കലാഭവൻ മാണിയുടെ നായിക ആകാൻ മിക്ക നടിമാർക്കും മടിയായിരുന്നു ! എന്താണ് കാരണമെന്ന് അറിയില്ല ! പക്ഷെ ആ സംഭവത്തെ ഞെട്ടിച്ചു !

കലാഭവൻ മണി എന്ന ജനപ്രിയ നടന്റെ വിയോഗം നികത്താൻ കഴിയാത്ത അത്ര വലിയൊരു വിയോഗമാണ്. മലയാളികൾ ഉള്ള കാലത്തോളം  അദ്ദേഹം നമ്മുടെ ഉള്ളിൽ നിലകൊള്ളും, സിനിമ രംഗത്ത് സ്വന്തം കഴിവ് കൊണ്ട് മാത്രം മുറിവന്ന കലാകാരനാണ് അദ്ദേഹം, അതുകൊണ്ട് തന്നെ അദ്ദേഹം നിരവധി പ്രതിസന്ധി ഘട്ടത്തിൽ കൂടിയാണ് കടന്ന് പോയിരുന്നു. തരം താഴ്ത്തലുകളും അതുപോലെ കളിയാക്കലുകളും അദ്ദേഹം അനുഭവിച്ചിരുന്നു.. ഇപ്പോഴിതാ കലാഭവൻ മണിയെ കുറിച്ച് നിർമാതാവ് സന്തോഷ് ദാമോദരൻ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

2002 ൽ കലാഭവൻ നായകനായി റസാഖ് തിരക്കഥ എഴുതി അനിൽ ബാബു സംവിധാനം ചെയ്ത ചിത്രം വാൽക്കണ്ണാടി. കലാഭവൻ മണി നായകനായപ്പോൾ ഗീതു മോഹൻദാസ് ആണ് നായികയായി എത്തിയത്. ഒപ്പം മലയാളത്തിലെ ഒരുപിടി മികച്ച താരങ്ങളും ഒത്ത് ചേർന്നപ്പോൾ അതി മനോഹരമായ ഒരു ചിത്രമായി അത് മാറുക ആയിരുന്നു. എന്നാൽ ഈ സിനിമക്ക് നായികക്ക് വേണ്ടി തങ്ങൾ ഒരുപാട് അലഞ്ഞു എന്നാണ് ഇപ്പോൾ സന്തോഷ് ദാമോദരൻ പറയുന്നത്.

അന്ന് മണി സിനിമയിൽ കത്തി നിൽക്കുന്ന സമയം ആയിരുന്നിട്ട് പോലും അദ്ദേഹത്തിന് നായികയെ കിട്ടിയിരുന്നില്ല, മലയത്തിലെ മിക്ക നടിമാരോടും കഥ പറഞ്ഞപ്പോൾ അവർ ഒഴിഞ്ഞു മാറുകയാണ് ഉണ്ടായത്. എന്താണെന്ന് ഒന്നും അറിയില്ല. എങ്ങനെ പറയണം എന്നും അറിയില്ല. ഞാൻ അതിനു ഒരുപാട് ബുദ്ധിമുട്ടിയതാണ്. എന്നാൽ പിന്നെ തമിഴിൽ നിന്നോ തെലുങ്കിൽ നിന്നോ ആരെ എങ്കിലും നോക്കാം എന്ന് ചിന്തയുണ്ടായി. അപ്പോഴാണ് പിന്നെ ഗീതുവിനെ തന്നെ വിളിച്ചാലോ എന്ന് ആലോചിച്ചത്. അവർ ഒരുമിച്ച് ഒന്ന് രണ്ടു സിനിമകൾ ആയതു കൊണ്ടാണ് ആദ്യം അത് ആലോചിക്കാതിരുന്നത്. എന്നാൽ ഗീതു കഥയൊക്കെ കേട്ട് കഴിഞ്ഞു ചെയ്യാമെന്ന് സമ്മതിച്ചു. ഗീതു വന്ന് നന്നായി തന്നെ ചെയ്തു തന്നിട്ട് പോയി.

അതുപോലെ ആ ചിത്രത്തിൽ അഭിനയിച്ച തിലകൻ ചേട്ടനും നടി കെപിഎസി ലളിത ചേച്ചിയും, അവരെ കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. അതുപോലെ വില്ലൻ അനിൽ മുരളി, അദ്ദേഹവും ആ വേഷം മികച്ചതാക്കി മാറ്റുക ആയിരുന്നു. ‘കെ പി എ സി ലളിത ചേച്ചിയെ കുറിച്ച് പറയാൻ ആണെങ്കിൽ, ഇപ്പോൾ നമ്മളോടൊപ്പം സംസാരിച്ചു കൊണ്ടിരിക്കുന്ന ആൾ ഷോട്ട് റെഡി ആയാൽ അപ്പോൾ പോയി പൊട്ടിക്കരയും. ആൾക്ക് ഗ്ലിസറിനോ ഒന്നും ആവശ്യമില്ല. അങ്ങനെയുള്ള നടികൾ ഒന്നും ഇനിയുണ്ടാവില്ല ആ കാലമൊക്കെ കഴിഞ്ഞു.

അതുപോലെ തിലകൻ ചേട്ടൻ ഞങ്ങൾ വയ്യാതെ ഇരിക്കുമ്പോഴാണ് ഞങ്ങൾ ഈ കഥ പറയുന്നത്, വയ്യാതെ കിടന്നുകൊണ്ട് അഡ്വാൻസ് വാങ്ങിയ തിലകൻ ചേട്ടൻ കാർ ഓടിച്ചാണ് ലൊക്കേഷനിൽ എത്തിയത്. അവരെപ്പോലെ ഉള്ള കലാകാരന്മാർ ഇനി ഉണ്ടാകില്ല എന്നും സന്തോഷ് ദാമോദരൻ പറയുന്നത്

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *