ആ സിനിമ ഇറങ്ങി കഴിഞ്ഞ് എല്ലാവരുടെയും വിചാരം അച്ഛന്‍ അഞ്ഞൂറാനെ പോലെ ഒരാളാണെന്നാണ് ! എന്നാൽ സത്യമതല്ല ! വിജയരാഘവന്‍ പറയുന്നു !

മലയാളികളുടെ ഇഷ്ടനടന്മാരിൽ ഒരാളാണ് നടൻ വിജയ രാഘവൻ. ഒരുപാട് സിനിമകൾ നായകനായും, വില്ലനായും സഹ താരമായും, കോമഡി വേഷങ്ങളും അങ്ങനെ ഒരുപാട്  കഥാപാത്രങ്ങളിലൂടെ നമ്മളെ വിസ്മയിപ്പിച്ച അതുല്യ പ്രതിഭ. ഇന്നും അനവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ നമ്മളെ ഹറാം കൊള്ളിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം യുവാക്കളുടെ വരെ ഇഷ്ട താരമാണ്. മലയാളചലച്ചിത്ര, നാടക നാടകാചാര്യൻ എൻ.എൻ.പിള്ളയുടെ മകനും കൂടിയാണ് വിജയ രാഘവൻ. എൻ.എൻ. പിള്ളയുടെ വിശ്വകേരളാ കലാസമിതിയിലൂടെ ബാല്യത്തിൽതന്നെ നടൻ നാടകരംഗത്ത് സജീവമായി.

അച്ഛന്റെ തന്നെ കാപാലിക എന്ന നാടകം ക്രോസ്ബെൽറ്റ് മണി സിനിമയാക്കിയപ്പോൾ അതിൽ പോർട്ടർ കുഞ്ഞാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് 22-വയസിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 1982-ൽ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിലൂടെ 31-ആം വയസിൽ നായകനായി. പക്ഷെ ആ ചിത്രം അത്ര വിജയകരമായിരുന്നില്ല. പിന്നീട് ചെറിയ വേഷങ്ങൾ ചെയ്ത അദ്ദേഹം ന്യൂഡൽഹി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയും. തുടർന്ന് നിരവധി ചിത്രങ്ങളുടെ മലയാളികളുടെ മനം കവരുകയും ആയിരുന്നു.

അതുപോലെ തന്നെ സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടില്‍ 1991-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ്‌ ‘ഗോഡ് ഫാദര്‍’. നാടകാചാര്യന്‍ എന്‍.എന്‍ പിള്ള കേന്ദ്ര കഥാപാത്രമായി അഭിനയിച്ച സിനിമയില്‍ മുകേഷും, തിലകനും, ഇന്നസെന്റും ഉള്‍പ്പെടെ വലിയ ഒരു താര നിര തന്നെ അഭിനയിച്ചിരുന്നു. അതിലെ അഞ്ഞൂറാൻ എന്ന കഥാപാത്രം ഇന്നും സമൂഹ അംധ്യമങ്ങളിൽ തരംഗമാണ്, ചില കഥാപാത്രങ്ങളും അഭിനേതാക്കളും നമ്മുടെ മനസ്സിൽ മായാതെ ഉണ്ടാകും. അത്തരത്തിൽ ഒരു സൂപ്പർ ഹിറ്റ് കഥാപാത്രമായിരുന്നു അഞ്ഞൂറാൻ. ആ സിനിമ തന്റെ അച്ഛന്റെ മുന്നിലേക്ക് എത്തുന്നത് തന്‍റെ അമ്മയുടെ മരണവുമായി ബന്ധപ്പെട്ടു വല്ലാത്ത ഒരു മാനസികാവസ്ഥയില്‍ ഇരിക്കുമ്ബോഴായിരുന്നുവെന്നും സിനിമയിലേക്കുള്ള അച്ഛന്റെ പ്രവേശനം തികച്ചും  അപ്രതീക്ഷിതമായിരുന്നുവെന്നും തുറന്ന് പറയുകയാണ് വിജയ രാഘവൻ.

‘ഗോഡ് ഫാദര്‍’ എന്ന സിനിമ ഞാന്‍ വഴിയാണ് അച്ഛനിലേക്ക് എത്തിയത്. പക്ഷെ അച്ഛനെ പറഞ്ഞു സമ്മതിപ്പിക്കാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. അമ്മയുടെ മരണ ശേഷം ഒരു വല്ലാത്ത അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് ഇങ്ങനെയൊരു പ്രോജക്ട് വരുന്നത്. അച്ഛന്‍ ആ സമയത്ത് അത് ചെയ്യുമോ ഇല്ലയോ എന്ന് ഉറപ്പില്ലായിരുന്നു. സിദ്ധിഖ് ലാലിനോട് കഥ കേള്‍ക്കാമെന്ന് പറഞ്ഞത് തന്നെ വലിയ കാര്യമായിരുന്നു’. അവർ കഥ പറഞ്ഞപ്പോൾ ആദ്യം അച്ഛൻ അവരോട് ഒരു ചോദ്യമാണ് ചോദിച്ചത്, ‘നിങ്ങള്‍ എന്തിനാണ് ‘അഞ്ഞൂറാന്‍’ എന്ന കഥാപാത്രമായി എന്നെ തന്നെ സമീപിച്ചത് എന്നായിരുന്നു.

അതിന് അവരുടെ മറുപടി ഇത് ഞങ്ങൾ എൻ.എൻ. പിള്ള എന്ന ഗോഡ് ഫാദറിന് വേണ്ടി എഴുതിയ സിനമായാണ് എന്നായിരുന്നു, സിദ്ധിഖ് – ലാല്‍ പറഞ്ഞ മറുപടിയാണ് അച്ഛനെ ആകര്‍ഷിച്ചത്. പക്ഷെ ആ സിനിമ ഇറങ്ങി കഴിഞ്ഞു പ്രേക്ഷകരുടെ ഒരു വിചാരമുണ്ട്, അച്ഛന്‍ അഞ്ഞൂറാനെ പോലെ ഒരാളാണെന്ന്, അഞ്ഞൂറാനെ പോലയാണ് അച്ഛന്‍ സംസാരിക്കുന്നത് എന്നൊക്കെയുള്ള ഒരു തെറ്റിദ്ധാരണ എല്ലാവര്‍ക്കും ഉണ്ടായിരുന്നു. അച്ഛന്‍ അങ്ങനെയുള്ള ഒരാളെയല്ല. അതൊക്കെ അച്ഛന്‍ സിനിമയ്ക്ക് വേണ്ടി ചെയ്തതാണ്’ വിജയരാഘവന്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *