‘ദൃശ്യം 2 തമിഴ് പതിപ്പിൽ കമൽ ഹാസനൊപ്പം അഭിനയിക്കില്ലന്ന് ഗൗതമി’ ! തനിക്ക് മീനയെ മതിയെന്ന് കമൽ ഹാസനും !
മലയാളത്തിൽ ചരിത്രം കുറിച്ച വിജയ ചിത്രമാണ് ദൃശ്യം, ആദ്യ പാർട്ടിന്റെ ഗംഭീര വിജയത്തിന് ശേഷം, ദൃശ്യം 2 അതിലും മികച്ച വിജയം നേടിയിരുന്നു. എല്ലാ ഭാഷകളിലും ദൃശ്യം പതിപ്പ് ഇറങ്ങിയിരുന്നു, തമിഴിൽ, തെലുങ്കിൽ, കന്നടയിൽ, ഹിന്ദിയിൽ, ഈ ഭാഷകളിലെല്ലാം ചിത്രം മികച്ച വിജയം നേടിയിരുന്നു.
പാപനാശം എന്ന പേരിൽ തമിഴിൽ ഇറങ്ങിയ ചിത്രത്തിന്റെ ആദ്യ പതിപ്പിൽ കമൽ ഹാസനും ഗൗതമിയുമായിരുന്നു അഭിനയിച്ചിരുന്നത്, അന്ന് അവർ ഭാര്യ ഭർത്താക്കന്മാർ ആയിരുന്നു, പക്ഷെ കുറച്ച് വർഷങ്ങൾക്ക് ശേഷം ആ ബദ്ധം അവസാനിപ്പിച്ചിരുന്നു. ഇപ്പോൾ അവർ ശത്രുക്കളെ പോലെയാണ് പെരുമാറുന്നത്, കമൽ ഹാസൻ കഴിഞ്ഞ ഇലക്ഷനിൽ നിന്നപ്പോൾ കമൽ ഹാസനെതിരെ ഗൗതമി ശക്തമായി രംഗത്ത് വന്നിരുന്നു.. ഇതൊക്കെ വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു…
എന്നാൽ ദൃശ്യം 2 ഇറങ്ങിയതോടെ തമിഴ് ആരധകർ പാപനാശം 2 വിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്, ഇപ്പോഴിത പാപനാശത്തിന്റെ രണ്ടാം പതിപ്പിനെ കുറിച്ച് പുതിയൊരു വാർത്ത പുറത്തു വരുകയാണ്. പ്രമുഖ കോളിവുഡ് മാധ്യമമാണ് ഇതുസംബന്ധമായ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇനി ഈ ചിത്രത്തിൽ താൻ കമൽ ഹാസന്റെ നായികയായി എത്തില്ല എന്ന് ഗൗതമി തീർത്തും പറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തനിക്ക് നായികയായി മീന മതിയെന്ന് കമൽ ഹാസൻ പറഞ്ഞിരിക്കുകയാണ്, തമിഴിൽ നിരവധി ആരാധകരുള്ള താരമാണ് മീന. ഇത് സംവിധായകൻ ജിത്തു ജോസഫും അംഗീകരിചിരിക്കുകയാണ്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ എത്തുമെന്നാണ് റിപോർട്ടുകൾ. മലയാളത്തിന് പുറമെ ദൃശ്യം 2 തെലുങ്ക് റീമേക്കിലും മീന തന്നെയായിരുന്നു നായിക വേഷത്തില്‍ എത്തിയത്. ജീത്തുജോസഫ് സംവിധാനം ചെയ്ത തെലുങ്ക് റീമേക്കിന്റെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായിരുന്നു. ഹിന്ദി, കന്നഡ റീമേക്കുകളും വൈകാതെ തന്നെ തുടങ്ങും.
ആശ ശരത്തും എസ്തർ അനിലും തമിഴ് പതിപ്പായ പാപനാശത്തിലും അതെ വേഷം ചെയ്തിരുന്നു. തെലുങ്ക് ദൃശ്യം 2 ലും എസ്തർ അഭിനയിച്ചിട്ടുണ്ട്. ആൻസിബ ചെയ്ത കഥാപാത്രത്തെ തമിഴിൽ അവതരിപ്പിക്കുന്നത് നടി നിവേദ തോമസാണ്. ഒടിടി റിലീസായിട്ടാണ് ദൃശ്യം 2 പുറത്ത് വന്നത്. ഫെബ്രുവരി 19 ന് ആയിരുന്നു ആമസോണിൽ ചിത്രം റിലീസ് ചെയ്തത്. ആദ്യഭാഗത്തെ പോലെ തന്നെ മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു രണ്ടാം ഭാഗത്തിന് ലഭിച്ചത്. സിനിമയുടെ തുടക്കം മുതൽ അവസാനം പ്രേക്ഷകരെ ഒരുപോലെ പിടിച്ചിരുത്തുകയായിരുന്നു ചിത്രം. മുന്നാം ഭാഗത്തിനായുള്ള സൂചന നൽകി കൊണ്ടാണ് സിനിമ അവസാനിക്കുന്നത്.
തെലുങ്കിൽ സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. മാർച്ച് 5 ന് ആരംഭിച്ച ഷൂട്ടിംഗ് 47 ദിവസങ്ങൾ കൊണ്ടാണ് പൂർത്തിയാക്കിയത്. വെങ്കിടേഷ്, മീന എന്നിവർക്കൊപ്പം ആദ്യഭാഗത്ത് ഉണ്ടായിരുന്ന നദിയ മൊയ്തുവും എസ്തറും രണ്ടാം ഭാഗത്തുമുണ്ട്. കന്നഡയിലും ദൃശ്യത്തിന്റെ രണ്ടാം പതിപ്പ് ഉണ്ടാകും. ആദ്യഭാഗത്തിലെ താരങ്ങൾ തന്നെയാകും രണ്ടാം ഭാഗത്തിലും എത്തുക എന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
Leave a Reply