ഞാൻ ഇനി മലയാള സിനിമയിൽ വേണ്ടെന്ന് തീരുമാനിച്ചത് ദിലീപ് ആയിരുന്നു ! ആരായിരുന്നു തെറ്റ് എന്നത് കാലം തെളിയിച്ചു ! വിനയൻ പറയുന്നു !

മലയാള സിനിമ ലോകത്തിന് ഒരുപിടി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച അതുല്യ കലാകാരനാണ് സംവിധായകൻ വിനയൻ. സിനിമ രംഗത്ത് അദ്ദേഹത്തിന് പല പ്രശ്നങ്ങളും പ്രതിസന്ധികളും നേരിടേണ്ടി വന്നിരുന്നു. സംഘടനാപരമായ ചില പ്രശ്നങ്ങൾ കൊണ്ട് അദ്ദേഹത്തെ മലയാള സിനിമയിൽ നിന്നും വിലക്കിയിരുന്നു. ആ സമയത്തും അദ്ദേഹം പക്ഷെ സിനിമകൾ ചെയ്ത് വിജയിപ്പിക്കുകയും ചെയ്തിരുന്നു.

താൻ സിനിമ രംഗത്ത് അനുഭവിച്ച കാര്യങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് ഇപ്പോൾ അദ്ദേഹം. ആ വാക്കുകൾ ഇങ്ങനെ..  ദിലീപിന്റെ വാശിയാണ് തനിക്ക് നേരെ ഉണ്ടായ വിലക്കിന് പ്രധാന കാരണമെന്നാണ് വിനയൻ പറയുന്നത്.   അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഞാൻ മാക്ട എന്ന സഘടനയുടെ തലപ്പത്ത് ഇരിക്കുമ്പോൾ ആണ് ദിലീപിന്റെ ആ പ്രശ്‌നം വരുന്നത്. ദിലീപ് അന്ന് ഒരു പ്രൊഡ്യൂസറുടെ കൈയിൽ നിന്ന് 40 ലക്ഷം രൂപ പ്രതിഫലം അഡ്വാൻസായി കൈ പറ്റി.

ആ ചിത്രത്തിന്റെ സംവിധായകൻ തുളസീദാസ് ആയിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ പുതിയ സിനിമ മോശമായെന്നോ മറ്റോ പറഞ്ഞ് ദിലീപ് ചിത്രത്തിൽ നിന്ന് പിൻമാറി. കഷ്ടകാലത്തിന് ഞാൻ ആയിരുന്നു സംഘടനയുടെ തലപ്പത്ത്. എന്നോട് കെ മധുവും ഹരിഹരനും വിളിച്ച് പറഞ്ഞതിന്റെ പേരിലാണ് ഞാൻ ഇ പ്രശ്നത്തിൽ ഇടപെടുന്നത്. അങ്ങനെ മാക്ട യോഗം വിളിച്ചു. ന്യായം ദിലീപിന്റൻറെ തുളസി ദാസിന്റെ ഭാഗത്ത് ആണെന്നും ദിലീപിന്റെ ഭാഗത്ത് അത് ഇല്ലെന്നും വ്യക്തമായി.

കൈപ്പറ്റിയ തുക ദി,ലീപ് മൂന്ന് മാസത്തിനുള്ളിൽ സെറ്റിൽ ചെയ്യണം എന്നും. അല്ലെങ്കിൽ തുളസീദാസിനെ വിളിച്ച് അടുത്ത പടത്തിന്റെ ഡേറ്റ് തരാമെന്ന് പറയണമെന്ന് എല്ലാവരും പറഞ്ഞു. സംഘടനയുടെ ഈ തീരുമാനം എല്ലാവരും കൈ അടിച്ച് പാസാക്കി. പക്ഷെ ആ പ്രശ്‌നം അവിടെ തീർന്നില്ല. ദിലീപിന്റെ ഭാഗത്ത് നിൽക്കാനും ചില നിർമാതാക്കൾ ഉണ്ടായിരുന്നു. അങ്ങനെ ദിലീപിനും വാശിയായി. അതിനുമുമ്പ് വരെ ദിലീപുമായി നല്ല അടുപ്പമായിരുന്നു. അയാളുടെ വളർച്ചയിൽ എന്റെ ഒരു വലിയ പങ്കും ഉണ്ട്. ഒരുപിടി ചിത്രങ്ങൾ ഞാൻ ദിലീപിനെ നായകനാക്കി ചെയ്തിരുന്നു.

പക്ഷെ ഇതോടെ ആ ബന്ധം വഷളായി, എന്നെ ചട്ടം പഠിപ്പിക്കാൻ വന്ന ആൾ ഇനി മലയാള സിനിമയിൽ വേണ്ട എന്ന വാശി അപ്പോൾ ദിലീപിന് തോന്നി. അങ്ങനെ ആ വാശിയാണ് എനിക്ക് ലഭിച്ച പത്ത് വർഷത്തെ വിലക്ക്. ഞാനും വാശി പിടിച്ചു. അങ്ങനെ അതങ്ങോട്ട് വളർന്നു. കാര്യം കാണാൻ വേണ്ടി തെങ്ങിൽ കിടക്കുന്നത് മാങ്ങയാണെന്ന് പറയുന്ന പ്രൊഡ്യൂസർമാരായിരുന്നു എന്റെ പല സുഹൃത്തുക്കളും. മാപ്പ് പറയാനൊന്നും ഞാൻ പോയില്ല. പാലാരിവട്ടത്ത് തട്ട് കട തുടങ്ങും എന്ന് അന്ന് പറയാനുള്ള കാരണം അപ്പോഴത്തെ എന്റെ ആ മാനസികാവസ്ഥയാണ്.

വിട്ടുകൊടുത്തില്ല നിയമപരമായി ഞാനും മുന്നോട്ട് പോയി. വിധി എനിക്കലുകൂലമായപ്പോൾ അവർ സൂപ്രിം കോടതിയിൽ അപ്പീൽ കൊടുത്തു. പക്ഷെ അവിടെയും വിധി അനുകൂലമായി. ഇവരോടെല്ലാം പിഴയടക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു. അപ്പോൾ തന്നെ ചെയ്തത് തെറ്റായിരുന്നു എന്ന് അവരിൽ പലരും തിരിച്ചറിഞ്ഞു തുടങ്ങി. അത് കൊണ്ടായിരിക്കാം മമ്മൂക്കയെ പോലുള്ള ചില വ്യക്തികൾ വിനയനോട് ചെയ്തത് ശരിയല്ല എന്ന് ജനറൽ ബോഡിയിൽ പറഞ്ഞത്. തെറ്റാണെന്ന് തോന്നിയത്. കാലത്തിന്റെ കാവ്യ നീതി എന്ന് പറയാം എന്നും വിനയൻ പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *