മലയാളികൾ ഒരിക്കലും മറക്കാത്ത ഒരു മുഖം, നേപ്പാളിലെ ആക്ഷൻ സിനിമകൾക്ക് തുടക്കം കുറിച്ച അദ്ദേഹം പക്ഷെ അവസാന നിമിഷം വരെയും ആ ദുഖം പിന്തുടർന്നു !

ഒരു സമയത്ത് മലയാള സിനിമ ചരിത്രത്തിന് തന്നെ ഒരു പുതു പുത്തൻ ദൃശ്യ വിരുന്ന് ഒരുക്കിയ ചിത്രമായിരുന്നു സംഗീത് ശിവൻ സംവിധാനം ചെയ്ത ‘യോദ്ധ’, ഇപ്പോഴും ഏവരും കാണാൻ ആഗ്രഹക്കുന്ന ഒരു ചിത്രം, യോദ്ധയുടെ തിരക്കഥ എഴുതിയത് ശശിധരൻ ആറാട്ടുവഴിയാണ്.  മോഹൻലാലും ജഗതിയും മത്സരിച്ച് അഭിനയിച്ച ചിത്രം അന്ന് തിയറ്ററുകളിൽ വൻ വിജയമായിരുന്നു. തൈപ്പറമ്പിൽ അശോകനും,  അരിശുംമൂട്ടിൽ അപ്പുകുട്ടനും ഇന്നത്തെ പുതു തലമുറയിലെ കൊച്ചു കുട്ടികൾക്ക് പോലും വളരെ സുപരിചിതരാണ്. ഈ ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത് നേപ്പാളിൽ ആയിരുന്നു. അശോകനായി എത്തിയ മോഹൻലാൽ നേപ്പാളിൽ എത്തുന്നതോടെ കഥയുടെ ഗതി മാറുകയും പിന്നീട് സംഭവിക്കുന്ന ഓരോ കഥാ മുഹർത്തങ്ങളും മലയാളികൾക്ക് അന്നൊരു പുത്തൻ ദൃശ്യ വിരുന്ന് ആയിരുന്നു.

ഈ ചിത്രത്തിന്റെ മറ്റൊരു വലിയ പ്രത്യേകത. നേപ്പാളിൽ കഥ പറഞ്ഞപ്പോൾ കഥാപാത്രങ്ങളായി തിരഞ്ഞെടുത്തതും നേപ്പാളികളെ തന്നെ ആയിരുന്നു എന്നതാണ്. ആ കഥയിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തിയ റിംപോച്ചെ ആയി എത്തിയത്, നേപ്പാളി താരം  സിദ്ധാർഥ ലാമ ആയിരുന്നു,  സിദ്ധാർഥ ലാമയുടെ അച്ഛൻ യുബരാജ് ലാമയും ചിത്രത്തിൽ  വില്ലൻ വേഷത്തിൽ അഭിനയച്ചിരുന്നു. എന്നാൽ അതിൽ നമ്മെ കൂടുതൽ വിസ്മയിപ്പിച്ച ഒരു കഥാപാത്രം.. കാഴ്ച നഷ്ടപെട്ട  അശോകനെ കായികാഭ്യാസം പഠിപ്പിക്കാൻ എത്തുന്ന നേപ്പാളി ഗുരു. ഡയലോഗുകളും മറ്റും കുറവായിരുന്നു എങ്കിലും നമ്മൾ ഒരിക്കലൂം മറക്കാൻ സാധ്യതഇല്ലാത്ത ഒരു മുഖമാണ്.

ആയ കഥാപാത്രമായി നമ്മുട മുന്നിൽ എത്തിയത് നേപ്പാളിലെ ആക്ഷൻ സിനിമകൾക്ക് തുടക്കം കുറിച്ച ‘ഗോപാൽ ഭൂട്ടാനി’ എന്ന നടൻ ആയിരുന്നു. നേപ്പാളി സിനിമക്ക് അദ്ദേഹം ഒരുപാട് മികച്ച സംഭാവനകൾ നൽകിയിരുന്നു എങ്കിലും വ്യക്തിപരമായി ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്ന ആളാണ്. അതിനു പ്രധാന കാരണം അദ്ദേഹത്തിന്റെ പേരിൽ തന്നെ ഉള്ള ഭൂട്ടാൻ എന്ന വാക്ക് തന്നെ ആയിരുന്നു. ഈ കാരണത്താൽ അദ്ദേഹം നേപ്പാളി പൗരൻ അല്ല എന്ന പേരിൽ അവിടുത്തെ പൗരത്വം അനുവദിച്ചുകൊടുത്തിരുന്നില്ല. തന്റെ പൗരത്വം തെളിയിക്കാനുള്ള മതിയായ രേഖകളും അദ്ദേഹത്തിന്റെ പക്കൽ ഇല്ലായിരുന്നു.

സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴും അദ്ദേഹത്തിന് നേപ്പാളി പൗരത്വം കിട്ടിയിരുന്നില്ല, അന്നത്തെ നേപ്പാളി സിനിമ താരങ്ങൾ പലരും അദ്ദേഹത്തിന്റെ ഈ ശ്രമത്തിന് കൂടെ നിന്നുരുന്നു, നേപ്പാളിലെ ഫിക്കലിലാണ് അദ്ദേഹം ജനിച്ചത്.  മെലോഡ്രാമകൾ സിനിമകളായി മാറിക്കൊണ്ടിരുന്ന നേപ്പാളി സിനിമ പ്രേമികൾക്ക് ആക്ഷൻ രംഗങ്ങൾ ഉള്ള പുതിയ ദൃശ്യ വിരുന്നൊരുക്കിയ ചിത്രങ്ങൾക്ക് തുടക്കം കുറിച്ചത് ഇദ്ദേഹമായിരുന്നു. ശ്വാസകോശ അസുഖം പിടിപെട്ട് തന്റെ എഴുപത്തിയെട്ടാം വയസിലാണ്  ‘ഗോപാൽ ഭൂട്ടാനി’ ഈ ലോകത്ത് നിന്നും യാത്രയായത്. തന്റെ അവസാന നിമിഷം വരെയും  പൗരത്വത്തിന് വേണ്ടി ശ്രമിച്ചിരുന്നു എങ്കിലും ആ മോഹം നടക്കാതെയാണ് അദ്ദേഹം യാത്രയായത്.

പക്ഷെ ഇതിൽ ഏറെ ശ്രദ്ധേയമായ മറ്റൊരു കാര്യം , ഒടുവിൽ ഇദ്ദേഹത്തിന് നേപ്പാളി സർക്കാർ പൗരത്വം അനുവദിച്ചു എങ്കിലും, ആ രേഖകൾ കൈകളിൽ എത്തുന്നതിന് മണിക്കൂറുകൾ മുമ്പാണ് അദ്ദേഹം യാത്രയായത് എന്നതാണ്. ബോളിവുഡ് സിനിമകളിലും അഭിനയച്ച അദ്ദേഹം നിരവധി നേപ്പാളി കലാകാരന്മാരെ ഇന്ത്യൻ സിനിമക്ക് പരിചയപെടുത്തിയിരുന്നു. ഗോപാൽ  ഭൂട്ടാനി എന്ന പേരു പോലും അറിയാതെ മലയാളികൾ ഇന്നും അദ്ദേഹത്തെ ഇഷ്ടപെടുന്നു ഓർക്കുന്നു, ആ ഓർമകൾക്ക് മുന്നൽ പ്രണാമം…..

Leave a Reply

Your email address will not be published. Required fields are marked *