
ഉണ്ണി മുകുന്ദൻ ചെയ്തത് നന്മ നിറഞ്ഞ പ്രവർത്തി ! ദിവ്യാംഗർക്കായി 100 വിൽചെയറുകൾ കൈമാറി ! കൈയ്യടി !
മലയാള സിനിമ യുവ താരങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ നടനാണ് ഉണ്ണി മുകുന്ദൻ. ഇപ്പോഴിതാ അദ്ദേഹം ചെയ്ത ഒരു സൽ പ്രവർത്തിക്ക് കൈയ്യടിക്കുകയാണ് ആരാധകർ. ദിവ്യാംഗരെ ചേർത്ത് പിടിച്ചിരിക്കുകയാണ് . 100 വിൽചെയറുകൾ കൈമാറി. പുതിയ ചിത്രമായ ജയ് ഗണേഷിന്റെ ഓഡിയോ ലോഞ്ചിലാണ് വിൽചെയറുകൾ വിതരണം ചെയ്തത്. ചിത്രത്തിലെ നായിക മഹിമ നമ്പ്യാരും ഉണ്ണി മുകുന്ദന്റെ അച്ഛനും ചടങ്ങിൽ പങ്കെടുത്തിരുന്നു. ജയ് ഗണേഷിൽ ദിവ്യാംഗനായാണ് ഉണ്ണിമുകുന്ദൻ എത്തുന്നത്.
അദ്ദേഹത്തിന്റെ കൈയ്യിൽ നിന്നും വീൽചെയറുകൾ വാങ്ങാൻ എത്തിയവരെല്ലാം വളരെ സന്തോഷത്തോടെയാണ് എത്തിയത്, അതിന്റെ വിഡിയോകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ കൈയ്യടി നേടുകയാണ്. രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ജയ് ഗണേഷ് ഏപ്രിൽ 11നാണ് തിയേറ്ററുകളിൽ എത്തുന്നത്. ഉണ്ണി മുകുന്ദൻ ഫിലിംസും രഞ്ജിത്ത് ശങ്കറിന്റെ ഡ്രീംസ് എൻ ബിയോണ്ടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് തിരുവനന്തപുരത്ത് വച്ച് നടന്ന ട്രെയിലർ ലോഞ്ചിൽ സിനിമയുടെ അണിയപ്രവർത്തകർക്കൊപ്പം മുഖ്യതിഥികളായി എത്തിയത് ദിവ്യാംഗരായിരുന്നു.

അതുപോലെ ഇന്ത്യയ്ക്ക് പകരം ഭാരതം എന്ന് വിളിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടി ഇങ്ങനെ, ഭരണഘടനയിൽ ഭാരതമെന്നും ഇന്ത്യയെന്നും ഉണ്ട്. രണ്ടായാലും പ്രശ്നമില്ല. ഭരണഘടനയിൽ രണ്ടും പറഞ്ഞിട്ടുണ്ടല്ലോ. ഭാരതം എന്ന് കേൾക്കാൻ രസമുണ്ട്. ബ്രിട്ടീഷുകാരാണ് ഇന്ത്യ എന്ന പേരിട്ടത്.
വിശ്വാസികൾ അയോ,ധ്യയിൽ പോകുന്നതിൽ എന്താണ് തെറ്റ്. അയോധ്യയിൽ ഒരു അമ്പലം ഉണ്ടായിരുന്നു. അത് കഴിഞ്ഞ് പള്ളി വന്നു, പള്ളി പൊളിച്ചത് സങ്കടകരമായ കാര്യമാണ്. പക്ഷേ വീണ്ടും ക്ഷേത്രം വരാൻ വേണ്ടിയുള്ള സംഭവമാണ്. കോടതി അക്കാര്യത്തിൽ വിധി പറഞ്ഞു. മുസ്ലീങ്ങൾക്ക് പള്ളി പണിയാൻ സ്ഥലവും കൊടുത്തു. അയോധ്യയിൽ പോകാൻ പാടി്ല്ലെന്ന് ഉണ്ടോ, ആർക്കും അവിടെ പ്രശ്നമല്ല. മനസിൽ വൈരാഗ്യം വെച്ച് മുന്നോട്ട് പോകണമെന്നാണോ പറയുന്നത് എന്നും അദ്ദേഹം ചോദിക്കുന്നു.
Leave a Reply