ഞങ്ങള്‍ ഗൗതമിക്കൊപ്പം ! 25 വർഷം പാർട്ടിക്ക് ഒപ്പം ഉണ്ടായിരുന്ന ആളാണ്, വിശ്വാസ വഞ്ചന നടന്നിട്ടില്ല ! ‘തെറ്റിദ്ധാരണയുണ്ടായി, പരിഹരിച്ച്‌ മുന്നോട്ട് പോകും ! അണ്ണാമലൈ!

ഒരു സമയത്ത് തെന്നിത്യൻ സിനിമ ലോകത്ത് തിളങ്ങി നിന്ന അഭിനേത്രി ആയിരുന്നു ഗൗതമി. മലയാളികൾക്കും അവർ വളരെ പ്രിയങ്കരിയാണ്. ഇപ്പോൾ രാഷ്ട്രീയത്തിലും സജീവമായ ഗൗതമി കഴിഞ്ഞ 25 വർഷമായി ബിജെപി അംഗമാണ്. എന്നാൽ കഴിഞ്ഞ ദിവസം താൻ ബിജെപി യിൽ നിന്നും രാജിവെക്കുന്നു, തനിക്ക് [പാർട്ടിയിൽ നിന്നും നീതി ലഭിച്ചില്ല എന്നാണ് ഗൗതമി പറയുന്നത്. തുറന്ന് രാജി കത്ത് സമൂഹ മാധ്യമങ്ങളിൽ അവർ പോസ്റ്റ് ചെയ്തിരുന്നു. തനിക്ക് ഇനി മുഖ്യമന്ത്രി സ്റ്റാലിനിലാണ് വിശ്വാസം തനിക്ക് നീതി കിട്ടാൻ അദ്ദേഹം സഹായിക്കുമെന്നും ഗൗതമി പറഞ്ഞിരുന്നു.  ശേഷം തമിഴ് നാട്ടിൽ വലിയ വിവാദമായി മാറിയിരുന്നു.

എന്നാൽ ഇപ്പോഴിതാ ഈ വിഷയത്തിൽ  ഗൗതമി തെറ്റിദ്ധരിച്ചതാണെന്നും, യഥാർത്ഥത്തിൽ പാർട്ടി അവരുടെ പക്ഷത്താണെന്നും പറഞ്ഞുകൊണ്ട് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഞാൻ ഗൗതമിയുമായി ഫോണിൽ സംസാരിച്ചു, വളരെ വേഗത്തിൽ നടപടിയെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഞങ്ങൾ അവരെ പിന്തുണച്ചിരുന്നു, എന്നാൽ ഇപ്പോൾ ചില ബിജെപി പ്രവർത്തകർ പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതായി അവർ കരുതുന്നു.

തങ്ങളുടെ പാർട്ടിയിൽ ആരും തന്നെ  പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നില്ല. അത് തെറ്റിദ്ധാരണയാണ്. പോ,ലീ,സ് ഇത് കൃത്യമായി പരിശോധിച്ച് നടപടിയെടുക്കണം. പ്രതിയെ സംരക്ഷിക്കാൻ ബിജെപിയിൽ ആരും ശ്രമിക്കുന്നില്ല, പ്രതിക്ക് ബിജെപിയുമായി ബന്ധമില്ല. 25 വർഷമായി അയാൾ ഗൗതമിക്കൊപ്പം സുഹൃത്തായി ഉണ്ടായിരുന്നു, ഗൗതമിയും ആ വ്യക്തിയും തമ്മിലാണ്  കേ,സ്, എന്നും  പാർട്ടി  ഗൗതമിക്കൊപ്പമാണ്  എന്നും അദ്ദേഹം പറഞ്ഞു. ഗൗതമിയുടെ കുടുംബ സുഹൃത്ത് നടിയുടെ സ്വത്തുക്കൾ തട്ടിയെടുത്തു എന്നാണ് നടിയുടെ പരാതി.

അവരുടെ വാക്കുകൾ ഇങ്ങനെ.. താൻ 20 വർഷം മുമ്പ് ചെറിയ മകളുമായി വല്ലാതെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ഞാൻ. മാതാപിതാക്കൾ മരിച്ചുപോയിരുന്നു. ആ സമയത്ത് മുതിർന്ന രക്ഷകർത്താവിനെ പോലെ അളഗപ്പൻ എന്റെ കുടുംബത്തിന്റെ സംരക്ഷണ ചുമതല ഏറ്റെടുത്തു. ഞാൻ അയാളെ വിശ്വസിച്ച് സ്വത്തിന്റെ രേഖകൾ കൈമാറി. എന്നാൽ ഈയടുത്ത കാലത്താണ് തട്ടിപ്പുനടത്തിയത് ശ്രദ്ധയിൽ പെട്ടത്. പരാതി നൽകിയെങ്കിലും അത് നടപടിയാകാൻ ഒരുപാട് കാലമെടുക്കുമെന്നും ഗൗതമി ചൂണ്ടിക്കാട്ടി. ഈയവസരത്തിൽ ഒരിക്കൽ പോലും പാർട്ടി പിന്തുണച്ചില്ല. എന്നാൽ അളഗപ്പനെ പിന്തുണച്ചാണ് മുതിർന്ന നേതാക്കൾ സംസാരിച്ചിരുന്നത്.

അതുകൊണ്ട് തന്നെ തനിക്ക് പാർട്ടിയിൽ ഉള്ള വിശ്വാസം നഷ്ടമായെന്നും പറഞ്ഞായിരുന്നു ഗൗതമി രാജിക്കത്ത് പങ്കുവെച്ചത്. എന്നാല്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിനിലും പോലീസ് വകുപ്പിലും  നീതിന്യായ വ്യവസ്ഥയിലും വിശ്വാസമുണ്ടെന്നും താന്‍ വിജയിക്കുമെന്നും നീതി കിട്ടുമെന്നും പ്രതീക്ഷിക്കുന്നതായും ഗൗതമി കുറിച്ചിരുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *