‘എന്റെ മക്കളെ അച്ഛൻ ആദ്യമൊന്നും എടുക്കില്ലായിരുന്നു’ !! ഒരു വേറിട്ട സ്വഭാവ രീതിയാണ് അച്ഛന് ! വിനീത് ശ്രീനിവാസൻ പറയുന്നു !

മലയാള സിനിമ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച കാലാകാരനാണ് നടൻ ശ്രീനിവാസൻ. അദ്ദേഹം ഒരു ബഹുമുഖ പ്രതിഭയാണ്. നടനും തിരക്കഥാകൃത്തും സം‌വിധായകനുമാണ്. സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ച് കയ്യടി നേടിയ കലാകാരനാണ് അദ്ദേഹം. മലയാളത്തിൽ വിജയക്കൊടി പാറിച്ച ചിത്രങ്ങളുടെ പിന്നിൽ ശ്രീനിവാസന്റെ കഴിവ് വളരെ വലുതായിരുന്നു. അദ്ദേഹത്തിന്റെ വിരൽ തുമ്പിൽ നിന്നും പിറവിയെടുത്ത ചിത്രങ്ങളായ സന്ദേശം, മഴയെത്തും മുമ്പേ, അക്കരെ, അക്കരെ, പട്ടണ പ്രവേശം, നാടോടി കാറ്റ്, തലയണ മന്ത്രം അങ്ങനെ ഒരുപാട് ചിത്രങ്ങൾ. മക്കളും ഇന്ന് അച്ഛന്റെ പാത തന്നയെയാണ് പിന്തുടരുന്നത്.

മൂത്ത മകൻ വിനീത് ഇന്ന് പ്രശസ്തനായ പിന്നണി ഗായകനും, സംവിധായകനും ഒരു നടനുമാണ്. ഇളയ മകൻ ധ്യാനും ഇന്ന് യുവ നായകൻമാരിൽ ഒരാളാണ്. വിനീത് ഇപ്പോൾ തനറെ കുടുംബത്തെ കുറിച്ചും അച്ചനെ കുറിച്ചും തുറന്ന് പറയുകയാണ്. അച്ഛന് എല്ലാവരോടും വലിയ സ്നേഹമാണ് പക്ഷെ അത് പുറത്ത് കാണിക്കാറില്ല, എന്റെ കുഞ്ഞിനെ എടുക്കാനൊക്കെ അച്ഛന് വലിയ പേടിയായിരുന്നു. പിന്നെ ഞങ്ങളൊക്കെ ഒരുപാട് നിര്‍ബന്ധിച്ചിട്ടാണ് കുട്ടിയെ എടുത്ത് ശീലിച്ചത്. ഇപ്പോള്‍ ഒരുപാട് മാറ്റമുണ്ട്. ഞാനും മക്കളും കുടുംബവുമായി ചെന്നൈയിൽ താമസിക്കുമ്പോൾ ഞാന്‍ വീട്ടിലേക്ക് വാട്സ് ആപില്‍ വീഡിയോ വിളിച്ച്‌ കുഞ്ഞിനെ കാണിച്ചു കൊടുക്കും. അപ്പോള്‍ വലിയ സന്തോഷമാണ്.

സ്നേഹം പ്രകടിപ്പിക്കാറില്ല എന്നാലും ചിരിച്ചോണ്ട് ഇങ്ങനെ നോക്കിയിരിക്കും, സ്നേഹവും വാത്സല്യവും ഒകെ ഉള്ളിൽ ഉണ്ട് പക്ഷെ അത് മുഖത്ത് വരാറില്ല. പണ്ടും ഇനങ്ങനെയൊക്കെ തന്നെ ആയിരുന്നു. പക്ഷെ ഇപ്പോൾ പേരക്കുട്ടികള്‍ വന്നപ്പോള്‍ അതില്‍ ഒരുപാട് മാറ്റമുണ്ട് എന്നാണ് അമ്മയും പറയുന്നത്. ഈ പരുക്കനായിട്ടുള്ള എല്ലാ അച്ചന്മാരെയും മാറ്റി എടുക്കുന്നത് അവരുടെ പേരക്കുട്ടികള്‍ ആണെന്ന് തോന്നുന്നു. പിന്നെ മറ്റൊരു കാര്യം അച്ഛന് അവരെ അങ്ങനെ അടുത്ത് കിട്ടാറില്ല, ഞങ്ങൾ നാട്ടിലേക്ക് വരുന്നത് വളരെ കുറവാണ്, അതിനു അമ്മ എപ്പോഴും പരാതി പറയാറുണ്ട്. ഇപ്പോൾ പുതിയ ചിത്രം ഹൃദയത്തിന്റെ ഷൂട്ടിംഗ് തിരക്കുകൾ ആയിരുന്നതുകൊണ്ട് ഒട്ടും സമയം ഇല്ലായിരുന്നു. ഏതായാലും ഇനി വീട്ടില്‍ പോയിട്ട് അമ്മയുടെ പരിഭവം മാറ്റുക എന്നതാണ് ഏറ്റവും പ്രധാനപെട്ട കാര്യം എന്നും വിനീത് പറയുന്നു.

വിനീത് ശ്രീനിവാസൻ ഇന്ന് വളരെ തിരക്കുള്ള സംവിധായകയകനാണ്. പ്രണവ് മോഹൻലാലിനെ നായകനാക്കി കല്യാണി പ്രിയദർശൻ നായികയാകുന്ന ചിത്രത്തിന്യേ ഷൂട്ടിംഗ് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ചിത്രീകരണം പൂര്ത്തിയായത്. വിനീതും ഭാര്യ ദിവ്യയും പ്രണയിച്ച് വിവാഹിതരായവരാണ്, ഇവർക്ക് രണ്ട് മക്കളാണ് മൂത്തത് മകനും ഇളയത് മകളും, തനറെ കുടുംബ വിശേഷങ്ങൾ പറഞ്ഞ് താരം ഇടക്കൊക്കെ സമൂഹ മാധ്യമങ്ങളിൽ എത്താറുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *