ഹാപ്പി ബെർത്ത്‌ഡേ ഹീറോ; ഹനുമാൻ ജയന്തി ​ദിനത്തിൽ…! ആരോഗ്യത്തിനായി ഹനുമാൻ സ്വാമിയെ പ്രാർത്ഥിക്കുന്ന ആളാണ് ഞാൻ !

ഇന്ന് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ, ഇപ്പോഴിതാ അദ്ദേഹത്തിന്റേതായി ഏറ്റവും പുതിയതായി റിലീസ് ചെയ്ത സിനിമ ജയ് ഗണേഷ് മികച്ച വിജയം നേടി പ്രദർശനം തുടരുന്നു. ഒരു നടൻ എന്നതിനപ്പുറം അദ്ദേഹം തന്റെ മതത്തെയും വിശ്വാസങ്ങളെയും എപ്പോഴും മുറുകെ പിടിക്കുന്ന ആളുകൂടിയാണ്, അതിന്റെ പേരിൽ അദ്ദേഹം ഏറെ വിമര്ശിക്കപ്പെടാറുമുണ്ട്, അതുപോലെ തന്നെ പ്രധാനമന്ത്രി മോദിയോടുള്ള തന്റെ ആരാധനയെ കുറിച്ചും അദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ട്.

ഇതിന്റെയെല്ലാം പേരിൽ അദ്ദേഹം ഏറെ വിമര്ശിക്കപെടാറുമുണ്ട്, എന്നിരുന്നാലും തന്റെ നിലപാടുകൾ അദ്ദേഹം വെളിപ്പെടുത്തികൊണ്ടേ ഇരിക്കുന്നു, അത്തരത്തിൽ ഇപ്പോഴിതാ ഹനുമാൻ ജയന്തി ദിനത്തിൽ ആശംസകൾ അറിയിച്ച് ഉണ്ണി മുകുന്ദൻ. ഹാപ്പി ബെർത്ത്‌ഡേ ഹീറോ എന്ന ക്യാപ്ഷനോട് കൂടി ധ്യാന നിരതനായി ഇരിക്കുന്ന ഹനുമാന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഉണ്ണി മുകുന്ദൻ ആശംസ അറിയിച്ചിരിക്കുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് താരം ആശംസ പങ്കുവച്ചത്.

താനൊരു ഹനുമാൻ ഭക്തനാണെന്ന് ഇതിനുമുമ്പും ഉണ്ണി തുറന്ന് പറഞ്ഞിട്ടുണ്ട്, ആ വാക്കുകൾ ഇങ്ങനെ, ഞാനൊരു രാജ്യ സ്നേഹിയാണ്, ഏതെങ്കിലും പ്രത്യേക സാഹചര്യം വരുമ്പോൾ മാത്രം ദേശസേനം ഉണ്ടാവുന്ന ആളല്ല ഞാൻ, എനിക്ക് എല്ലായ്‌പ്പോഴും അങ്ങനെത്തന്നെയാണ്, എന്നെ സംബന്ധിച്ചിടത്തോളം രാഷ്‌ട്രമാണ് ആദ്യം. പിന്നെ മതവും കുടുംബവും. മതം എന്നാല്‍ നിങ്ങള്‍ക്ക് ജീവിതത്തെക്കുറിച്ചുള്ള ഒരു വീക്ഷണം നല്‍കുന്ന ഒന്നാണ്. ഒരു സമൂഹമെന്ന നിലയില്‍ നിലനില്‍ക്കാനും അച്ചടക്കം സൃഷ്ടിക്കാനും മതം സഹായിക്കുന്നു.

വളരെ ചെ.റുപ്പം മുതൽ തന്നെ എന്റെ സമീപനം മതത്തേക്കാള്‍ ആത്മീയതയിലായിരുന്നു. എന്റെ കുട്ടിക്കാലത്ത്, മുസ്ലീ,ങ്ങള്‍ ഉള്‍പ്പെടെ വിവിധ സമുദായങ്ങളില്‍ നിന്നുള്ള 25 ആണ്‍കുട്ടികളുടെ സംഘത്തിലെ ഒരാളായിരുന്നു ഞാൻ. ഞങ്ങള്‍ ഒരുമിച്ച്‌ ജിമ്മില്‍ പോകുന്നു, ആരോഗ്യത്തിനായി ഞങ്ങള്‍ ഹനുമാൻ സ്വാമിയെ പ്രാർത്ഥിക്കുന്നു. ഇത് ബാലിശമായി തോന്നാം. പക്ഷേ ഞാൻ അങ്ങനെയാണ്. എനിക്ക് ദൈവവുമായി ശക്തമായ ബന്ധമുണ്ട്, ഞാനൊരു തികഞ്ഞ ഈശ്വര വിശ്വാസിയാണ് എന്നും അദ്ദേഹം പറയുന്നു.

അതുപോലെ ഇതിനുമുമ്പ് ഒരു ഹനുമാൻ ജയന്തി ദിവസത്തിൽ കോവിഡ് കാലഘട്ടത്തിൽ ഹനുമാൻ പ്രതിമ കൈകളിൽ ഏന്തിയ ചിത്രത്തിനൊപ്പം ഉണ്ണി കുറിച്ചത്, ഹനുമാൻ സ്വാമി നിങ്ങളെ എല്ലാവരെയും ആപത്തുകളിൽ നിന്നും രക്ഷിക്കട്ടെ എന്നാണ്… ഇതിനെ വിമർശിച്ച് നടൻ സന്തോഷ് കീഴാറ്റൂർ കുറിച്ച കമന്റും അതിനു ഉണ്ണി നൽകിയ മറുപടിയുമെല്ലാം ഏറെ ചർച്ചയായ ഒന്നായിരുന്നു, കൊറോണയിൽ നിന്നും നിങ്ങളുടെ ഹനുമാൻ രക്ഷിക്കുമോ എന്നായിരുന്നു. ഇതിന് ചേട്ടാ… നമ്മൾ ഒരുമിച്ച് അഭിനയിച്ചവരാ. അതുകൊണ്ടു മാന്യമായി പറയാം.. ഞാൻ ഇവിടെ ഈ പോസ്റ്റ് ഇട്ടത് ഞാൻ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നിൽ എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചിട്ടാണ്. ഇതേ പോലുള്ള കമന്റ് ഇട്ടു സ്വന്തം വില കളയാതെ.. എന്നായിരുന്നു ഉണ്ണിയുടെ മറുപടി..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *