വിവാഹത്തെ കുറിച്ചുള്ള എന്റെ പ്രതീക്ഷ ഒക്കെ കുറഞ്ഞ് വാരികായണ് ! പ്രായവും കൂടിവരുന്നു ! എന്തെങ്കിലുമൊക്കെ ഒന്ന് നടന്നാൽ മതിയായിരുന്നു ! ഉണ്ണി മുകുന്ദൻ പറയുന്നു !

മലയാള സിനിമയുടെ സ്വന്തം മസിൽ അളിയനാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരുള്ള ഉണ്ണി ഇന്ന് സൗത്തിന്ത്യ അറിയപ്പെടുന്ന പ്രശസ്ത നടൻ കൂടിയാണ്. മല്ലുസിംഗ് എന്ന സിനിമയാണ് നടന്റെ ജീവിതം മാറ്റിമറിച്ചത്, അതിനു ശേഷം മുൻ നിര നായക നിരയിലേക്ക് ചുവടുവെച്ച ഉണ്ണി വില്ലനായും നാകനായും ഒരേ സമയം സിനിമയിൽ തിളങ്ങി നിന്നു, അതുപോലെ തന്നെ സിനിമ രംഗത്ത് ഏറ്റവും കൂടുതൽ ഗോസിപ്പുകൾ നേരിട്ട ഒരു നടൻ കൂടിയാണ് ഉണ്ണി. ഗോസിപ്പ് കോലങ്ങളുടെ ഇഷ്ട തോഴൻ കൂടിയാണ് ഉണ്ണി. തെന്നിത്യൻ താര റാണി നടി അനുഷ്‌കയുമായി പ്രണയത്തിലാണ് എന്ന വാർത്ത ചൂടുപിടിച്ചിരുന്നു, കൂടാതെ ജയറാമിന്റെ മകൾ മാളവികക്ക് ഏറ്റവും ഇഷ്ടമുള്ള നടൻ ഉണ്ണി ആണെന്ന് പറഞ്ഞതിൽ പിന്നെ ആ പേരിലും ഗോസിപ്പുകൾ സജീവമായിരുന്നു, ഇപ്പോൾ ഏറ്റവും ഒടുവിൽ നടി സനുഷയുടെ പേരിൽ വരെ കഥകൾ സജീവമായിരുന്നു.

ഉണ്ണി മുകുന്ദന്റെ വിവാഹ വാർത്ത എപ്പോഴും ശ്രദ്ധ നേടാറുണ്ട്, ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ച് ഉണ്ണി മുകുന്ദൻ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്, നടന്റെ വാക്കുകൾ, തന്റെ വിവാഹത്തിനായി അമ്മ കാത്തിരിക്കുകയാണെന്ന് താരം പറയുന്നത്. ഒരു അഭിനേത്രിയെ ഉണ്ണി വിവാഹം കഴിക്കുമോ എന്നു ചോദിച്ചപ്പോള്‍ ആഗ്രഹമുണ്ടെന്നാണ് നടന്‍ പറയുന്നത്. ഒരു അഭിനേത്രിയെ വിവാഹം ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്, ആഗ്രഹമുണ്ട് പക്ഷെ അതു നടക്കുമോ എന്നറിയില്ല. തന്റെ കല്യാണത്തിനായ് അമ്മ കാത്തിരിക്കുകയാണ്. നാളെ എന്റെ കല്യാണമാണെന്നു പറഞ്ഞാല്‍ ഇന്നു ഉച്ചയ്ക്ക് തന്നെ അമ്മ എല്ലാം റെഡിയാക്കും, അത്രക്കും ആഗ്രഹത്തോടെ കാത്തിരിക്കുകയാണ്.

പക്ഷെ ഒന്നും അങ്ങോട്ട് ശെരിയാകുന്നില്ല, താങ്കൾ ഒരു  ലവ് മാരേജ് ചെയ്യാന്‍ ചാന്‍സ് ഉണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് നടന്റെ മറുപടി ഇങ്ങനെ ആയിരുന്നു, എനിക്ക് എക്‌സ്‌പെക്‌റ്റേഷനൊക്കെ കുറഞ്ഞു കുറഞ്ഞ് വരികയാണ്. പ്രായം കൂടിക്കൂടി വരുമ്പോള്‍ പ്രതീക്ഷ കുറഞ്ഞുകുറഞ്ഞ് വരികയാണ്. ലവ് മാരേജ് നല്ലതാണ്. ലവ് മാര്യേജിന്റെ ഡെഫനിഷന്‍ നോക്കുമ്പോഴേക്ക് നമ്മള്‍ കുറച്ച് സമയം ചിലവഴിക്കുന്നു, മനസിലാക്കിയിട്ട് കല്യാണം കഴിക്കുന്നു. അങ്ങനെയാണെങ്കില്‍ അങ്ങനെ. കല്യാണം കഴിഞ്ഞിട്ടും ലവ് ആവാമല്ലോ. അങ്ങനെയുമാവാം. നമുക്ക് സന്തോഷമേ ഉള്ളൂ. എന്തെങ്കിലും ഒക്കെ നടന്നാല്‍ മതിയായിരുന്നു എന്നും ഉണ്ണി മുകുന്ദൻ പറയുന്നു.

അതുപോലെ നടൻ ആദ്യമായി നിർമാതാവ് ആയ ചിത്രം മേപ്പടിയാൻ ഏറെ വിജയം നേടിയിരുന്നു, അതിൽ നായകനായതും ഉണ്ണി തന്നെ ആയിരുന്നു. അതുപോലെ തനിക്ക് വളരെ ആത്മാർഥമായൊരു പ്രണയം ഉണ്ടായിരുന്നു എന്നും പക്ഷെ നഷ്ടപെട്ടുപോയെന്നും, ആ വിഷമം കാരണം ഡിപ്രെഷൻ ആയെന്നും പല ദുശീലങ്ങളും തുടങ്ങിയിരുന്നു എന്നും ഉണ്ണി മുകുന്ദൻ തന്നെ പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *