
അമ്മ മ,രി,ച്ച,പ്പോ,ൾ 21 ദിവസത്തോളം അച്ഛന്‍ തുടര്‍ച്ചയായി മ,ദ്യ,പി,ച്ചു. ആഹാരം പോലും കഴിക്കാതെ മുകളിലെ മുറിയില്‍ ഒറ്റയ്ക്ക് കിടന്നു ! വിജയരാഘവൻ !
മലയാള സിനിമ രംഗത്ത് പകരംവെക്കാനില്ലാത്ത അതുല്യ പ്രതിഭയാണ് വിജയ രാഘവൻ. ഇപ്പോഴിതാ ഏറ്റവും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രം കിഷ്കിന്ധാ കാണ്ഡത്തിലെ അപ്പുപ്പിള്ളയെ അവതരിപ്പിച്ച് കൈയ്യടി നേടുകയാണ് അദ്ദേഹം. ഇത്തരം വേഷങ്ങൾ തേടിവരുന്നതാണ് കലാകാരന്റെ ഭാഗ്യം. അപ്പുപിള്ളയ്ക്കുവേണ്ടി വലിയ മുന്നൊരുക്കമൊന്നും നടത്തിയിട്ടില്ല. കഥാപാത്രത്തെ മനസ്സിലാക്കിക്കഴിയുമ്പോൾ ചിലതെല്ലാം തെളിയും. അതനുസരിച്ചാണ് ക്യാമറയ്ക്കുമുന്നിൽ നിൽക്കുന്നത്. അതെങ്ങനെയെന്ന് വിശദീകരിക്കാൻ കഴിയില്ല എന്നും തന്റെ കഥാപാത്രത്തെ കുറിച്ച് അദ്ദേഹം പറയുന്നു.
നാടകാചാര്യൻ എൻ എൻ പിള്ളയുടെ മകൻ എന്നതാണ് തന്റെ ഏറ്റവും വലിയ ഭാഗ്യം എന്നാണ് വിജയരാഘവൻ പറയുന്നത്. ഇപ്പോഴിതാ തന്റെ അച്ഛന്റെയും അമ്മയുടെയും പ്രണയത്തെ കുറിച്ച് പറയുകയാണ് അദ്ദേഹം, വനിതക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകളിങ്ങനെ, എന്റെ ജന്മം തന്നെ വലിയ ഭാഗ്യമായി തോന്നും. ഒരുപാട് ജീവിതാനുഭവങ്ങള്‍ ഉള്ള എന്‍എന്‍ പിള്ളയുടെ മകനായത്.
അച്ഛൻ മാത്രമല്ല അമ്മയും എനിക്ക് അഭിമാനമാണ്.. പ്രണയത്തിന് വേണ്ടി വര്‍ഷങ്ങള്‍ കാത്തിരുന്ന ചിന്നമ്മയുടെ മകനായത് വലിയ ഭാഗ്യമാണ്. എന്റെ സൗഭാഗ്യമാണത്. വിവാഹത്തിന് അമ്മയുടെ വീട്ടുകാര്‍ എതിര്‍ത്തു. പത്തൊമ്പതാം വയസില്‍ ജീവിതം തേടി അച്ഛന്‍ മലയായിലേക്ക് പോയി. പോകും മുമ്പേ അമ്മയോട് വാക്കു പറഞ്ഞിരുന്നു, ചിന്നയെ ഞാന്‍ വിവാഹം കഴിക്കും.

എന്നാൽ അതിനുശേഷം അച്ഛന്റെ ഒരു വിവരവുമില്ലായിരുന്നു, രണ്ടാം ലോകമഹായുദ്ധത്തില്‍ മ,രി,ച്ചു പോയെന്ന വാര്‍ത്ത നാട്ടില്‍ പരന്നു. പക്ഷെ അമ്മ കാത്തിരുന്നു. മറ്റൊരു വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ അമ്മ മുടി മുറിച്ചു കളഞ്ഞു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അച്ഛന്‍ അറിഞ്ഞു, അമ്മ അച്ഛനായി നാട്ടിൽ കാത്തിരിക്കുന്നുണ്ടെന്ന്. അങ്ങനെയാണ് അച്ഛൻ നാട്ടിലേക്ക് എത്തിയത്.
ശേഷം അവരുടെ ജീവിതം, എന്നാൽ അമ്മ മ,രി,ച്ച,പ്പോള്‍ 21 ദിവസത്തോളം അച്ഛന്‍ തുടര്‍ച്ചയായി മ,ദ്യ,പി,ച്ചു. ആഹാരം പോലും കഴിക്കാതെ മുകളിലെ മുറിയില്‍ ഒറ്റയ്ക്ക് കിടന്നു. ഉറക്കത്തില്‍ കൊച്ചുകുട്ടിയെ പോലെ ഏങ്ങലടിക്കും. അമ്മയോടുള്ള സ്‌നേഹം അന്നാണു തിരിച്ചറിഞ്ഞത്. അത്ര പ്രണയിച്ച രണ്ടുപേരുടെ മകനായി ജനിച്ചതു മഹാഭാഗ്യമല്ലേ. എന്നാണ് വിജയരാഘവന്‍ പറയുന്നത്.
തന്റെ നീണ്ട നാല്‍പ്പത് വര്‍ഷം പിന്നിട്ട അഭിനയ ജീവിതത്തിന് ഈ വര്‍ഷമാണ് വിജയരാഘവനെ തേടി ആദ്യമായി ഒരു സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമെത്തുന്നത്. പൂക്കാലം എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച സ്വഭാവനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വിജയരാഘവനെ തേടിയെത്തി, തന്റെ പ്രേക്ഷകർക്ക് തന്നോടുള്ള ഇഷ്ടം തന്നെയാണ് തനിക്ക് ഏറ്റവും വലിയ അവാർഡ് എന്നാണ് വിജയരാഘവൻ പറയുന്നത്.
Leave a Reply