ഞാനിത് ഇപ്പോൾ തുറന്ന് പറയുന്നത് അദ്ദേഹത്തിന് ഇഷ്ടപ്പെടുമോ എന്നെനിക്ക് അറിയില്ല ! ആ മനസൊന്നും ഇവിടെ ഒരു നടന്മാർക്കും ഇല്ല ! തന്റെ അനുഭവം തുറന്ന് പറഞ്ഞ് അനൂപ് മേനോൻ !

മലയാള സിനിമക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അനൂപ് മേനോൻ. അദ്ദേഹം ഒരു നടൻ സംവിധായകൻ തിരികഥാകൃത്ത്, ഗാന രചയിതാവാണ് എന്നീ മേഖലകളിൽ എല്ലാം തന്റെ കഴിവ് തെളിയിച്ച ആളാണ്. അതുപോലെ സുരേഷ് ഗോപി എന്ന നടൻ റ്റുള്ളവരുടെ ദുഖം അറിഞ്ഞ് അവരുടെ കണ്ണീരൊപ്പാൻ അദ്ദേഹം കാണിക്കുന്ന ആ മനസ് അത് ഇവിടെ മറ്റൊരു നടനുമില്ലെന്നാണ് ആരാധകർ ഒരുപോലെ പറയുന്നത്. എന്നാൽ അദ്ദേഹം അത് ഒരിക്കലും വിളിച്ചുകൂവി നടക്കുന്ന ഒരാളല്ല അതുകൊണ്ട് തന്നെ അദ്ദേഹം ചെയ്തിട്ടുള്ള പല കാര്യങ്ങളും നമ്മൾ അറിയുന്നത് വർഷങ്ങൾ കഴിഞ്ഞ് അനുഭവസ്ഥർ പലരും തുറന്ന് പറയുമ്പോഴാണ്.

ഇപ്പോൾ അത്തരത്തിൽ അനൂപ് മേനോൻ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപിയെ നായകനാക്കി ദിഫാൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഡോൾഫിൻ. ചിത്രത്തിന്റെ തിരക്കഥ അനൂപ് മേനോൻ ആയിരുന്നു, കൂടതെ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അനൂപ് മേനോനും എത്തിയിരുന്നു, കൂടാതെ പല പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരന്നിരുന്നു. ചിത്രം സാമ്പത്തികമായി വലിയ നേട്ടം കൈവരിച്ചില്ലെങ്കിലും മികച്ച അഭിപ്രായം നേടിയ ചിത്രമായിരുന്നു.  ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിനിടെ സംഭവിച്ച കാര്യം പറയുകയാണ് അനൂപ് മേനോന്‍. ഒരു ഘട്ടത്തില്‍ സാമ്പത്തിക പ്രതിസന്ധി മൂലം ചിത്രത്തിന്റെ ചിത്രീകരണം നിന്ന് പോയെന്നും സുരേഷ് ഗോപി തന്ന കാശ് കൊണ്ടാണ് ചിത്രം പൂര്‍ത്തീകരിച്ചതെന്നും അനൂപ് മേനോന്‍ പറയുന്നു.

ആദ്യം എഴിതിയ തിരക്കഥയിൽ നിന്നും സിനിമയുടെ  ചില രംഗങ്ങൾ കാര്യമായ ചില  സാമ്പത്തിക പ്രതിസന്ധി മൂലം മാറ്റി ഷൂട്ട് ചെയ്യേണ്ടി  വന്ന ചിത്രമാണ് ഡോൾഫിൻ.   ആ ചിത്രത്തിൽ ഏവരും ഇഷ്ടപ്പെടുന്നത് അതിന്റെ ക്ളൈമാക്സാണ്. കല്പന ചേച്ചിയും സുരേഷേട്ടനും ഇരുന്ന് മസാല ദേശ കഴിക്കുന്നതും, സെക്രട്ടേറിയേറ്റിന്റെ അടുത്തുകൂടിയുള്ള ആ  നടത്തവും, ഇത് രണ്ടും മാത്രമേ ഒറിജിനല്‍ സ്‌ക്രീന്‍ പ്ലേയിലുള്ളൂ. എന്നാൽ ഈ ചിത്രത്തിലെ 40 തോളം സീനുകള്‍ മാറ്റിവെച്ചിട്ടാണ് അത് ഷൂട്ട് ചെയ്തത്.

ആ സിനിമയുടെ തുടക്കം മുതൽ കടുത്ത സാ,മ്പത്തിക പ്രശ്ങ്ങൾ ഉണ്ടായിരുന്നു, അത്തരത്തിൽ പിന്നെ  സാമ്പത്തികം ഇല്ലാത്തതുകൊണ്ട് ഒരു ഘട്ടം കഴിഞ്ഞ് ഇത് മുന്നോട്ട് പോയില്ല. ചിത്രം നിന്ന് പോയി, എന്നാൽ ദൈവ ദൂതനെ പോലെ ഞങ്ങളുടെ അവസ്ഥ കണ്ടറിഞ്ഞ  സുരേഷ് ഗോപി ചേട്ടൻ കാശ് തന്നിട്ടാണ് നിന്നു പോയ ആ സിനിമ വീണ്ടും മുന്നോട്ട് പോയത്. ഞാനിത് പറയുന്നത് സുരേഷേട്ടന് ഇഷ്ടപ്പെടുമോ എന്നറിയില്ല. എന്റെ കയ്യിലാണ് സുരേഷേട്ടന്‍ കാശ് തന്നത്. എന്നിട്ട് എന്നോട് പറഞ്ഞു ‘നീ ഈ പടം തീര്‍ക്കണം, എനിക്ക് അത്രയും ഇഷ്ടപ്പെട്ട സിനിമയാണ്’ എന്ന് പറഞ്ഞു. അങ്ങനെയാണ് ഡോള്‍ഫിന്‍സ് തീര്‍ത്തത്,’ അനൂപ് മേനോന്‍ പറഞ്ഞു. അദ്ദേഹത്തെപ്പോലെ ഉള്ള മനസ് മറ്റാരിലും ഞാൻ കണ്ടിട്ടില്ല എന്നും അനൂപ് പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *