എന്റെ മകൾക്കും എനിക്കും സുരക്ഷിതമായ അന്തരീക്ഷത്തിന് വേണ്ടിയാണ് ഞാൻ കമൽ ഹാസനിൽ നിന്നും അകന്നത് ! ഗൗതമി പറയുന്നു !

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകം അടക്കിവാണ താരറാണിയായിരുന്നു ഗൗതമി. മലയാളികൾക്കും അവർ ഏറെ പ്രിയങ്കരിയാണ്. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന ഗൗതമി ഇന്ന് അഭിനയത്തേക്കാൾ ഉപരി കോസ്റ്റ്യൂം ഡിസൈൻ ആയും തിരക്കിലാണ്. മോഹൻലാൽ മമ്മൂട്ടി സുരേഷ് ഗോപി തുടങ്ങിയ സൂപ്പർ സ്റ്റാറുകൾക്ക് ഒപ്പം മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ കൂട്ടത്തിൽ പെടുത്താവുന്ന, ഹിസ് ഹൈനസ് അബ്‌ദുള്ള, ധ്രുവം, ചുക്കാൻ എന്നി സിനിമകളിൽ ഗൗതമി ഏറെ ശ്രദ്ധ നേടിയിരുന്നു. 80കളുടെ അവസാനത്തിലും, 90കളുടെ പകുതിയിലും സൗത്തിന്ത്യൻ സിനിമയുടെ മിന്നുന്ന താരമായിരുന്നു ഗൗതമി.

പക്ഷെ കരിയറിലെ ആ മികച്ച വിജയം അവർക്ക് വ്യക്തി ജീവിതത്തിൽ തുടർന്ന് കൊണ്ടുപോകാൻ കഴിഞ്ഞില്ല എന്നതും മറ്റൊരു ശ്രദ്ധേയ കാര്യമാണ്. 1998, ജൂൺ 7 ന് സന്ദീപ് ഭാട്ടിയയെ വിവാഹം ചെയ്തുവെങ്കിലും ഒരു വർഷത്തിനകം ഇവർ പിരിഞ്ഞു. ആ ബന്ധത്തിൽ അവർക്ക് ഒരു മകൾ ഉണ്ടായിരുന്നു സുബ്ബലക്ഷ്‍മി. മകൾ ഗൗതമിക്ക് ഒപ്പമാണ് വളരുന്നത്. ശേഷം ഇവർ 2005ൽ കമലഹാസനോടൊപ്പം ലിവ്-ഇൻ റിലേഷൻഷിപ് ആരംഭിച്ചു. പക്ഷെ അതും അധികനാൾ നീണ്ടു നിന്നില്ല. ഏറെ ആരോപണങ്ങൾ പരസ്‌പരം ആരോപിച്ചായിരുന്നു ഇരുവരും വേർപിരിഞ്ഞത്.

ഇപ്പോഴിതായ ഗൗതമിയുടെ മകൾ സുബ്ബലക്ഷ്മിയുടെ പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ സുബ്ബ ലക്ഷ്മി തന്നെയാണ് ഈ ഫോട്ടോ പങ്കുവെച്ചത്. കാർത്തിക ദീപം ആഘോഷങ്ങളുടെ ചിത്രമാണ് സുബ്ബലക്ഷ്മി പങ്കുവെച്ചത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. അമ്മയെ പോലും മകളും അതിസുന്ദരിയായിട്ടുണ്ട് എന്നും, സിനിമയിലേക്ക് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നിങ്ങനെയാണ് കൂടുതൽ പേരും ആവിശ്യപെടുന്നത്.

കമലിന്റെ ജീവിതത്തിലെ മൂന്നാമത്തെ വിവാഹമായിരുന്നു ഗൗതമിയുമായി നടന്നത്. കമൽ ഹാസനും ​ഗൗതമിയും തമ്മിലുള്ള വേർപിരിയൽ വലിയ വിവാദം അക്കാലത്ത് ഉണ്ടാക്കിയിരുന്നു. കമൽ ഹാസനെതിരെ അന്ന് ​ഗൗതമി ആരോപണങ്ങളും ഉന്നയിച്ചിരുന്നു, കമൽഹാസന്റെ സിനിമകളിൽ കോസ്റ്റ്യൂം ഡിസൈൻ ചെയ്തതിന്റെ ശമ്പളം ലഭിച്ചില്ലെന്നായിരുന്നു അതിൽ പ്രധാന ആരോപണം. ഇതിനിടെ കമൽ ഹാസന്റെ മകൾ ശ്രുതി ഹാസനും ​ഗൗതമിയും തമ്മിലുളള പ്രശ്നങ്ങളും വേർപിരിയലിന് കാരണമായെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഈ ആരോപണത്തെ ​ഗൗതമി നിഷേധിച്ചു. പ്രശ്നത്തിൽ മക്കൾക്ക് പങ്കില്ലെന്ന് ​ഗൗതമി വ്യക്തമാക്കി.

അതുമാത്രമല്ല വേർപിരിയലിന്റെ കാരണമായി ഗൗതമി പറഞ്ഞത് ഇങ്ങനെ ആയിരുന്നു, എന്റെ മകൾക്കും എനിക്കും സുസ്ഥിരവും സുരക്ഷിതവുമായ അന്തരീക്ഷം പുനർനിർ‌മിക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമായാണ് വേർപിരിയൽ എന്നായിരുന്നു. ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ച ചിത്രം പാപനാശം ആയിരുന്നു. ദൃശ്യത്തിന്റെ റീമേക്ക് ആയിരുന്നു ഇത്. അതിനു ശേഷം ദൃശ്യം 2 കമലിനൊപ്പം ചെയ്യാൻ സാധ്യമല്ലെന്ന് ഗൗതമിയും പറയുക ആയിരുന്നു. കമലും തനിക്ക് ഗൗതമിക്ക് പകരം മീനയെ മതിയെന്ന് പറഞ്ഞിരുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *