‘അതുല്യ പ്രതിഭ വേണു നാഗവള്ളി ഓർമ്മയായിട്ട് 12 വർഷം’ ! മോഹൻലാൽ എന്റെ ദൗർബല്യമാണ്, താര രാജാക്കന്മാരെ കുറിച്ച് വേണു നാഗവള്ളിയുടെ വാക്കുകൾ !

മലയാള സിനിമയിലെ വിഷാദ കാമുകൻ നടനും, സംവിധായകനും തിരക്കഥാകൃത്തുമായ വേണു നാഗവള്ളി, അദ്ദേഹം ഓർമ്മയായിട്ട് 12 വർഷങ്ങൾ ആകുന്നു, ഇന്നും ബാക്കിവെച്ചുപോയ കലാസൃഷ്ടികൾ ആ പ്രതിഭയെ അനുസ്മരിപ്പിക്കുന്നു. ആകാശവാണിയില്‍ അനൗണ്‍സര്‍ ആയാണ് വേണു നാഗവള്ളിയുടെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. 1978 ല്‍ ഉള്‍ക്കടല്‍ എന്ന ജോര്‍ജ് ഓണക്കൂറിന്റെ നോവല്‍ കെ.ജി. ജോര്‍ജ് സിനിമയാക്കിയപ്പോള്‍ രാഹുലന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് വേണു നാഗവള്ളി മലയാള ചലച്ചിത്രവേദിയിലേക്ക് കടന്നു വന്നത്.

നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു,  വിഷാദഭാവമുള്ള കാമുകവേഷങ്ങളാണ് വേണു നാഗവള്ളി കൂടുതലും ശ്രദ്ധേയനാക്കിയത്. എന്‍. ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത ഈ ഗാനം മറക്കുമോ എന്ന ചിത്രത്തിലൂടെ വേണു തിരക്കഥാ കൃത്തുമായിമാറി. നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥ എഴുതി,  മലയാളികൾ കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായ കിലുക്കത്തിന്റെ തിരക്കഥയും വേണുവിന്റെതയായിരുന്നു. 1986 ല്‍ സുഖമോ ദേവി എന്ന ചിത്രത്തിലൂടെ വേണു നാഗവള്ളി സംവിധായകന്റെ തൊപ്പിയണിഞ്ഞു. സര്‍വകലാശാല, ലാല്‍ സലാം, ഏയ് ഓട്ടോ, അഗ്‌നിദേവന്‍ തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലൂടെ വേണു നാഗവള്ളി തന്റെ സംവിധാന പ്രതിഭ തെളിയിച്ചിട്ടുണ്ട്.

താര രാജാക്കന്മാരായ മോഹൻലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും അദ്ദേഹം പറഞ്ഞിരുന്ന കാര്യങ്ങൾ ഇപ്പോഴും ശ്രദ്ധനേടാറുണ്ട്. മോഹൻലാൽ തന്റെ ദൗർബല്യമാണ് എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഭാരത് ഗോപിയുമായി താരതമ്യം ചെയ്യാൻ കഴിയുന്ന ഏക നടൻ അത് മോഹൻലാൽ ആണെന്നാണ് അദ്ദേഹം പറഞ്ഞത്. ലാലിന്റെ റേഞ്ച് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. മോഹൻലാലും മമ്മൂട്ടിയും രണ്ടുപേരും വളരെ മികച്ച കലാകാരന്മാരാണ്. പക്ഷെ റേഞ്ചില്‍ മുന്‍തൂക്കം ലാലിന് തന്നെ. തന്റെ അച്ഛനും മകനും മമ്മൂട്ടിയെ ഒത്തിരി ഇഷ്ടമാണെന്നും അന്ന് വേണു നാഗവള്ളി പറഞ്ഞിരുന്നു.

മലയാള സിനിമയിൽ ഒരുപാട് പ്രഗത്ഭരായ നടന്മാരുണ്ട് സത്യന്‍, തിലകന്‍, കൊട്ടാരക്കര ശ്രീധരന്‍ നായര്‍ എന്നിവരൊക്കെ വലിയ നടന്മാരാണ്. എന്നാല്‍ ഇത്രയും റേഞ്ചിലേക്ക് വളരെ പെട്ടന്ന് എത്താൻ സാധിച്ച  നടന്‍ മോഹന്‍ലാല്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഇവരൊക്കെ വലിയ നടന്മാരാണെങ്കിലും വല്ലാത്തൊരു റേഞ്ചുള്ള നടനാണ് മോഹന്‍ലാലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വേണുവിന്റെ അച്ഛനും മകനും തന്നെ മതി പക്ഷെ വേണുവിന് മോഹന്‍ലാലിനെ മതിയെന്ന് മമ്മൂട്ടി തമാശ രൂപേണ പറയുമായിരുന്നു. ഇത് തമാശയായിട്ടാണ് മമ്മൂട്ടി പറഞ്ഞിരുന്നതെന്നും മമ്മൂട്ടിയും കുടുംബവുമായി തനിക്ക് വളരെ  നല്ല ബന്ധമാണെന്നും അന്ന് വേണു നാഗവള്ളി പറഞ്ഞിരുന്നു.

മോഹൻലാലിന്  ‘ലാലേട്ടൻ’ എന്ന പേര് വാങ്ങിക്കൊടുത്ത് വേണുനാഗവള്ളിയുടെ ചിത്രം സർവ്വകലാശാല ആണ്, വേണുവിന്റെ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ തിളങ്ങിയിട്ടുള്ളതും മോഹൻലാൽ തന്നെ ആയിരുന്നു. മലയാളത്തിലെ എക്കാലത്തേയും മികച്ച സംവിധായകരുടേയും തിരക്കഥാകൃത്തുക്കളുടേയും ലിസ്റ്റ് എടുത്താല്‍ അതില്‍ വേണു നാഗവള്ളി ഉണ്ടാകും…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *