‘അഭിനയ ജീവിതം ആരംഭിച്ചത് അച്ഛന്റെ അനുവാദം ഇല്ലാതെ’ ! കഴിഞ്ഞുപോയ കാര്യങ്ങൾ ഒന്നും പറയാനും ഓർത്തെടുക്കാനും എനിക്ക് താല്പര്യമില്ല! വൈഷ്ണവി പറയുന്നു !
ഏറെ വിവാദങ്ങള്‍ക്കൊടുവിൽ വിവാഹിതരായതാണ് സായി കുമാറും ബിന്ദു പണിക്കരും. 2019 ഏപ്രില്‍ 10 നായിരുന്നു ഇരുവരുടെയും വിവാഹം. സായി കുമാറിനൊപ്പം വിവാഹത്തിന് മുന്‍പും ഒരുമിച്ചാണ് താമസമെന്ന വാര്‍ത്തയൊക്കെ മുൻപ് പ്രചരിച്ചിരുന്നു.ബിന്ദു പണിക്കരുടെ ആദ്യ ഭർത്താവ് മരണപ്പെടുകയായിരുന്നു. തുടർന്നാണ് സായ്‌കുമാറിനെ വിവാഹം കഴിക്കുന്നത്. സായികുമാറിന്റെ ആദ്യ വിവാഹം ഡിവോഴ്‌സിലാണ് അവസാനിച്ചത്. പ്രസന്നകുമാരി ആണ് അദ്ദേഹത്തിന്റെ മുൻ ഭാര്യ. ഇരുവരുടെയും മകളാണ് വൈഷ്ണവി. വിവാഹ മോചന ശേഷം അക്ഷരാര്‍ത്ഥത്തില്‍ സീറോയില്‍ നിന്നാണ് വീണ്ടും തുടങ്ങിയതെന്ന് സായികുമാര്‍ പറഞ്ഞിരുന്നു.
അത്രയും കാലം അധ്വാനിച്ചത് അവര്‍ക്കും മോള്‍ക്കും വേണ്ടിയായിരുന്നു. മോളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് അച്ഛന്റെ കടമയാണ്. സന്തോഷത്തോടെയാണ് എനിക്കുളളതെല്ലാം അവര്‍ക്ക് നല്‍കിയതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. എന്നാൽ മകളുടെ കല്യാണം പോലും തന്നോട് പറഞ്ഞില്ലെന്നും, മകൾ വാട്സാപ്പിൽ ഒരു വിവാഹക്കത്ത് മാത്രമാണ് അയച്ചതെന്നും സായികുമാർ മുൻപ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ മകൾ വൈഷ്ണവിയുടെ തുറന്ന് പറച്ചിലാണ് വൈറലാകുന്നത്. അച്ഛന്റെ പാത പിന്തുടർന്ന് വൈഷ്ണവിയും അഭിനയത്തിലേക്ക് തിരിഞ്ഞിരുന്നു.
സീ കേരളത്തിലെ കയ്യെത്തും ദൂരത്ത് എന്ന പരമ്പരയിലൂടെയാണ് സായി കുമാറിന്റെ മകള്‍ അഭിനയരംഗത്തെത്തിയത്. പരമ്പരയില്‍ കനകദുര്‍ഗ എന്ന വില്ലത്തി സ്വഭാവമുളള കഥാപാത്രമായിട്ടാണ് വൈഷ്ണവി എത്തിയത്. സീരിയലില്‍ വൈഷ്ണവിക്കൊപ്പം മലയാളത്തിലെ മറ്റ് ശ്രദ്ധേയ താരങ്ങളും ഉണ്ട്. വൈഷ്ണവിക്കൊപ്പം ലാവണ്യ നായരും കൃഷ്ണപ്രിയ എന്നൊരു കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. സജീഷ് നമ്പ്യാര്‍, കൃഷ്ണപ്രിയ എന്നിവരാണ് സീരിയലിലെ പ്രണയജോഡികളായി എത്തുന്നത്. കൈയ്യത്തും ദൂരത്തായിട്ടും കാതങ്ങള്‍ അകലെയായിപ്പോയ ഒരു കുടുംബത്തിന്റെ കഥയാണ് സീരിയലില്‍ പറയുന്നത്.
ഇപ്പോൾ വൈഷ്‌ണവി തന്റെ അച്ഛനെക്കുറിച്ചും അഭിനയത്തെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ്. താൻ സീരിയലിലേക്ക് വന്നത് അച്ചനാട് പറഞ്ഞിട്ടോ അദ്ദേഹത്തിൻ്റെ അനുവാദം ചോദിച്ചിട്ടോ അല്ലെന്നും, അച്ഛന്റെ സഹോദരിമാരോട് പറഞ്ഞിരുന്നതായും വൈഷ്ണവി പറയുന്നു. കൂടാതെ തന്റെ അച്ഛമ്മ മരിക്കുന്നതിനു മുമ്പാണ് ഈ സീരിയലിലേക്കുള്ള അവസരം വന്നത് അതുകൊണ്ടുതന്നെ എനിക്ക് അച്ഛമ്മയുടെ അനുഗ്രഹം ലഭിച്ചിരുന്നു. ഇപ്പോൾ ഞാൻ സീരിയലിൽ അഭിനയിക്കുന്നത് അച്ഛൻ അറിയുന്നുണ്ടാവണം. പക്ഷെ അതെനിക്ക് വ്യക്തമല്ല. പിന്നെ കഴിഞ്ഞുപോയ കാര്യങ്ങൾ ഒന്നും പറയാനും ഓർത്തെടുക്കാനും എനിക്ക് താല്പര്യമില്ല.
സായ്കുമാറിന്റെ മകളെന്ന പേര് ഒരുപാട് തരത്തില്‍ തനിക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും താരം പറയുന്നു. സീരിയല്‍ കണ്ടിട്ട് പലരും മെസേജ് ചെയ്യാറുണ്ട്, പിന്നെ പുറത്തുവെച്ച് കാണുമ്പോഴും പലരും പറയാറുണ്ട് കണ്ണ് കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് പരിചയം തോന്നി, അച്ഛനെപോലെയുണ്ട് എന്നൊക്കെ. അച്ഛന്റെ മകള്‍ എന്നു പറയുന്നതില്‍ എനിക്കെന്നും അഭിമാനമേയുള്ളൂ’ എന്നും വൈഷ്ണവി പറയുന്നു. 2008ലായിരുന്നു മുന്‍ ഭാര്യ പ്രസന്ന കുമാരിയുമായി സായികുമാര്‍ വേര്‍പിരിഞ്ഞത്. വിവാഹ മോചനം നേടിയ ശേഷം ബിന്ദു പണിക്കരെ വിവാഹം കഴിക്കുകയായിരുന്നു നടന്‍.
Leave a Reply