എനിക്ക് ഇപ്പോൾ എല്ലാം എന്റെ ബിന്ദു ആണെന്ന് സായികുമാർ പറയുമ്പോൾ ! ആപത്ത് ഘട്ടത്തിൽ തങ്ങൾക്ക് താങ്ങായി നിന്ന ആളെ കുറിച്ച് വൈഷ്‌ണവി !

സായികുമാർ എന്നും മലയാള സിനിമയുടെ ഇഷ്ട താരമാണ്. വില്ലനായും, നടനായും, കൊമേഡിയനായും ഒരുപാട് സിനിമകൾ അദ്ദേഹം നമുക്ക് സമ്മാനിച്ചിട്ടുണ്ട്.  പക്ഷെ ഇട കാലത്ത് അദ്ദേഹം വ്യക്തിപരമായി ചില ഗോസിപ്പുകൾ നേരിട്ടിരുന്നു. ആദ്യ ഭാര്യ പ്രസന്നകുമാരിയുമായി വേര്പിരിഞ്ഞതിന് ശേഷം നടി ബിന്ദു പണിക്കരുമായുള്ള വിവാഹത്തോടെയാണ് നടൻ ഗോസിപ്പ് കോളങ്ങളിൽ സ്ഥാനം പിടിച്ചത്. എന്നാൽ ആദ്യ ഭാര്യ പ്രസന്ന തന്റെ ജീവിതം തകർത്തത് ബിന്ദു പണിക്കാരാണ് എന്ന രീതിയിൽ രംഗത്ത് വന്നിരുന്നു. പക്ഷെ അന്ന് ഇരു താരങ്ങളും ഇത് ശക്തമായി എതിർക്കുകയായിരുന്നു.

ഇന്ന് താരങ്ങളേക്കാൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് താരങ്ങളുടെ മക്കൾ തന്നെയാണ്, അത്തരത്തിൽ  സായികുമാറിന്റെ മകൾ വൈഷ്ണവിയും ഇന്ന് ഏവർക്കും വളരെ സുപരിചിതയാണ്. സായ്‌കുമാറിന് ഇപ്പോൾ ആദ്യ ഭാര്യയും  മകളുമായി  യാതൊരു അടുപ്പവുമില്ല, പക്ഷെ അച്ഛന്റെ മകൾ എന്ന് പറയുന്നതിൽ തനിക്ക് അഭിമാനമാണ് എന്ന് വൈഷ്ണവി തുറന്ന് പറഞ്ഞിരുന്നു. പക്ഷെ അച്ഛനോട് പറഞ്ഞിട്ടോ അനുവാദം ചോദിച്ചിട്ടോ അല്ല താൻ അഭിനയിക്കാൻ എത്തിയതെന്നും, കഴിഞ്ഞ കാര്യങ്ങൾ ഒന്നും ഓർക്കാനും പറയാനും താൻ താല്പര്യപെടുന്നില്ല എന്നാണ് വൈഷ്ണവി പറയുന്നത്.

സായികുമാർ ബിന്ദു പണിക്കരും, ബിന്ദുവിന്റെ ആദ്യ വിവാഹത്തിലെ മകൾ കല്യാണിയും ഒത്ത് വളരെ സന്തുഷ്ട കുടുംബ ജീവിതമാണ് നയിക്കുന്നത്. തനറെ ജീവിതത്തിൽ തനിക്കെല്ലാം ഇപ്പോൾ തനറെ  ബിന്ദുവാണ് എന്നാണ് സായികുമാർ പറയുന്നത്.  അതുപോലെ തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരാളെ കുറിച്ച്വൈ വൈഷ്ണവിയും തുറന്ന് പറഞ്ഞിരുന്നു.  കുടുംബ പ്രേക്ഷകർക്ക് വളരെ സുപരിചിതയായ നടി വിജയ കുമാരി വൈഷ്ണവിയുടെ അമ്മയുടെ അനുജത്തിയാണ്. ജീവിതത്തിൽ വളരെ വലിയ പ്രയാസ ഘട്ടം വന്നപ്പോൾ തനിക്കും അമ്മക്കും മാനസികമായി വലിയ പിന്തുണയും സഹായവുമായിരുന്നു ഈ കുഞ്ഞമ്മ എന്നാണ് വൈഷ്‌ണവി പറഞ്ഞത്.

അതുപോലെ ചെറുപ്പം മുതൽ അഭിനയം ഒരുപാട് ഇഷ്ടമായിരുന്നു എങ്കിലും പഠനത്തിൽ ശ്രദ്ധിക്കാനാണ്. അമ്മയും അച്ഛനും പറഞ്ഞിരുന്നത്.  . എന്നാല്‍ കൈയ്യെത്തും ദൂരത്തില്‍ എത്തിയപ്പോള്‍ അല്‍പ്പം ടെന്‍ഷന്‍ ഉണ്ടായിരുന്നു വൈഷ്‌ണവി പറഞ്ഞിരുന്നു. അമ്മയും അഭിനേത്രിയും ഗായികയുമാണ്. അഭിനയത്തിലേക്ക് വന്നപ്പോൾ അമ്മ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല.   താല്പര്യം ഉണ്ടോ എന്ന് ചോദിച്ചാൽ അമ്മ ഉണ്ട് എന്ന് പറയും ഇനി ഇല്ലേ എന്ന് ചോദിച്ചാൽ ഇല്ല എന്നുമാണ് അമ്മയുടെ മറുപടി. ഇതിഹാസ നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ചെറുമകൾ കൂടി ആയതിന്റെ സ്വീകരണവും വൈഷ്‌ണവിക്ക് കിട്ടുന്നുണ്ട്. അമ്മ പ്രസന്നകുമാരിയും അഭിനേത്രിയും ഗായികയുമാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *