‘ലാലേട്ടൻ ഈ പരിപാടി നിർത്തണം’ ! ഇങ്ങനെ പോകുകയാണെങ്കിൽ നിങ്ങളെ ഞങ്ങൾ പതിയെ വിസ്മരിക്കും ! മോഹൻലാൽ ഫാൻസ് ഭാരവാഹി !
മലയാള സിനിമ കണ്ട നടന വിസ്മയമാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ സിനിമകൾ കണ്ടു കണ്ണ് നിറഞ്ഞും കയ്യടിച്ചും ആവേശം കൊണ്ടും മനസ് നിറഞ്ഞ് ആസ്വദിച്ച ഒരുപാട് നിമിഷങ്ങൾ നമുക്ക് സമ്മാനിച്ച അതുല്യ പ്രതിഭ. മലയാളികളുടെ അഭിമാനം. പക്ഷെ ഈ അടുത്ത കാലത്തായി അദ്ദേഹം തിരഞ്ഞെടുക്കുന്ന സിനിമകൾ പ്രേക്ഷകരെ ത്രിപ്തിപെടുത്താൽ കഴിയുന്നില്ല എന്നത് ഏറെ നിരാശപെടുത്തുന്ന ഒരു സംഭവമായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘എലോൺ’ ഇന്ന് റിലീസ് ചെയ്തിരുന്നു. പക്ഷെ നിർഭാഗ്യവശാൽ ആ ചിത്രവും പ്രേക്ഷക പ്രതീക്ഷക്ക് ഒത്ത് ഉയരാൻ കഴിഞ്ഞല്ല എന്നാണ് തിയറ്ററുകളിൽ നിന്നും ലഭിക്കുന്ന റെസ്പോൺസ്.
ഇപ്പോഴിതാ ഈ സാഹചര്യത്തിൽ ഇതിന് ,മുമ്പ് സമാനായ ഒരു സിറ്റുവേഷനിൽ മോ,ഹ,ൻലാലിന്റെ പേരെടുത്ത് പറയാതെ പ,രോ,ക്ഷ,മായി വി,മ,ർ,ശിച്ച്കൊണ്ട് മോഹന്‍ലാല്‍ ഫാന്‍സ് ജനറല്‍ സെക്രട്ടറി വിമല്‍ കുമാർ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ആ വാക്കുകൾ ഇപ്പോൾ വീണ്ടും ആരാധകർ ആവർത്തിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, സിനിമ ഒരു വിനോദോപാധിയാണ്, കലയാണ്, അതുപോലെ തന്നെ വ്യവസായമാണ്.
ഇതുകൊണ്ട് ജീ,വിക്കുന്ന ഒരുപാട് മനുഷ്യരുണ്ട്. കഥാപാത്രങ്ങളിലൂടെ മനുഷ്യമനസുകള്‍ കീഴടക്കിയ പ്രതിഭാശാലികളായ നടന്മാര്‍ പ്രേക്ഷക സമൂഹത്തില്‍ ഇടം നേടിയ നടന്മാരെ ഇഷ്ടപ്പെട്ടുകൊണ്ട് അവരുടെ ആരാധകരായി. അവരെ ഇഷ്ടപ്പെട്ടത് ശരിയാണോ, തെറ്റാണോ. ശരിയാണെങ്കില്‍ അത് വീണ്ടും വീണ്ടും നല്ല കഥാപാത്രങ്ങള്‍ ചെയ്യുക. തെറ്റാണെങ്കില്‍ ഈ പാത പിന്തുടരുക. നിങ്ങളെ ഞങ്ങള്‍ പതിയെ പതിയെ വിസ്മരിക്കും, എന്നാണ് വിമല്‍ കുറിച്ചത്.
അതുപോലെ എലോൺ തിയറ്ററിൽ നിന്നും കണ്ടിറങ്ങിയ ശേഷം പ്രേക്ഷകർ കൂടുതൽപേരും പറയുന്നത്, ലാൽ ഏട്ടൻ ഒന്നുകിൽ ഈ പരിപാടി നിർത്തണം, അല്ലെങ്കിൽ കഥകൾ തിരഞ്ഞെടുക്കുമ്പോൾ ഒന്ന് നന്നായി ശ്രദ്ധിക്കണം, ഇത് എത്രാമത്തെ തവണയാണ് ഇങ്ങനെ തിയറ്ററിൽ നിന്നും നിരാശയോടെ ഇറങ്ങുന്നത്, ഒരുപാട് പ്രതീക്ഷിച്ച കോംബോ ആയിരുന്നു… എന്നിങ്ങനെയാണ് പ്രേക്ഷക അഭിപ്രായങ്ങൾ..
ഷാജി കൈലാസ് മോഹൻലാൽ കൂട്ടുകെട്ട് എന്ന് പറയുമ്പോൾ തന്നെ അത് പ്രേക്ഷക പ്രതീക്ഷ വളരെ വലുതായിരുന്നു. രഞ്ജിത്തിന്‍റെയും ടി എ ഷാഹിദിന്‍റെയും എ കെ സാജന്‍റെയുമൊക്കെ തിരക്കഥകളില്‍ ഷാജി കൈലാസ് അവതരിപ്പിച്ച മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍ തിയറ്ററുകളില്‍ മിക്കപ്പോഴും ആളും ആരവവും എത്തിച്ചിട്ടുണ്ട്. നീണ്ട 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഈ വിജയ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചപ്പോൾ സ്വാഭാവികമായും ഏതൊരു മലയാളിക്കും പ്രതീക്ഷകൾ ഉണ്ടാകും, പക്ഷെ എലോൺ.. ആ പ്രതീക്ഷ തകർത്തു കളഞ്ഞു എന്നും ആരാധകർ പറയുന്നു….
Leave a Reply