അന്ന് ആ നടന് അച്ചടക്കം വേണമെന്ന് പറഞ്ഞ എന്നെ കൊ,ല്ലാ,നാണ് നിങ്ങള്‍ അന്നു നിന്നത് ! ഒരു തെറ്റും ചെയ്യാത്ത എന്നെ അന്ന് മോശക്കാരനാക്കി ! കുറിപ്പുമായി വിനയൻ !

മലയാള സിനിമക്ക് ഒരുപിടി മികച്ച സിനിമകളെയും അഭിനേതാക്കളെയും സംഭാവന ചെയ്തിട്ടുള്ള അതുല്യ സംവിധായകനാണ് വിനയൻ. അദ്ദേഹത്തിന്റെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമ വലിയ വിജയമായിരുന്നു. ഇപ്പോൾ സിനിമ രംഗത്ത് നിന്ന് ഷെയിൻ നിഗത്തിനും ശ്രീനാഥ്‌ ഭാസിക്കും വിലക്ക് ഏർപെടുത്തിയിരിക്കുന്നത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ ഈ സാഹചര്യത്തിൽ സംവിധായകൻ വിനയൻ പങ്കുവെച്ച കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ വലിയ വർത്തയാകുന്നത്.

സംഘടനകൾ എടുത്തത് വളരെ മികച്ച തീരുമാനമാണ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. കാരണം അച്ചടക്കം അത് ഏത് ജോലി ചെയ്യുമ്പോഴും ആവിശ്യമാണ് എന്നും അദ്ദേഹം പറയുന്നു. ഇപ്പോള്‍ മലയാള സിനിമയില്‍ നഷ്ടപ്പെട്ടു പോയ അച്ചടക്കം തിരിച്ചു പിടിക്കുന്ന നടപടികളുടെയും ശുദ്ധീകരണത്തിന്റെയും കാലമാണല്ലോ. ഇത് ഒരു നല്ല തുടക്കമാണ്. കാശു മേടിച്ച്‌ അക്കൗണ്ടിലിട്ടിട്ട് നിര്‍മ്മാതാവിനേം സംവിധായകനേം കൊഞ്ഞനം കുത്തിക്കാണിക്കുന്ന നടനാണേലും നടിയാണേലും അവരെ വരച്ച വരയില്‍ നിര്‍ത്തണമെന്നു തന്നെയാണ് എന്റെ അഭിപ്രായം.

സിനിമാ സംഘടനകളുടെ നേതൃത്വത്തില്‍ ഇതിനൊക്കെ എതിരെ ശക്തവും നിഷ്പക്ഷവുമായ നടപടി ഉണ്ടാകണമെന്ന കാര്യത്തില്‍ സിനിമയേ സ്‌നേഹിക്കുന്ന ആര്‍ക്കും സംശയമുണ്ടാകില്ല.. എന്നേയും എന്റെ അമ്മയേയും എഡിറ്റു ചെയ്ത പോര്‍ഷന്‍ കാണിച്ച്‌ ബോദ്ധ്യപ്പെടുത്തിയാലേ ഞാനിനി അഭിനയിക്കാന്‍ വരൂ എന്ന് പ്രത്യേകിച്ച്‌ ഒരു മാര്‍ക്കറ്റുമില്ലാത്ത ഷെയിന്‍ നിഗം എന്ന നടന്‍ പോലും പറയുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിയെങ്കില്‍ അതിനേക്കുറിച്ച്‌ സംഘടനാ നേതാക്കള്‍ ഇപ്പോ വിലപിച്ചിട്ടു കാര്യമില്ല..

ഈ സാഹചര്യത്തിൽ എനിക്ക് പഴയൊരു എന്നെ ഓര്മ വരുന്നു. 2006 ല്‍ മുഴുവന്‍ പ്രതിഫലവും അഡ്വാന്‍സായി വാങ്ങി എഗ്രിമെന്റിട്ട് ഡേറ്റു കൊടുത്ത ഒരു നടന്‍ 2008 ആയിട്ടും ഡയറക്ടറേയും പ്രൊഡ്യുസറേയും നായയെ പോലെ പുറകേ നടത്തിക്കുന്നു എന്ന ഒരു പരാതി സീനിയര്‍ സംവിധായകന്‍ തുളസീദാസ് അന്ന് സംഘടനാ സെക്രട്ടറി ആയ എന്റെ അടുത്തു തന്നപ്പോള്‍ സംഘടനയുടെ ജനറല്‍ ബോഡി വിളിച്ചൂ കൂട്ടി പ്രസ്തുത നടന്‍ ( ശ്രീ ദിലീപ്) മൂന്നു മാസങ്ങള്‍ക്കകം ആ പ്രശ്‌നം പരിഹരിക്കണം എന്നു പറഞ്ഞപ്പോള്‍( അല്ലാതെ സിസ്സഹകരണമോ വിലക്കോ ഒന്നും അല്ലന്നോര്‍ക്കണം..

ഇപ്പോഴത്തെ ഈ സംഘടനാ നേതാക്കൾ എല്ലാവരും കൂടി എന്നെ ഒറ്റപ്പെടുത്തുകയും, എല്ലാവരും ദിലീപിന്റെ ഒപ്പം നിൽക്കുകയുമാണ് അന്ന് ചെയ്തത്. ഞാന്‍ സെക്രട്ടറി ആയിരുന്ന ആ സംഘടന പിളര്‍ത്തി വിലക്കുകളൊന്നുമില്ലാത്ത ഒരു സംഘടന ഈ താരങ്ങള്‍ക്കു വേണ്ടി ഉണ്ടാക്കുകയും, എന്നെ സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നു തന്നെ കെട്ടു കെട്ടിക്കാന്‍ കൂട്ടായി പ്രവര്‍ത്തിക്കുകയും ചെയ്ത ചരിത്രം ഇന്നും ഏറെ വേദനെയോടെയാണ് ഞാനോര്‍ക്കുന്നത്. അച്ചടക്കം വേണമെന്നു പറഞ്ഞ എന്നെ കൊല്ലാനാണ് നിങ്ങള്‍ അന്നു നിന്നത്.. സൂപ്പര്‍സ്റ്റാര്‍ പദവിയിലെത്തിയിരുന്ന ആ നടനേ അന്ന് നിങ്ങള്‍ക്കൊക്കെ ആവശ്യമുണ്ടായിരുന്നു. അതുമാത്രമല്ല സൂപ്പര്‍ താരങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടുന്നവന്റെ കൈ വെട്ടാന്‍ നിങ്ങളെല്ലാം ഒറ്റക്കെട്ടായി എന്നും അദ്ദേഹം ആരോപിക്കുന്നു.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *