പണം കൊടുത്ത് വാങ്ങിക്കേണ്ട ഒന്നാണോ പെൺകുട്ടികളുടെ ജീവിതം ! തിരിച്ച് ചോദിക്കാനുള്ള തന്റേടം പെൺപിള്ളേർക്ക് വേണം ! വിജയരാഘവന്റെ വാക്കുകൾക്ക് കൈയ്യടി !
മലയാള സിനിമ രംഗത്ത് വര്ഷങ്ങളായി തിളങ്ങി നിൽക്കുന്ന അതുല്യ നടനാണ് വിജയ രാഘവൻ. അനുഗ്രഹീത കലാകാരൻ നാടകാചാര്യൻ എൻ എൻ പിള്ളയുടെ മകൻ എന്നതിനപ്പുറം സിനിമ ലോകത്ത് തന്റേതായ ഒരിടം നേടിയെടുത്ത ആളാണ്, ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ വെബ്സീരീസായ പെരിനല്ലൂർ പ്രീമിയർ ലീഗിന്റെ പ്രമോഷന്റെ ഭാഗമായി ഓൺലൈൻ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ശ്രീധന സമ്പ്രദായത്തെ കുറിച്ച് അദ്ദേഹം പറയുന്ന ചില വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, സ്രീധനം പോലെ ഇത്രയും വലിയ തെണ്ടിത്തരം ലോകത്തില്ല. ഞാൻ സ്ത്രീധനം വാങ്ങിച്ചിട്ടില്ല, എന്റെ അച്ഛൻ സ്ത്രീധനം വാങ്ങിച്ചിട്ടില്ല. എന്റെ മക്കൾക്ക് സ്ത്രീധനം കൊടുത്തിട്ടില്ല, ഞാൻ ചോദിച്ചിട്ടുമില്ല. സ്ത്രീധനം ചോദിക്കുന്നത് ഏറ്റവും വലിയ ചെറ്റത്തരമായിട്ടാണ് ഞാൻ കാണുന്നത്. ചോദിച്ചാൽ തിരിച്ച് ചോദിക്കാനുള്ള തന്റേടം പെൺപിള്ളേർക്ക് വേണം. സ്ത്രീധനം ചോദിച്ചാൽ ഒരിക്കൽ പോലും കല്യാണം കഴിക്കരുത്.
വിവാഹ ആലോചനയുമായി വരുന്നവന്മാർ ‘എന്ത് കിട്ടും, എന്തുണ്ട് എന്ന് ചോദിച്ചാൽ പിന്നെ അവനെ ഒരിക്കലും വിവാഹം കഴിക്കരുത്. അവനെ വിശ്വസിക്കാനേ കൊള്ളില്ല. ഞാൻ എന്റെ രണ്ട് മക്കളുടെയും കാര്യം അന്വേഷിച്ചിട്ടുമില്ല, ചോദിച്ചിട്ടുമില്ല. ഇന്നും അവരുടെ സ്വത്തുക്കളൊന്നും മേടിച്ചിട്ടുമില്ല. എന്റെ മൂത്തമകൻ കല്യാണം കഴിച്ചിട്ട് പത്ത് പതിമൂന്ന് വർഷമായി. ഒരിക്കലും അങ്ങനെ ഉണ്ടായിട്ടില്ല. ഞങ്ങളുടെ വീട്ടുകാരും അവരുടെ വീട്ടുകാരും തമ്മിൽ നല്ല ബന്ധമാണ്. അപ്പോൾ എന്തിനാണ് ആവശ്യമില്ലാത്ത കാര്യം അന്വേഷിക്കാൻ പോകുന്നത്.
സ്രീധനം വാങ്ങിക്കുന്നത് തന്നെയല്ല അത് കൊടുക്കുന്നതും കുറ്റമാണ്. എന്തിനാണ് സ്ത്രീധനം കൊടുക്കുന്നത്. ആ കുഞ്ഞിനെ കൊലയ്ക്ക് കൊടുക്കുകയല്ലേ അത്. ചില പെൺകുട്ടികളും സ്ത്രീധനത്തിന് കാരണക്കാരാണ്. ഞാൻ വീട്ടിൽ നിന്ന് പോകുകയല്ലേ, എന്ത് കിട്ടും വീട്ടിൽ നിന്ന് എന്ന് ചോദിക്കുന്നവരുണ്ട്. ഞാൻ കയറിച്ചെല്ലുന്ന വീട്ടിൽ എനിക്ക് വിലവേണം എന്നൊക്കെയാണ് അവർ പറയാറുള്ളത്. അങ്ങനെ പണം കൊടുത്ത് വാങ്ങിക്കേണ്ട ഒന്നല്ല ഒരു ജീവിതമെന്നാൽ പെൺകുട്ടികൾ കൂടി മനസിലാക്കി മുന്നോട്ട് പോകണം. പെൺകുട്ടികൾ അവരവരുടെ വിദ്യാഭ്യാസം അനുസരിച്ച് എന്തെങ്കിലും ജോലികൾ ചെയ്തിരിക്കണം. സ്വന്തമായി ഒരു നിലനിൽപ്പ് അവർക്കും ഉണ്ടാകണം എന്നും വിജയ രാഘവൻ പറയുന്നു.
Leave a Reply