  മൂന്നാമത്തെ സിനിമയായ യു,വജനോത്സവം ഹിറ്റായിരുന്നു. അതോടെ മോഹന്‍ലാല്‍ സൂപ്പര്‍ താരമായി ഉയർന്നു. പക്ഷെ അതിനു ശേഷം അദ്ദേഹം  എനിക്ക് കോൾഷീറ്റ് തരാതെയായി. അങ്ങനെ ആറ് മാസത്തിന് ശേഷം എനിക്കൊപ്പം ഒരു സിനിമ തരാമെന്ന്  മോഹന്‍ലാല്‍ വാക്ക് തന്നിരുന്നു. അദ്ദേഹത്തെ ഞാൻ വിശ്വസിച്ചു, ഞാന്‍ ഒരു വിതരണക്കമ്പനി തുടങ്ങി. പക്ഷെ അദ്ദേഹം എന്നെ വഞ്ചിച്ചു. കമ്പനി ആരംഭിക്കാന്‍ എന്റെ വീട് 11 ലക്ഷം രൂപയ്ക്ക് വിറ്റിരുന്നു. ഇന്നാണെങ്കില്‍ അതിന്റെ വില 17 കോടി വരുമായിരുന്നു എന്നും അദ്ദേഹം പറയുന്നു.

ലാൽ ആണ് നല്ല നടൻ എന്ന് പറഞ്ഞതാണ് മ,മ്മൂട്ടിക്ക് എന്നോട് ദേഷ്യം ഉണ്ടാകാൻ കാരണം. ലാലിന് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ ജൂറിയില്‍ ഞാനുമുണ്ടായിരുന്നു. ഒരു വടക്കന്‍ വീരഗാഥയും, കിരീടവും അവസാന റൗണ്ടിലുണ്ടായിരുന്നു. ഞാനും കെജി ജോര്‍ജും വേറെ വേറെ കമ്മിറ്റികളിലായിരുന്നു. ജോർജിന്റെ കമ്മറ്റി ഒഴിച്ച് ബാക്കി എല്ലാവരും മോഹൻലാൽ ചിത്രത്തിന് മാർക്ക് ഇട്ടു, പക്ഷെ പിറ്റേന്ന് ജോർജ് അവർക്ക് എല്ലാവർക്കും പാർട്ടി നടത്തി. ലാൽ ചിത്രത്തിന് വോട്ട് ചെയ്തവർ പിറ്റേന്ന് മമ്മൂട്ടിക്ക് വോട്ട് നൽകി, അങ്ങനെ ആ അവാർഡ് അദ്ദേഹം നേടി.

എനിക്ക് മമ്മൂട്ടിയോട് പ്രത്യേക ഒരു  ദേഷ്യമോ മോഹന്‍ലാലിനോട് ഒരു  പ്രത്യേക ഇഷ്ടമോ  ഇല്ല. മൂന്നാമതും ഞാന്‍ ജൂറിയിലെത്തിയപ്പോള്‍ അന്ന്  ‘ഭരതം’ പരിഗണനയിലുണ്ടായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍ ആയിരുന്നു ജൂറി ചെയര്‍മാന്‍. അദ്ദേഹം മമ്മൂട്ടി ഗ്രൂപ്പിന്റെ ആളാണ്. അന്നും ഞാൻ മോഹൻലാലിനെ പിന്തുണച്ചു. ആ അവാർഡ് അദ്ദേഹം നേടി. പക്ഷെ മോഹന്‍ലാല്‍ കാരണമാണ് എനിക്ക് എന്റെ വീട് നഷ്ടമായത്. ഞാന്‍ പ്രതികാരം ചെയ്യാന്‍ കരുതിയിരുന്നുവെങ്കില്‍ ഞാന്‍ അദ്ദേഹത്തിന് അവാര്‍ഡ് നല്‍കില്ലായിരുന്നു. അത് കാണിക്കുന്നത് എന്റെ വ്യക്തിത്വമാണ് എന്നും ശ്രീകുമാരൻ തമ്പി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *