വല്ലാത്തൊരു സങ്കടത്തോടെയാണ് മഞ്ജുവിനെ ഞാൻ വിവാഹത്തിനുവേണ്ടി ഒരുക്കിയത് ! മഞ്ജുവിന്റെ അമ്മയുടെ ആ വാക്കുകൾ ! അനില ജോസഫ് പറയുന്നു !

മഞ്ജു അന്നും ഇന്നും എന്നും മലയാളികളുടെ പ്രിയങ്കരിയായ അഭിനേത്രിയാണ്. വിവാഹത്തിന് മുമ്പ് അവർ ചെയ്ത ഓരോ കഥാപാത്രങ്ങളും ഇന്നും പ്രേക്ഷക മനസുകളിൽ അത്പോലെ തന്നെ നിലനിൽക്കുന്നു. അതുതന്നെയാണ് അവരുടെ വിജയവും.  സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ നായികയായി വെള്ളിത്തിരയിലേക്ക് എത്തുന്നത് എങ്കിലും സല്ലാപമാണ് അവരുടെ ആദ്യ ശ്രദ്ധേയ ചിത്രം. ദിലീപ് ആയിരുന്നു ചിത്രത്തിലെ നായകനും. ഇരുവരും ഒന്നിച്ചഭിനയിച്ച ആദ്യ സിനിമയില്‍ നിന്ന് തന്നെ പ്രണയത്തിലാവുകയും ചെയ്തു. ഇവരുടെ പ്രണയം മലയാളക്കര ഏറ്റവുമധികം ചര്‍ച്ച ചെയ്തിരുന്നു. മഞ്ജുവിന്റെ വീട്ടുകാർക്ക് ഒട്ടും ഇഷ്ടമല്ലാത്ത ഈ ബദ്ധം അവർ ശ്കതമായി എതിർത്തിരുന്നു.  ഒടുവില്‍ ഇരുവരും രഹസ്യമായി  വിവാഹിതരായി, വര്‍ഷങ്ങളോളം ഒന്നിച്ച് ജീവിച്ചതിന് ശേഷമാണ് വേര്‍പിരിയുന്നത്.

ഇപ്പോഴതാ അന്നത്തെ താര സുന്ദരിമാരെ അണിയിച്ചൊരുക്കിയ മേക്കപ്പ് ആര്‍ടിസ്റ്റ് അനില ജോസഫ് നടിമാരെ കുറിച്ചുള്ള തന്റെ ഓർമ്മകൾ ഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിൽ സംസാരിച്ചിരുന്നു. അനിലയുടെ ആ വാക്കുകൾ ഇങ്ങനെ, പാര്‍വതി ജയറാമാണ് ഞാന്‍ ആദ്യമായൊരുക്കിയ സെലിബ്രിറ്റി. ഇവിടത്തെ വെജിറ്റബിള്‍ പീലിനെക്കുറിച്ച് ഇപ്പോഴും പറയാറുണ്ട്. അതൊക്കെ ചെയ്തപ്പോള്‍ പാര്‍വതിയുടെ മുഖത്ത് നല്ല മാറ്റമുണ്ടായിരുന്നു. ഇന്നിപ്പോള്‍ ഇഷ്ടം പോലെ മേക്കപ്പ് ആര്‍ടിസ്റ്റുണ്ട്. മുടി ചെയ്യാനൊരാള്‍, മുഖം ചെയ്യാനൊരാള്‍ അങ്ങനെയില്ല അന്ന്.  അന്ന് എല്ലാം നാച്ചുറലായിരുന്നു. ചെറിയൊരു ഹ്യാന്‍ഡ് ബാഗില്‍ കൊള്ളാവുന്ന മേക്കപ്പ് പ്രൊഡക്ട്‌സേയുള്ളൂ. ചുരുക്കം പേരെ അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം എന്ന് പറയാറുള്ളൂ. പാര്‍വതിയുടെ കല്യാണം ഗുരുവായൂരില്‍ വെച്ചായിരുന്നു. അന്നത്തെ ആ സൗഹൃദം ഇന്നുമുണ്ട്.

പിന്നെ ഒരു അഭിനേത്രി എന്ന നിലയിൽ ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ച ആളാണ് മഞ്ജു വാര്യർ.  ഒരു മാഗസിന് വേണ്ടിയാണ് ആദ്യം  ഞാന്‍ മഞ്ജുവിനെ ഒരുക്കിയത്. അന്നവർ വലിയ ആര്‍ടിസ്റ്റൊന്നുമായിട്ടില്ല, ഭാവിയില്‍ ആയേക്കുമെന്നായിരുന്നു മഞ്ജുവിനെക്കുറിച്ച് അന്ന് പറഞ്ഞത്. മേക്കപ്പിനോ ഒരുങ്ങാനോ ഷോപ്പിംഗിനോ ഒന്നും മഞ്ജുവിന് അധികം താല്‍പര്യമില്ല. ഞാന്‍ മേടിച്ച് കൊടുക്കുന്നത് ഇടും എന്നായിരുന്നു മഞ്ജുവിനെക്കുറിച്ച് അമ്മ പറഞ്ഞത്. വളരെ സിന്‍സിയറായിട്ടുള്ള ആളാണ് മഞ്ജു. കല്യാണത്തിന് ഞാന്‍ തന്നെ മഞ്ജുവിനെ ഒരുക്കുമെന്ന് അന്ന് പറഞ്ഞിരുന്നു.

കല്യാണം ആരെയും അറിയിക്കാതെ നടന്നത് കൊണ്ട് വിവാഹ റിസപ്ക്ഷന് ഒരുക്കാനായി എന്നെ വിളിച്ചത്. മഞ്ജു സിനിമയില്‍ നിന്ന് പോവുന്നതില്‍ സങ്കടമായിരുന്നു എനിക്ക്. വല്ലാത്തൊരു സങ്കടത്തോടെയാണ് മഞ്ജുവിനെ ഒരുക്കിയത്. ഫിലിമില്‍ ഇത്രയും നല്ലൊരാളെ നഷ്ടമാവുന്നതിന്റെ വേദനയായിരുന്നു. മഞ്ജു ഒരുപാട് സന്തോഷത്തോടെയാണ് വിവാഹ സമയത്ത് ഉണ്ടായിരുന്നത്.  മഞ്ജു വീണ്ടും സിനിമയിലിൽ  തിരിച്ചെത്തിയപ്പോള്‍ ഒരുപാട് സന്തോഷമായിരുന്നു. ട്രിവാന്‍ഡ്രത്ത് വരുമ്പോള്‍ എന്നെ വിളിക്കാറുണ്ട് എന്നും അനില പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *