ഇനി ഒരിക്കലും ആ തെറ്റ് ആവർത്തിക്കില്ല ! എന്റെ സിനിമ ജീവിതത്തിൽ ഞാൻ ഇത്രയും വെറുപ്പോടെ ചെയ്ത മറ്റൊരു കഥാപാത്രമില്ല ! വിജയരാഘവൻ പറയുന്നു !

മലയാള സിനിമക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അഭിനേതാവാണ് വിജയ രാഘവൻ. നായകനായും, വില്ലനായും അതുപോലെ തന്നെ കോമഡി വേഷങ്ങളും സഹനായകനായും അങ്ങനെ എല്ലാ വേഷങ്ങളും തനിക്ക് വാഴണങ്ങുമെന്ന് തെളിയിച്ച ആളാണ് വിജയ രാഘവൻ. ഇപ്പോഴും സിനിമ രംഗത്ത് സജീവമായ അദ്ദേഹം  പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

വിജയരാഘവനേറെ ആ വാക്കുകൾ ഇങ്ങനെ, എന്റെ ജീവിതത്തിൽ ഒരുപാട് കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്, ഒരു അഭിനേതാവ് എന്ന നിലക്ക് നമ്മൾ എല്ലാ തരം കഥാപാത്രങ്ങളും ചെയ്യണം. എന്നാൽ  2002 ൽ പുറത്തിറങ്ങിയ ചിത്രം ‘സ്റ്റോപ് വയലന്‍സ്’ എന്ന ചിത്രത്തിലെ കഥാപാത്രമാണ് തന്റെ കരിയറിൽ തന്നെ ഏറ്റവും കൂടുതൽ വെറുക്കുന്നത് എന്നാണ് നടൻ പറയുന്നത്. അറപ്പോടെയാണ് ആ കഥാപത്രം ചെയ്തത്, കൂടുതൽ സിനിമകളിലും വില്ലൻ വേഷങ്ങളാണ് ചെയ്തിരിക്കുന്നത് എങ്കിലും ഇത് അങ്ങനെ ആയിരുന്നില്ല. സിഐ ഗുണ്ടാ സ്റ്റീഫന്‍’ എന്ന കഥാപാത്രം അങ്ങനെയല്ലായിരുന്നു. സ്ത്രീ വിഷയവുമായി ബന്ധപ്പെട്ടൊക്കെ അറപ്പ് ഉളവാക്കുന്ന ഡയലോഗ് പറയുമ്പോൾ എനിക്ക് തന്നെ ‘അയ്യേ’ എന്ന് തോന്നിപ്പോയി. മറ്റൊരാളുടെ ഭാര്യയെ കൊണ്ടുപോയ കഥയൊക്കെ പറയുന്ന ഒരു വൃത്തികെട്ട കഥാപാത്രമായിരുന്നു.

ഇതിന് മുമ്പും മറ്റൊരുപാട് വില്ലൻ വേഷങ്ങൾ ചെയ്തിട്ടുണ്ട് എങ്കിലും  അങ്ങനെ ഒരു കഥാപാത്രം എനിക്ക് ഉൾകൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല, ഒരു വില്ലൻ കഥാപത്രമാണ് എന്ന് പറഞ്ഞിരുന്നു എങ്കിലും ഇത്രയും ഭീകരമായിരിക്കുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറയുന്നു. ഇനി ഒരിക്കലും അങ്ങനെ മനസിന് പിടിക്കാത്ത വേഷങ്ങൾ ചെയ്യില്ല എന്നും അദ്ദേഹം പറയുന്നു.  അതുപോലെ തനറെ ഇഷ്ട നടനെ കുറിച്ചും അച്ഛനെ കുറിച്ചും അദ്ദേഹം പറയുന്നു. മലയാള സിനിമയിൽ ഞാൻ കണ്ട ഏറ്റവും മികച്ച നടൻ കുതിരവട്ടം പപ്പു അന്നെന്നാണ് വിജയ രാഘവൻ പറയുന്നത്. അങ്ങേർക്ക് അത്ര ഭംഗിയുള്ള ശരീരമില്ല, നിറമില്ല, വല്ലാത്തൊരു ശബ്ദമാണ്, കൂടാതെ അങ്ങേരുടെ നോട്ടത്തിന് ചെറിയൊരു പ്രശ്നമുണ്ട്. ആ മനുഷ്യൻ എത്ര വ്യത്യസ്തമായ റോളുകളാണ് ചെയ്യുന്നത്.

ഞാൻ നേരിട്ട് അദ്ദേഹത്തിന്റെ നാടകങ്ങളും, സ്കിറ്റുകളും കണ്ടിട്ടുണ്ട്. അതിൽ സ്പോട്ടിൽ തന്നെ ഹ്യൂമർ ക്രിയേറ്റ് ചെയ്യാൻ വളരെ കഴിവുള്ള ഒരാളാണ് അദ്ദേഹം. കോമഡി എന്നു പറഞ്ഞാൽ, അപാര ഹ്യുമർ സെൻസാണ്, നമ്മൾ അന്തം വിട്ട് ചിരിച്ചു പോകും. ഞാൻ ചിരിച്ച് വിലങ്ങി പോയിട്ടുണ്ട് എന്നും നടൻ പറയുന്നു. അതൊക്കെ ആ നിമിഷം വെറുതെ ഉണ്ടാക്കിയെടുക്കുന്ന സംഭാഷണങ്ങളാണ്, നല്ല ഭാവനായുള്ള ഒരു അതുല്യ കലാകാരനാണ് പപ്പുവെന്നും വിജയ രാഘവൻ പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *