ലാലേട്ടന്റെ മരുമകളാകാന്‍ വേണ്ടി ആരാണ് ആഗ്രഹിക്കാത്തത് ! പ്രണവിനോട് ഇഷ്ടമുണ്ടെന്ന് വളരെ ആത്മാർഥമായിട്ടാണ് ഞാൻ പറഞ്ഞത് ! വീണ്ടും ഗായത്രി സുരേഷ് പറയുന്നു !!

ഫാഷൻ മോഡലിംഗ് രംഗത്തുനിന്ന് സിനിമയിൽ എത്തിയ ആളാണ് നടി ഗായത്രി സുരേഷ്. അടുത്തിടെയായി വാർത്തകളിൽ നിറഞ്ഞു നിന്ന ആളാണ് ഗായത്രി.  നടിയുടെ ഓരോ വാർത്തകളും വിശേഷങ്ങളും വളരെ വേഗമാണ് ശ്രദ്ധ നേടുന്നത്, അടുത്തിടെ  സുഹൃത്തുമായി സഞ്ചരിച്ച കാർ മറ്റൊരു വാഹനത്തിന്റെ സൈഡ് മിറർ ഇടിച്ച് തെറുപ്പിച്ചിട്ട് വണ്ടി നിർത്താതെ പോയതും നാട്ടുകാർ വണ്ടി തടഞ്ഞു നിർത്തിയതും വലിയ വിവാദമായി മാറിയിരുന്നു. അന്ന്  നിരവധി പ്രമുഖർ അടക്കം നടിക്കെതിരെ രംഗത്ത് വന്നിരുന്നു.  സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി ചെയ്യുമ്പോൾ ആയിരുന്നു ഗായത്രി സിനിമയിലേക്ക് എത്തുന്നത്. തനിക്കെതിരെയുള്ള ട്രോളുകളും വിമർശനങ്ങളും തന്നെ ബാധിക്കില്ല എന്നും ഗായത്രി പറയുന്നത്.

എന്നാൽ താരത്തെ കൂടുതൽ പ്രശസ്തയാക്കിയത് നടിയുടെ ചിയ തുറന്ന് പറച്ചിലുകൾ കൂടിയാണ്. പ്രണവ് മോഹൻലാലിനെ ഇഷ്ടമാണെന്നും നടനെ  വിവാഹം ചെയ്യാൻ താല്പര്യമുണ്ടെന്നും, കൂടാതെ വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധം തെറ്റായ ഒരു കാര്യമല്ലെന്നും ഗായത്രി തുറന്ന് പറഞ്ഞിരുന്നു.  ഇപ്പോഴിതാ വീണ്ടും അതെ കാര്യം പറഞ്ഞുകൊണ്ട് വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് ഗായത്രി താരത്തിന്റെ വാക്കുകൾ ഇങ്ങനെ, പ്രണവിന് എനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞ കാര്യം ശരിയാണ്. എനിക്ക് മാത്രമല്ല ഒരുപാട് പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുണ്ടാവും, അതുപോലൊരിഷ്ടം. എന്നാല്‍ അതിന് വേണ്ടി നോക്കിയിരിക്കുകയൊന്നുമല്ല ഞാന്‍. എന്റെ യാത്രയില്‍ ഒരാളെക്കണ്ട് ഇഷ്ടമായാല്‍ ഒരുപക്ഷേ, അയാളെ വിവാഹം ചെയ്‌തേക്കാം. പ്രണവിനെ കല്യാണം കഴിക്കുക എന്ന ആഗ്രഹവുമുണ്ടെന്നുമായിരുന്നു.

എനിക്ക് പതിനാലോ, പതിമൂന്നോ വയസ് വയസുള്ള സമയത്താണ്  വവനിതയിൽ ലാലേട്ടന്റെ ഒരു ഫാമിലി ഇന്റര്‍വ്യൂവില്‍ പ്രണവിനെ കാണുന്നത്. അന്ന് പ്രണവിനെ കണ്ടപ്പോള്‍ കൊള്ളാലോ ഇവന്‍ എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. പിന്നെ പ്രണവിനെ കാണുന്നത് സാഗര്‍ എലിയാസ് ജാക്കിയിലെ ആ ഒറ്റ സീനിലാണ്. പിന്നെ പ്രണവ് സിനിമയിലേക്ക് വന്നു. പ്രണവിന്റെ സ്വഭാവത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞു. ലാലേട്ടന്റെ മരുമകളാകാന്‍ വേണ്ടി ആരാണ് ആഗ്രഹിക്കാത്തത്. ലാലേട്ടനുമായി എനിക്ക് നന്നായി കണക്ട് ചെയ്യാനാവുമെന്നാണ് കരുതുന്നത്, പിന്നെ പ്രണവിനെ കല്യണം കഴിക്കുന്നതിനെക്കുറിച്ച് ചോദിക്കാനായി ജ്യോത്സ്യനെ വിളിച്ചത് ഞാനല്ല, അത് ആ സൗണ്ട് കേട്ടാൽ മനസിലാകുമല്ലോ.

പിന്നെ എന്നെ കുറിച്ച് വരുന്ന ട്രോളുകൾ എന്നെ വിഷമിപ്പിക്കാറുണ്ട്, ട്രോളുകള്‍ നിരോധിക്കാനായി മുഖ്യമന്ത്രിയോട് ആവശ്യപ്പെടേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചും ഗായത്രി സംസാരിച്ചിരുന്നു. വളരെ അധികം മാനസിക വിഷമം ഉണ്ടാക്കുന്ന ഒന്നാണ് ഇത്തരം കളിയാക്കലുകൾ എന്നും ഗായത്രി പറയുന്നു. ട്രോള്‍ എന്ന് പറഞ്ഞാല്‍ പരിഹസിക്കപ്പെടുക എന്നുള്ളതാണ്. പരിഹസിക്കല്‍ ഒരു ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുകയാണ്ആ പരിഹാസം കേട്ട് എത്ര പേര്‍ ചിരിക്കുന്നോ അത്രയും വലിയ ഹീറോയാവാം എന്ന മെസ്സേജാണ് നമ്മള്‍ കൊടുക്കുന്നത്. നമുക്ക് വേണ്ടത് നല്ല മോട്ടീവായിട്ടുള്ള, പോസിറ്റീവായിട്ടുള്ള ട്രോളുകളാണെന്നും ഗായത്രി സുരേഷ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *