ചാണകം, വാഴ, അടിമ എന്നൊക്കെ അറഞ്ചം പുറഞ്ചം അടച്ചാക്ഷേപിച്ചിട്ടു മഴപ്പാഴുകളൊക്കെ അവസാനം രക്ഷയ്ക്ക് വിളിക്കുന്നത് അങ്ങേരെ തന്നെയാണ് ! കുറിപ്പ് !

സുരേഷ് ഗോപി എന്നും മലയാളികളുടെ ഇഷ്ട നടനാണ്, രാഷ്ട്രീയ പരമായി പലർക്കും അദ്ദേഹത്തോട് എതിർപ്പ് ഉണ്ടെങ്കിലും മനസ്സിൽ നന്മയുള്ള അദ്ദേഹത്തിന്റെ ഓരോ പ്രവർത്തനങ്ങളും പകരംവെക്കാനില്ലാത്തവയാണ്. ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് ഇതിനുമുമ്പ്  അഞ്ചു പാർവ്വതി പ്രബീഷ്  പങ്കുവെച്ച ഒരു  കുറിപ്പാണ് ഇപ്പോൾ വീണ്ടും  ഏറെ ശ്രദ്ധ നേടുന്നത്. ആ കുറിപ്പിൽ പറയുന്നത് ഇങ്ങനെ, ഇവിടെ ഉള്ള മറ്റു സൂപ്പർ താരങ്ങളുടെ പടങ്ങൾ സൂപ്പർ ഹിറ്റ് ആകുമ്പോൾ അവരുടെ ശേഖരത്തിൽ മുന്തിയ ഒരു കാർ കൂടി അതിഥിയായിട്ടെത്തും.

അതുമല്ലങ്കിൽ അവരുടെ കുടുംബവുമൊത്ത് ഒരു വിദേശയാത്രക്ക് പോകും. ഒപ്പം കുറെ പാർട്ടി ബാഷ് , തീർന്നു,  എന്നാൽ ഇവിടെ സുരേഷ് ഗോപി എന്ന മനുഷ്യൻ ഒരു സിനിമയ്ക്ക് കരാർ ഒപ്പിടുമ്പോൾ തന്നെ അതിൻ്റെ ഒരു വിഹിതം തൊഴിലില്ലാതെ വിഷമിക്കുന്ന മിമിക്രി കലാകാരന്മാരുടെ പക്കലെത്തും, അഭിനയത്തിരക്കിനിടയിൽ പോലും ആളുടെ മനസ്സ് തൻ്റെ സഹായം പ്രതീക്ഷിച്ചിരിക്കുന്ന നിസ്സഹായരായ മനുഷ്യരെ കുറിച്ചായിരിക്കും…

സുരേഷ് ഗോപി എന്ന മനുഷ്യന്റെ ഒരു പടം ഇവിടെ വിജയിക്കുമ്പോൾ അതിൻ്റെ ഏറിയ പങ്കും എത്തുക ഒരുപാട് മനുഷ്യരുടെ കണ്ണീരൊപ്പുവാൻ വേണ്ടിയാണ്, കുറെയേറെ കുടുംബങ്ങളുടെ സാന്ത്വന സ്പർശമാവാനാണ്.. അതുപോലെ പാവപ്പെട്ടവർ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം നിക്ഷേപങ്ങളായി അവർ സഹകരണ സംഘങ്ങളിൽ കൊണ്ടിടുമ്പോൾ അധികാരത്തിൻ്റെ കസേരകളിലിരുന്ന് അത് അടിച്ചുമാറ്റുന്നവരറിയുന്നുണ്ടോ അവർ കാരണം തെരുവിലായവരുടെ കണ്ണീരൊപ്പാനും ഇവിടെ ഈ മനുഷ്യനെ ഉള്ളുവെന്ന്..

ഒരു ജോലിയും കൂലിയും ഇല്ലാത്ത കുറച്ച് അവന്മാർ നേരം വെളുക്കുമ്പം തൊട്ട് ഇരുട്ടുവോളം അങ്ങേരെ ചാണകം, വാഴ, അടിമ എന്നൊക്കെ അറഞ്ചം പുറഞ്ചം അടച്ചാക്ഷേപിച്ച് ലൈക്കും കമന്റും വ്യൂസും വാങ്ങികൂട്ടിയ മഴപ്പാഴുകളൊക്കെ അവസാനം രക്ഷയ്ക്ക് വിളിക്കുന്നത് അങ്ങേരെ തന്നെയാണ്. കരുണ നന്മ, സഹജീവി സ്നേഹം, മാനവികത തുടങ്ങിയ ഈശ്വരീയമായ വരപ്രസാദങ്ങൾ അദ്ദേഹത്തിന്  ഇല്ലായിരുന്നുവെങ്കിൽ, ഇന്ന് ഏത് മലയാള താരരാജാവിനേക്കാൾ വലിയ മൾട്ടി മില്യണയർ ആയിരുന്നേനേ ഈ സുരേഷ് ഗോപി.

സുരേഷ് ഗോപിക്ക് ഒരു സമയമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സിനിമകൾക്ക് വേണ്ടി നിർമാതാക്കൾ കാത്ത് നിന്ന ഒരു കാലം.  പക്ഷേ കറ കളഞ്ഞ നന്മ മുതൽക്കൂട്ടായി കരുതിയ ആ മനുഷ്യൻ പണത്തിനും സ്വത്തിനും മീതേ മനുഷ്യരെ കണ്ടു.  അതുകൊണ്ട് തന്നെ മറ്റേത് സിനിമ വിജയിച്ചില്ലെങ്കിലും സുരേഷ് ഗോപിയുടെ  സിനിമകൾ വിജയിക്കണമെന്ന് ചിന്തയിൽ മ,ത രാ,ഷ്ട്രീ,യ വി,ഷം തീണ്ടാത്ത സാധാരണ മനുഷ്യർ ആഗ്രഹിക്കുന്നു. ആ ആഗ്രഹം സർവ്വശക്തൻ സാധിപ്പിച്ചും തരുന്നു..  എന്നും ആ കുറിപ്പിൽ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *