വലിയ ശരീരം ഉണ്ടെന്നേയുള്ളൂ, മനസ്സ് കൊച്ചു കുട്ടികളുടെ മനസാണ് ! എന്റെ ആരാധ്യ പുരുഷൻ ! സുരേഷ് ഗോപിയെ കുറിച്ച് ഉണ്ണി മുകുന്ദൻ പറയുന്നു !

മലയാള സിനിമയുടെ മസിൽ അളിയൻ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന യുവ നടനാണ് ഉണ്ണി മുകുന്ദൻ. ഇതിനോടകം തെന്നിന്ത്യൻ താര സിനിമയിൽ തിളങ്ങി നിന്ന താരം മേപ്പടിയാൻ  എന്ന തന്റെ പുതിയ സിനിമയുടെ വിജയ തിളക്കത്തിലാണ്. മല്ലുസിംഗ് എന്ന സിനിമയാണ് നടന്റെ ജീവിതം മാറ്റിമറിച്ചത്, അതിനു ശേഷം മുൻ നിര നായക നിരയിലേക്ക് ചുവടുവെച്ച ഉണ്ണി വില്ലനായും നാകനായും ഒരേ സമയം സിനിമയിൽ തിളങ്ങി നിന്നു, അതുപോലെ തന്നെ സിനിമ രംഗത്ത് ഏറ്റവും കൂടുതൽ ഗോസിപ്പുകൾ നേരിട്ട ഒരു നടൻ കൂടിയാണ് ഉണ്ണി

ഇപ്പോഴിതാ നടൻ നടൻ ഉണ്ണി മുകുന്ദൻ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ കാര്യനാഗാലാൻ ഏറെ ശ്രദ്ധ നേടുന്നത്. നടന്റെ വാക്കുകൾ ഇങ്ങനെ മുമ്പ് സുരേഷേട്ടനെ പരിചയപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തോടൊപ്പം നിന്ന് എടുക്കുന്ന ആദ്യത്തെ ഫോട്ടോയാണ് ഇത്. ഫോട്ടോസെഷൻ കഴിഞ്ഞതിന് പിന്നാലെയാണ് യാത്രപറഞ്ഞ് ഇറങ്ങിയത്.നല്ല മനുഷ്യസ്നേഹിയാണ് സുരേഷേട്ടൻ. അദ്ദേഹത്തിന് ആ വലിയ ശരീരം ഉണ്ടെന്നേയുള്ളൂ. ആ മനസ്സ് കൊച്ചു കുട്ടികളുടേതുപോലെയാണെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു.

ഞാൻ ഒരു കഥ കേൾക്കാൻ  എറണാകുളം ലുലു  മാരിയറ്റിൽ എത്തിയത് .തിരക്കഥ വായന കഴിഞ്ഞ് മടങ്ങാനൊരുങ്ങുമ്പോഴാണ് സുരേഷേട്ടൻ അവിടെ ഉണ്ടെന്നറിയുന്നത്. അദ്ദേഹം എന്തോ മീറ്റിങ്ങിന് വന്നതാണ്.  അപ്പോൾ ഞാൻ അദ്ദേഹെത്ത ഫോണിൽ വിളിച്ചു. എന്റെ നമ്പർ അദ്ദേഹം സേവ് ചെയ്യാൻ ഇടയില്ലെന്നാണ് ഞാൻ  കരുതിയത്. പക്ഷേ ഫോൺ എടുക്കുമ്പോൾ എന്നെ പേര് വിളിച്ചാണ് അഭിസംബോധന ചെയ്തത്. ആവശ്യം അറിയിച്ചപ്പോൾ വരാൻ പറഞ്ഞു. എന്നോടൊപ്പം വേറെ ചിലരുണ്ടായിരുന്നു. റൂമിൽ ചെന്നപ്പോൾ ഉച്ച ഭക്ഷണം കഴിക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു അദ്ദേഹം. പുറത്തുനിന്ന് എവിടെനിന്നോ വരുത്തിയ കഞ്ഞിയും ചമ്മന്തിയുമാണ് വിഭവങ്ങൾ. കഴിക്കാൻ ക്ഷണിച്ചെങ്കിലും സ്നേഹത്തോടെ ഒഴിഞ്ഞുമാറി.

എല്ലാവരും അദ്ദേഹത്തോടൊപ്പം സെൽഫി യെടുക്കുന്ന തിരക്കിലാണ്, എനിക്കും അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുക്കണം എന്ന് അതിയായ ആഗ്രഹം ഉണ്ടെങ്കിലും ചോദിക്കാനൊരു മടി. മമ്മൂക്കയും ലാലേട്ടനും സുരേഷേട്ടനുമൊക്കെ ഇന്നും എന്റെ സൂപ്പർ ഹീറോകളാണ്. അവർ നിറഞ്ഞാടിയ കഥാപാത്രങ്ങളിലൂടെയാണ് അവർ എന്റെ മനസ്സിൽ ജീവിക്കുന്നത്. അതിനപ്പുറത്തേയ്ക്ക് ഒരു സ്വകാര്യത സ്ഥാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്കതിന് കഴിയുകയുമില്ല.

ഒടുവിൽ ഞാൻ ചോദിച്ചു, ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് അപ്പോൾ സന്തോഷത്തോടെ സമ്മതിച്ചു, നിക്കൊപ്പം വന്നവരാണ് ആദ്യം ഫോട്ടോ എടുത്ത് തുടങ്ങിയത്. എന്റെ ഊഴമായപ്പോൾ ഞാൻ മടിച്ചു. അദ്ദേഹത്തെ ഇനിയും മുഷിപ്പിക്കണോ എന്ന് വിചാരിച്ച് നിൽക്കുമ്പോൾ സുരേഷേട്ടൻ വിളിച്ചു. ‘എന്താ ഉണ്ണിക്ക് ഫോട്ടോ എടുക്കണ്ടേ.’ ഞാൻ അനുസരണയുള്ള കുട്ടിയായി നിന്ന് ഫോട്ടോയെടുത്തു. നല്ല മനുഷ്യസ്നേഹിയാണ് സുരേഷേട്ടൻ. അതുകൊണ്ടാണ് ഞാൻ ഫെയ്സ്ബുക്കിൽ കുറിച്ചത് ജെന്റിൽ ജയന്റ് എന്ന്. വലിയ ശരീരം ഉണ്ടെന്നേയുള്ളൂ. ആ മനസ്സ് കൊച്ചു കുട്ടികളുടേതുപോലെയാണ് എന്നും ഉണ്ണി മുകുന്ദൻ പറയുന്നു.

 

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *