മലയാളികൾ ഒരിക്കലൂം മറക്കാത്ത മുഖം, ഈ ശബ്ദത്തിലൂടെയാണ് ഇന്ത്യ സ്വതന്ത്രമായ വിവരം ലോകമറിയുന്നത് ! നടൻ പൂർണ്ണം വിശ്വനാഥന്റെ ജീവിതം !

ചിത്രം എന്ന പ്രിയദർശൻ മാജിക് ഈ ഡിസംബറിൽ മുപ്പത്തിമൂന്ന് വർഷം പൂർത്തിയാകുമ്പോഴും ഇപ്പോഴും ഒരു പുതിയ സിനിമ കാണുന്ന ആവേശത്തോടെയാണ് നമ്മൾ ഓരോരുത്തരും ആ സിനിമ കാണുന്നത്. മോഹൻലാൽ എന്ന നടന്റെ താര പദവി ഉയർത്തുന്നതിൽ ഈ ചിത്രം വഹിച്ച പങ്ക് വളരെ വലുതാണ്. ഒരുപാട് ചിരിപ്പിച്ചും ഒടുവിൽ വിഷമിപ്പിച്ചും ഇന്നും വിഷ്ണു എന്ന കഥാപാത്രം നമ്മുടെ ഉള്ളിൽ ഒരു നൊമ്പരമായി അവശേഷിക്കുമ്പോൾ അതുതന്നെയാണ് ആ ചിത്രത്തിന്റെ വിജയമെന്നും ഏവരും ഒരുപോലെ പറയുന്നു. മോഹൻലാലിനെപ്പോലെ തന്നെ വളരെ ശക്തമായ കഥാപാത്രം കൈകാര്യം ചെയ്ത നെടുമുടി വേണുവിന്റെ പ്രകടനം വാക്കുകൾക്ക് അധീതമാണ്.

ഇവർക്ക് പുറമെ, ശ്രീനിവാസൻ, രഞ്ജിനി, ലിസി, അങ്ങനെ ഒരുപാട് പേര് ഉണ്ടായിരുന്നു എങ്കിലും നമ്മൾ മലയാളികൾക്ക് അത്ര പരിചയമല്ലായിരുന്ന ഒരു കഥാപാത്രം കൂടി ആ സിനിമയുടെ വിജയത്തിന് ഒരു വലിയ പങ്കു വഹിച്ചിരുന്നു, നായികയായ രഞ്ജിനിയുടെ അച്ഛൻ വേഷമായാ രാമചന്ദ്രമേനോൻ. വിഷ്ണുവിനെയും കൈമളെയും കല്യാണിയേയും സ്വീകരിച്ച നമ്മൾ വളരെ പെട്ടന്ന് രാമചന്ദ്രനെയും മനസ്സിൽ കയറ്റുകയായിരുന്നു, അതിനു കാരണം തന്നെ പുതുമയാർന്ന ആ അവതരണ ശൈലിയും അഭിനയവും തന്നെയായിരുന്നു. നടൻ നരേന്ദ്ര പ്രസാദിന്റെ ശബ്ദം കൂടി ലഭിച്ചപ്പോൾ ആ കഥാപാത്രം ഏറെ ആകർഷകമായി മാറുകയായിരുന്നു.

ആ നടന്റെ പേര് പൂർണ്ണം വിശ്വനാഥൻ എന്നാണ്. അദ്ദേഹം ചിത്രത്തിൽ  ‘നഗുമോ’ എന്ന് തുടങ്ങുന്ന ഗാനമൊക്കെ പാടി ഫലിപ്പിക്കുന്ന രംഗമൊക്കെ നമ്മൾ വളരെ അധികം ആസ്വാധിച്ചതാണ്. ചെന്നൈ സ്വദേശിയായ അദ്ദേഹം ഒരു നാടക കലാകാരൻ ആയിരുന്നു. തന്റെ പതിനെട്ടാമത്തെ വയസിലാണ് അദ്ദേഹം നാടക മേഖലയിൽ എത്തിയത്. പഠനത്തിന് ശേഷം ഡൽഹിയിൽ എത്തിയ പൂർണ്ണം വിശ്വനാഥ്‌ അവിടെ ഓൾ ഇന്ത്യ റേഡിയോയിൽ വാർത്താ അവതാരകനായി ജോലി ചെയ്തു.

അവിടെ വെച്ചാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ആ സംഭവം നടക്കുന്നത്, അതിലൂടെ അദ്ദേഹവും ചരിത്രത്തിന്റെ ഭാഗമാകുകയായിരുന്നു. 1947 ആഗസ്ത് പതിനഞ്ചിന് ഇന്ത്യ സ്വതന്ത്രമായ വിവരം ആകാശവാണിയിലൂടെ ലോകമറിഞ്ഞത്  പൂർണ്ണം വിശ്വനാഥൻ എന്ന ഇദ്ദേഹത്തിന്റെ ശബ്ദത്തിൽ കൂടിയാണ്. അന്ന് ആ വാർത്ത വായിക്കുമ്പോൾ കരച്ചില് വന്നിരുന്നു എന്നും, താൻ ആ സമയത്ത് കരച്ചിൽ അടക്കാൻ പാടുപെടുകയായിരുന്നു എന്നും അദ്ദേഹം പിന്നീട് വെളിപ്പെടുത്തിയിരുന്നു. ജോലി കഴിഞ്ഞുള്ള സമയം അദ്ദേഹം നാടക ,മേഖലക്കായ് മാറ്റിവച്ചിരുന്നു.

നന്നായി തമിഴ് വായിച്ചിരുന്ന അദ്ദേഹം തന്നെയാണ് തമിഴിലെ ആദ്യത്തെ ശബ്‌ദാനുകരണ കലാകാരൻ. ഉയർന്ത മനിതൻ എന്ന തമിഴ് ചിത്രത്തിൽ കൂടിയാണ് ഒരു നടൻ എന്ന നിലയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. രാഗദീപം എന്ന ചിത്രത്തിൽ കൂടിയാണ് അദ്ദേഹം മലയാള സിനിമയിൽ എത്തിയത്. അതുപോലെ അഭിമന്യു സിനിമയിൽ മുതലിയാർ എന്ന കഥാപത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പക്ഷെ അന്നും ഇന്നും നമ്മുടെ ഉള്ളിൽ പ്രിയദർശന്റെ  ‘ചിത്രം’ എന്ന സിനിമയിലെ വളരെ നിഷ്കളങ്കനായ ആ അച്ഛന്റെ രൂപമാണ്. കാലം പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞായി ആ സിനിമയും അതിലെ കഥാപാത്രങ്ങളും കാലങ്ങളോളം നിലനിൽക്കും. ബോളിവുഡിലും തന്റെ സാനിധ്യം അറിയിച്ച അദ്ദേഹം 2008 ൽ തന്റെ 87 മത്തെ വയസിൽ പൂർണ്ണം വിശ്വനാഥൻ ഈ ലോകത്തോട് വിടപറഞ്ഞു.. പ്രണാമം…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *