എന്റെ മകളുടെ ഭാവി ഓർത്താണ് ഞാൻ കമലുമായി വേർപിരിഞ്ഞത് ! ചെയ്ത് ജോലിയുടെ കാശ് പോലും അയാൾ എനിക്ക് തന്നില്ല ! ഇപ്പോഴത്തെ ജീവിതത്തെ കുറിച്ച് ഗൗതമി !

ഒരു സമയത്ത് സൗത്തിന്ത്യൻ സിനിമ രംഗത്ത് ഏറെ ശ്രദ്ധനേടിയ ആളാണ് നടി ഗൗതമി. മലയാളികൾക്കും അവർ വളരെ പ്രിയങ്കരിയായിരുന്നു. നിരവധി  സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന ഗൗതമി ഇന്ന് അഭിനയത്തേക്കാൾ ഉപരി കോസ്റ്റ്യൂം ഡിസൈൻ ആയും തിരക്കിലാണ്. മോഹൻലാൽ മമ്മൂട്ടി സുരേഷ് ഗോപി തുടങ്ങിയ സൂപ്പർ സ്റ്റാറുകൾക്ക് ഒപ്പം മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ കൂട്ടത്തിൽ പെടുത്താവുന്ന, ഹിസ് ഹൈനസ് അബ്‌ദുള്ള, ധ്രുവം, ചുക്കാൻ എന്നി സിനിമകളിൽ ഗൗതമി ഏറെ ശ്രദ്ധ നേടിയിരുന്നു. 80കളുടെ അവസാനത്തിലും, 90കളുടെ പകുതിയിലും സൗത്തിന്ത്യൻ സിനിമയുടെ മിന്നുന്ന താരമായിരുന്നു ഗൗതമി.

എന്നാൽ തന്റെ കരിയറിലെ ആ വിജയം അവർക്ക് വ്യകതി ജീവിതത്തിൽ തുടരാൻ കഴിഞ്ഞില്ല. 1998, ജൂൺ 7 ന് സന്ദീപ് ഭാട്ടിയയെ വിവാഹം ചെയ്തുവെങ്കിലും ഒരു വർഷത്തിനകം ഇവർ പിരിഞ്ഞു. ആ ബന്ധത്തിൽ അവർക്ക് ഒരു മകൾ ഉണ്ടായിരുന്നു സുബ്ബലക്ഷ്‍മി. മകൾ ഗൗതമിക്ക് ഒപ്പമാണ് വളരുന്നത്. ശേഷം ഇവർ 2005ൽ കമലഹാസനോടൊപ്പം ലിവ്-ഇൻ റിലേഷൻഷിപ് ആരംഭിച്ചു. പക്ഷെ അതും അധികനാൾ നീണ്ടു നിന്നില്ല. ഏറെ ആരോപണങ്ങൾ പരസ്‌പരം ആരോപിച്ചായിരുന്നു ഇരുവരും വേർപിരിഞ്ഞത്.

അതുമാത്രമല്ല വലിയൊരു വ്യാധിയെ പൊരുതി തോൽപ്പിച്ച ആളുകൂടിയാണ് ഗൗതമി. 35ാം വയസ്സിലാണ് ​ഗൗതമിക്ക് സ്തനാർബുദം ബാധിക്കുന്നത്. ഏറെ നാളത്തെ ചികിത്സകൾക്ക് ഒടുവിൽ ​ഗൗതമി ജീവിതത്തിലേക്ക് തിരിച്ചെത്തി. നിരവധി ചാരിറ്റി സംഘടനകളുമായി ചേർന്നും ​ഗൗതമി പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് ​ഗൗതമി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സ്റ്റോറി ഓഫ് തിം​ഗ്സ് എന്ന പുതിയ സിനിമയുടെ പ്രൊമോഷണൽ പരിപാടികളിൽ പങ്കെടുക്കവെ ആണ് ​ഗൗതമി സംസാരിച്ചത്. മോട്ടിവേഷണൽ സ്പീക്കറായി അറിയപ്പെടുന്നതിനെക്കുറിച്ചാണ് താരം പറയുന്നത്.

എന്റെ കഷ്ടപ്പാടുകൾ തുറന്ന് പറഞ്ഞാൽ അത് മറ്റൊരാൾക്ക് ഉപകാരപ്പെടും. അവർ മനസ്സിലേക്കെടുക്കുന്ന തരത്തിൽ നമ്മൾ പറയണം. ഒപ്പമുള്ളവരെ ഏതെങ്കിലും വിധത്തിൽ സഹായിക്കാൻ ഞാൻ കടമപ്പെട്ടിരിക്കുന്നു. എന്റെ ജീവിതത്തിലെ ചില പാഠങ്ങൾ പറഞ്ഞാൽ ആയിരം പേരിൽ ഒരാൾക്ക് മനസ്സിലായാൽ അത്രയും നല്ലതല്ലേ എന്നും ഗൗതമി പറയുന്നു. കമൽ ഹാസനുമായി വേർപിരിഞ്ഞ ശേഷം ഗൗതമി അദ്ദേഹത്തിനെതിരെ ആരോപണങ്ങൾ ആരോപിച്ചിരുന്നു.

തന്റെയും മകളുടെയും സുരക്ഷിതമായ അന്തരീക്ഷത്തിന് വേണ്ടിയാണ് ഞാൻ കമൽ ഹാസനിൽ നിന്നും അകന്നത് എന്നും താരം പറയുന്നു. കൂടാതെ കമൽഹാസന്റെ സിനിമകളിൽ കോസ്റ്റ്യൂം ഡിസൈൻ ചെയ്തതിന്റെ ശമ്പളം ലഭിച്ചില്ലെന്നായിരുന്നു അതിൽ പ്രധാന ആരോപണം. ഇതിനിടെ കമൽ ഹാസന്റെ മകൾ ശ്രുതി ഹാസനും ​ഗൗതമിയും തമ്മിലുളള പ്രശ്നങ്ങളും വേർപിരിയലിന് കാരണമായെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഈ ആരോപണത്തെ ​ഗൗതമി നിഷേധിച്ചു. പ്രശ്നത്തിൽ മക്കൾക്ക് പങ്കില്ലെന്ന് ​ഗൗതമി വ്യക്തമാക്കി.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *