അധികാരത്തിൻ്റെ കസേരകളിലിരുന്ന് പാവങ്ങളുടെ പണം കട്ടുമുടിക്കുന്നവർ അറിയുന്നുണ്ടോ ആ പാവങ്ങളുടെ കണ്ണീരൊപ്പാൻ സുരേഷ് ഗോപി എന്ന ഈ മനുഷ്യനെ ഉള്ളുവെന്ന് ! കുറിപ്പ് !

മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ എന്നതിനപ്പുറം സുരേഷ് ഗോപി ഇന്ന് അധികം പ്രധാനം നൽകുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കാണ്. സുരേഷ് വീണ്ടും തൃശൂര് നിന്ന് ഒരു മത്സരത്തിന് ഒരുങ്ങുമ്പോൾ ഇത്തവണ അദ്ദേഹം വിജയിക്കും എന്ന് തന്നെയാണ് പാർട്ടി നിഗമനം. പാർട്ടിക്ക് അതീതമായി അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയുന്നവയല്ല, ഇപ്പോഴിതാ കരുവന്നൂർ ബാങ്കിലെ സാമ്പത്തിക തട്ടിപ്പിനെതിരെ ഇന്ന് അദ്ദേഹം പ്രതിഷേധ റാലിക്ക് ഒരുങ്ങുകയാണ്. അതുമാത്രമല്ല കരുവന്നൂർ ബാങ്കിൽ പണം നഷ്ടപ്പെട്ട് ദുരിതത്തിലായ നിരവധി കുടുംബങ്ങളെ സാമ്പത്തികമായി സഹായിച്ചതും സുരേഷ് ഗോപി ആയിരുന്നു.

ഈ അവസരത്തിൽ ഇപ്പോഴിതാ ഇതിനുമുമ്പ് അഞ്ചു പാർവ്വതി പ്രബീഷ് എന്ന സാമൂഹ്യ പ്രവർത്തക പങ്കുവെച്ച ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. വാക്കുകൾ ഇങ്ങനെ, ഇവിടെ ഉള്ള മറ്റു സൂപ്പർ താരങ്ങളുടെ സിനിമകളൊക്കെ സൂപ്പർ ഹിറ്റ് ആകുമ്പോൾ അവരുടെ ശേഖരത്തിൽ മുന്തിയ ഒരു കാർ കൂടി അതിഥിയായിട്ടെത്തും. അല്ലെങ്കിൽ കുടുംബവുമൊത്ത് അടിപൊളി വിദേശയാത്ര. ഒപ്പം കുറെ പാർട്ടി ബാഷ് , തീർന്നു,  എന്നാൽ ഇവിടെ സുരേഷ് ഗോപി എന്ന മനുഷ്യൻ ഒരു സിനിമയ്ക്ക് കരാർ ഒപ്പിടുമ്പോൾ തന്നെ അതിൻ്റെ ഒരു വിഹിതം തൊഴിലില്ലാതെ വിഷമിക്കുന്ന മിമിക്രി കലാകാരന്മാരുടെ പക്കലെത്തും, അഭിനയത്തിരക്കിനിടയിൽ പോലും ആളുടെ മനസ്സ് തൻ്റെ സഹായം പ്രതീക്ഷിച്ചിരിക്കുന്ന നിസ്സഹായരായ മനുഷ്യരെ കുറിച്ചായിരിക്കും…

എന്നാൽ ഇവിടെ സുരേഷ് ഗോപി എന്ന മനുഷ്യ സ്നേഹിയുടെ ഒരു പടം വിജയിക്കുമ്പോൾ അതിൻ്റെ ഏറിയ പങ്കും എത്തുക ഒരുപാട് മനുഷ്യരുടെ കണ്ണീരൊപ്പുവാൻ വേണ്ടിയാണ്; കുറെയേറെ കുടുംബങ്ങളുടെ സാന്ത്വന സ്പർശമാവാനാണ്.. അതുപോലെ പാവപ്പെട്ടവർ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം നിക്ഷേപങ്ങളായി അവർ സഹകരണ സംഘങ്ങളിൽ കൊണ്ടിടുമ്പോൾ അധികാരത്തിൻ്റെ കസേരകളിലിരുന്ന് അത് അടിച്ചുമാറ്റുന്നവരറിയുന്നുണ്ടോ അവർ കാരണം തെരുവിലായവരുടെ കണ്ണീരൊപ്പാനും ഇവിടെ ഈ മനുഷ്യനെ ഉള്ളുവെന്ന്.

എന്നാൽ അതേസമയം ഇവിടെ ഇപ്പോൾ ഒരു ജോലിയും ഇല്ലാത്ത കുറച്ച് അ,വന്മാർ നേരം വെളുക്കുമ്പം തൊട്ട് ഇരുട്ടുവോളം അങ്ങേരെ ചാണകം, വാഴ, അടിമ എന്നൊക്കെ അറഞ്ചം പുറഞ്ചം അടച്ചാക്ഷേപിച്ച് ലൈക്കും കമന്റും വ്യൂസും വാങ്ങികൂട്ടിയ മഴപ്പാഴുകളൊക്കെ അവസാനം രക്ഷയ്ക്ക് വിളിക്കുന്നത് അങ്ങേരെ തന്നെയാണ്. കരുണ നന്മ, സഹജീവി സ്നേഹം, മാനവികത തുടങ്ങിയ ഈശ്വരീയമായ വരപ്രസാദങ്ങൾ അദ്ദേഹത്തിന് ഇല്ലായിരുന്നുവെങ്കിൽ, ഇന്ന് ഏത് മലയാള താരരാജാവിനേക്കാൾ വലിയ മൾട്ടി മില്യണയർ ആയിരുന്നേനേ ഈ സുരേഷ് ഗോപി.

മലയാള സിനിമ ഇന്ന് ഈ കാണുന്ന നിലയിൽ എത്താൻ സുരേഷ് ഗോപി എന്ന നടന്റെ സംഭാവനകൾ വളരെ വലുതാണ്. സിനിമ ലോകം തന്നെ ഒരു കാലത്ത് അദ്ദേഹത്തിനു ചുറ്റും കറങ്ങിയിരുന്നു. പക്ഷേ കറ കളഞ്ഞ നന്മ മുതൽക്കൂട്ടായി കരുതിയ ആ മനുഷ്യൻ പണത്തിനും സ്വത്തിനും മീതേ മനുഷ്യരെ കണ്ടു. അതുകൊണ്ട് തന്നെ മറ്റേത് സിനിമ വിജയിച്ചില്ലെങ്കിലും സുരേഷ് ഗോപിയുടെ സിനിമകൾ വിജയിക്കണമെന്ന് ചിന്തയിൽ മ,ത രാ,ഷ്ട്രീ,യ വി,ഷം തീണ്ടാത്ത സാധാരണ മനുഷ്യർ ആഗ്രഹിക്കുന്നു. ആ ആഗ്രഹം സർവ്വശക്തൻ സാധിപ്പിച്ചും തരുന്നു.. എന്നും ആ കുറിപ്പിൽ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *