25 വർഷമായി താൻ ബിജെപി അംഗമായിരുന്നു ! താൻ വ്യക്തിപരമായ പ്രതിസന്ധി നേരിട്ടപ്പോൾ എന്നെ അവഗണിച്ചു ! നടി ഗൗതമി ബിജെപി വിട്ടു !

ഇന്ന് പല പ്രമുഖ നടിമാരും ബിജെപി യിൽ അംഗത്വം എടുത്തവരാണ് നടി സുമലത, ഖുശ്‌ബു കങ്കണ അങ്ങനെ നീളുന്നു, ഇതുപോലെ കഴിഞ്ഞ 25 വർഷമായി ഭാരതീയ ജനതാ പാർട്ടിയുടെ സജീവ പ്രവർത്തക ആയിരുന്ന ഗൗതമി ഇപ്പോഴിതാ നിർണായക തീരുമാനം കൈകൊണ്ടിരിക്കുകയാണ്. ഗൗതമി ബിജെപിയിൽ നിന്ന് രാജിവെച്ചു. തന്റെ സ്വത്തുക്കൾ തട്ടിയെടുത്ത വ്യക്തിയെ പാർട്ടിയിലെ മുതിർന്ന അംഗങ്ങൾ സഹായിക്കുന്നുവെന്ന് ആരോപിച്ചാണ് ഗൗതമിയുടെ രാജി. കഴിഞ്ഞ 25 വർഷമായി താൻ ബിജെപി അംഗമാണെന്നും ആത്മാർത്ഥമായ പ്രതിബദ്ധതയോടെയാണ് പ്രവർത്തിച്ചതെന്നും ചൂണ്ടിക്കാട്ടിയ ഗൗതമി, താൻ വ്യക്തിപരമായ പ്രതിസന്ധി നേരിട്ടപ്പോൾ പാർട്ടിയിൽ നിന്നും ​നേതാക്കളിൽ നിന്നും വേണ്ട പിന്തുണ ലഭിച്ചില്ലെന്നും എക്‌സിൽ കുറിച്ചു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഗൗതമി തനിക്ക് വ്യക്തി ജീവിതത്തിൽ സംഭവിച്ച പാളിച്ചയെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു, 20 വർഷം മുമ്പ് ചെറിയ മകളുമായി വല്ലാതെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ഞാൻ. മാതാപിതാക്കൾ മരിച്ചുപോയിരുന്നു. ആ സമയത്ത് മുതിർന്ന രക്ഷകർത്താവിനെ പോലെ അളഗപ്പൻ എന്റെ കുടുംബത്തിന്റെ സംരക്ഷണ ചുമതല ഏറ്റെടുത്തു. ഞാൻ അയാളെ വിശ്വസിച്ച് സ്വത്തിന്റെ രേഖകൾ കൈമാറി. എന്നാൽ ഈയടുത്ത കാലത്താണ് തട്ടിപ്പുനടത്തിയത് ശ്രദ്ധയിൽ പെട്ടത്.

പക്ഷെ തെളിവുകൾ സഹിതം അയാൾക്കെതിരെ  പരാതി നൽകിയെങ്കിലും അത് നടപടിയാകാൻ ഒരുപാട് കാലമെടുക്കുമെന്നും ഗൗതമിപറയുന്നു. ഈയവസരത്തിൽ ഒരിക്കൽ പോലും പാർട്ടി പിന്തുണച്ചില്ല. എന്നാൽ അളഗപ്പനെ പിന്തുണച്ചാണ് മുതിർന്ന നേതാക്കൾ സംസാരിച്ചിരുന്നത്. നീണ്ട നിയമനടപടികൾ നടക്കുന്നതിനിടയിൽ, പാർട്ടി തന്നെ പിന്തുണയ്ക്കുന്നില്ലെന്നും ചില മുതിർന്ന അംഗങ്ങൾ അളഗപ്പനെ സഹായിക്കുന്നുണ്ടെന്നും മനസ്സിലാക്കിയപ്പോൾ തകർന്നുപോയെന്നും ഗൗതമി പറഞ്ഞു.

ഞാൻ പരാതി ആരോപിച്ച അളകപ്പനു വേണ്ട ഒളിയിടം ഒരുക്കുന്നതും, അയാളെ സഹായിക്കുന്നതും പാര്‍ട്ടി നേതാക്കളാണെന്ന് ഗൗതമി ആരോപിക്കുന്നു. എന്നാല്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിനിലും പോലീസ് വകുപ്പിലും  നീതിന്യായ വ്യവസ്ഥയിലും വിശ്വാസമുണ്ടെന്നും താന്‍ വിജയിക്കുമെന്നും നീതി കിട്ടുമെന്നും പ്രതീക്ഷിക്കുന്നതായി  പറയുന്നു. ബിജെപിയില്‍ നിന്നും രാജിക്കത്ത് എഴുതുന്നത് വളരെ വേദനയോടും സങ്കടത്തോടും കൂടിയാണ്, എന്നാൽ വളരെ ഉറച്ച തീരുമാനത്തോടെ എന്‍റെയും മകളുടെയും ഭാവിക്കായി പോരാടുകയാണ് ഗൗതമി പറയുന്നു.  ഗൗതമിയുടെ തുറന്ന് പറച്ചിൽ ഇപ്പോൾ തമിഴ് നാട്ടിൽ വലിയ വിവാദമായി മാറുകയാണ്, മുഖ്യമന്ത്രി സ്റ്റാലിനും ബിജെപിയും തമ്മിൽ പരസ്യമായ യുദ്ധം നടക്കുന്ന ഈ സാഹചര്യത്തിൽ നടിയുടെ ഈ കത്തിന് വലിയ പ്രാധാന്യമാണ് സ്റ്റാലിൻ നൽകുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *