എനിക്ക് രാഷ്ട്രീയമുണ്ടെങ്കിൽ തന്നെ അതത്ര മോശം കാര്യമാണോ ! ഇവിടെ സൂപ്പർതാരങ്ങൾക്ക് പോലും രാഷ്ട്രീയമുണ്ട്. എന്നാൽ അവരെ നേരിടാൻ ആർക്കും ധൈര്യമില്ല ! ഉണ്ണി മുകുന്ദൻ !
മലയാള സിനിമ രംഗത്ത് ഉണ്ണി മുകുന്ദൻ എന്ന നടൻ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തുകഴിഞ്ഞു, മാളികപ്പുറം എന്ന സൂപ്പർ ഹിറ്റ് സിനിമക്ക് ശേഷം ജയ് ഗണേഷ് എന്ന സിനിമ ഇപ്പോൾ മികച്ച പ്രതികരണം തേടി വിജയകരമായി പ്രദർശനം തുടരുന്നു. പക്ഷെ തന്റെയും തന്റെ സിനിമയുടെ പേരിലും ചില ആവശ്യമില്ലാത്ത ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് ഉണ്ണി മുകുന്ദൻ ആരോപിക്കുന്നത്.
ഇതുവരെയും ഞാൻ രാഷ്ട്രീയപരമായ ഒരു നിലപാടുകളും സ്വീകരിച്ചിട്ടില്ല, പക്ഷെ ആ രീതിയിലാണ് എന്നെ ടാർഗറ്റ് ചെയ്യുന്നത്. രാഷ്ട്രീയ താൽപ്പര്യമില്ലാത്തവർ പോലും പ്രധാനമന്ത്രി വിളിച്ചാൽ പോകേണ്ടി വരും. ഞാൻ രാഷ്ട്രീയമായ ഏതെങ്കിലും നിലപാട് സ്വീകരിച്ചത് ആർക്കും ചൂണ്ടിക്കാണിക്കാനാവില്ല. രാഷ്ട്രീയ പാർട്ടിയോട് ചേർന്ന് നിൽക്കുകയും റാലികളിൽ പങ്കെടുക്കുകയും ചെയ്യുന്ന സൂപ്പർ താരങ്ങൾ നമുക്കുണ്ട്. ആരോപണങ്ങളോട് പ്രതികരിക്കാത്തത് എന്റെ ഭാഗം ശരിയാണെന്ന് കരുതുന്നതുകൊണ്ടാണ്.
ഒരു സിനിമയുടെ പേരിൽ ഒരാളുടെ വിധിയെഴുതുന്നത് ശരിയാണോ. ഇക്കാര്യത്തിൽ മാധ്യമങ്ങൾ ചർച്ച ചെയ്യണം. തന്നെക്കുറിച്ച് സംസാരിക്കാൻ പലർക്കും താത്പര്യം കാണും. സൂപ്പർതാരങ്ങൾക്ക് പോലും രാഷ്ട്രീയമുണ്ട്. എന്നാൽ അവരെ നേരിടാൻ ആർക്കും ധൈര്യമില്ല. ചെറിയ ആളുകളെയാണ് ലക്ഷ്യം വെയ്ക്കുന്നത്.” എന്നാണ് ജയ് ഗണേഷിന്റെ വാർത്താസമ്മേളനത്തിൽ വെച്ച് ഉണ്ണി മുകുന്ദൻ അഭിപ്രായപ്പെട്ടത്.
അതേസമയം രാഷ്ട്രീയം അത്ര മോശം കാര്യമാണെന്ന് ഞാൻ കരുതുന്നില്ല, എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഞാൻ ഇഷ്ടപെടുന്ന വ്യക്തികളുണ്ട്, മോദിജി നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ഇതുപോലെ തന്നെ ബഹുമാനപെട്ട മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോഴും എനിക്ക് അദ്ദേഹത്തോട് ഇതേ ബഹുമാനമുണ്ടായിരുന്നു. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഏതൊരു വ്യക്തിയെയും ഞാൻ പൂർണമായി ബഹുമാനിക്കുന്നു. 13 വർഷമായി ഒരു പിൻബലവുമില്ലാതെ ഞാൻ മലയാളം ഇൻഡസ്‌ട്രിയില്‍ അതിജീവിച്ചു. അതിനാല്‍ ഇത്തരം പ്രശ്‌നങ്ങളെ നേരിടാൻ കരുത്തുണ്ടെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്. എന്റെ വിശ്വാസങ്ങള്‍ക്ക് നേരെ വരുന്ന എന്തിനെയും പ്രതിരോധിക്കാൻ എനിക്ക് അവകാശമുണ്ട്.
ഞാനൊ,രു രാജ്യസ്നേഹിയാണ്, ഏതെങ്കിലും പ്രത്യേക സാഹചര്യം വരുമ്പോൾ മാത്രം ദേശസേനം ഉണ്ടാവുന്ന ആളല്ല ഞാൻ, എനിക്ക് എല്ലായ്‌പ്പോഴും അങ്ങനെത്തന്നെയാണ്, എന്നെ സംബന്ധിച്ചിടത്തോളം രാഷ്‌ട്രമാണ് ആദ്യം. പിന്നെ മതവും കുടുംബവും. മതം എന്നാല്‍ നിങ്ങള്‍ക്ക് ജീവിതത്തെക്കുറിച്ചുള്ള ഒരു വീക്ഷണം നല്‍കുന്ന ഒന്നാണ്. ഒരു സമൂഹമെന്ന നിലയില്‍ നിലനില്‍ക്കാനും അച്ചടക്കം സൃഷ്ടിക്കാനും മതം സഹായിക്കുന്നു.
Leave a Reply