ഞാനും അമ്മയും എന്തോ തെറ്റുകാരായി മുദ്ര ചാർത്തപ്പെട്ടിരുന്നു ! നാട്ടിലൂടെ നടന്നപ്പോൾ പലരും ഞങ്ങളെ കളിയാക്കി ചിരിച്ചു ! ക,ര,ഞ്ഞു തളർന്ന ദിവസങ്ങളെ കുറിച്ച് അനുശ്രീ പറയുന്നു !

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ അഭിനേത്രിയാണ് അനുശ്രീ. ഇപ്പോഴിതാ താൻ കടന്ന് വന്ന വഴികളെ കുറിച്ച് അനുശ്രീ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. അനുശ്രീയുടെ വാക്കുകൾ. കഴിഞ്ഞ ദിവസമാണ് ലാൽജോസ് സാർ കൊടുത്ത അഭിമുഖത്തിലെ ഈ വാക്കുകൾ ഇന്നലെ രാത്രി വായിച്ചതിനു ശേഷം ഞാൻ ഇത് പോസ്റ്റ് ചെയ്യുന്നത് വരെ 2011 -12  കാലഘട്ടത്തിലെ ഒരുപാട് ഓർമ്മകൾ എന്നിലൂടെ കടന്ന് പോയി. ഇത് എഴുതുമ്പോൾ എത്ര തവണ എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകിയിട്ടുണ്ട് എന്ന് എനിക്കറിയില്ല.

ലാൽ ജോസ് സാർ പറഞ്ഞതുപോലെ ആ ഷോയിൽ ഞാൻ അണിഞ്ഞിരുന്നത് ഒരു പഴയ ചപ്പൽ തന്നെ ആയിരുന്നു കാരണം അന്ന് എനിക്ക്  അതേ ഉണ്ടായിരുന്നുള്ളു.. അന്ന് എനിക്കൊപ്പം മത്സരിക്കാൻ എത്തിയ മറ്റു കുട്ടികളുടെ വസ്ത്രം, രൂപം ഒക്കെ കണ്ട്‌ നമുക്കിത് പോലെ ഒന്നും പറ്റില്ല അമ്മേ എന്നു പറഞ്ഞു തിരിച്ചു പോകാൻ തുടങ്ങിയ എന്നെ അന്ന് പിടിച്ചു നിർത്തിയത് സൂര്യ ടിവിയിലെ ഷോ കോഡിനേറ്റർ വിനോദ് ചേട്ടനാണ്. ശേഷം ഒരുപാട് ബുദ്ധിമുട്ടി, യവരുടെ ഒക്കെ മുന്നിൽ ഞാൻ ഒന്നുമല്ല എന്നൊരു തോന്നൽ എന്നെ അലട്ടി.. പക്ഷെ എന്തോ ഒരു ദിവ നിയോഗം പോലെ ഒടുവിൽ ആ ഷോയിൽ ഞാൻ വിജയിച്ചു.

ശേഷം ലാൽ ജോസ് സാറിന്റെ ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനു വേണ്ടിയുള്ള കാത്തിരിപ്പ്. എന്റെ നാട് വിട്ട് അതികം ദൂരേക്ക് പോകാത്ത ഞാൻ ആദ്യമായി ദുബായിലേക്ക് പോകാൻ പോകുന്നു, അങ്ങനെ പാസ്പോർട്ട് എടുത്തു, എന്റെ അത്രയും തന്നെ ഒന്നുമറിയാത്ത ഒരു പാവം എന്റെ അമ്മയും എന്റെ ഒപ്പം വരാൻ പാസ്പോർട്ട് എടുത്തു. അവിടെ ദുബായിൽ  ചെന്ന് അവിടെ ഉള്ളവരെ ഒക്കെ കണ്ടപ്പോൾ വീണ്ടും ഞാൻ ഒന്നും അല്ല എന്നൊരു ചിന്ത എന്നെ അലട്ടാൻ തുടങ്ങിയിരുന്നു…. ഒരു കമുകുംചേരികാരിക്ക് ആ തോന്നൽ സ്വാഭാവികം ആയിരുന്നു എന്ന് അന്ന് എനിക്ക് മനസ്സിലായില്ല… അന്ന് ലാൽജോസ് സർ തന്ന മോട്ടിവേഷനിൽ എന്റെ കോംപ്ലക്സ് ഒക്കെ മാറ്റിനിർത്തി ഒടുവിൽ ഞാൻ കലാമണ്ഡലം രാജശ്രീ ആയി.

ഷെഹസ്മ് ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തുമ്പോൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നത്. ആള്ക്കാര് വരുന്നു, സപ്പോർട്ട് ചെയ്യുന്നു,അനുമോദിക്കുന്നു,പ്രോഗ്രാം വെക്കുന്നു എന്നൊക്കെ ആണ് മനസിലെ പ്രതീക്ഷകൾ. അങ്ങനെ ഓർത്ത് വളരെ സന്തോഷത്തോടെയാണ് വരുന്നത്.  പക്ഷെ അവിടെ വന്ന ശേഷം എല്ലാവരുടെയും പരുമാറ്റത്തിലും നോട്ടത്തിലിമൊക്കെ ഒരു  വല്ലാത്ത പന്തികേട് തോന്നി. ആ സമയത്തൊക്കെ അണ്ണൻ ഗൾഫിൽ ആയിരുന്നു…അച്ഛൻ ഞങ്ങളോട് ഒന്നും പറഞ്ഞതും ഇല്ല..വിഷമിപ്പിക്കണ്ട എന്നു കരുതിയാകും..പക്ഷെ നാട്ടിൽ ഞങ്ങളെ പറ്റി പറയുന്ന കഥകൾ എല്ലാം എന്റെ കസിൻസ് എന്നോട് പറഞ്ഞിരുന്നു.

എന്നെയും അമ്മയെയും കുറിച്ച്  എന്തോരം കഥകളാണ് ഞാൻ കേട്ടത്, ആ ദിവസങ്ങളിൽ ഞാൻ ക,ര,ഞ്ഞ ക,ര,ച്ചിൽ ഒരു പക്ഷെ ഞാൻ ജീവിതത്തിൽ പിന്നീട് ക,ര,ഞ്ഞു കാണില്ല… കരച്ചിൽ അടക്കാൻ വയ്യാതെ സഹിക്കാൻ വയ്യാതെ പഴയ വീടിന്റെ അലക്കു കല്ലിൽ പോയിരുന്നു ഞാൻ ലാൽജോസ് സാറിനെ വിളിച്ചു കരഞ്ഞിട്ടുണ്ട്‌. നീ അതൊന്നും മൈൻഡ് ചെയ്യണ്ട ആയിരം കുടത്തിന്റെ വായ മൂടിക്കെട്ടാം പക്ഷെ മനുഷ്യന്റെ വായ മൂടി കെട്ടാൻ പറ്റില്ല എന്നായിരുന്നു സർ ന്റെ മറുപടി..ഒരു തുടക്കക്കാരി എന്ന നിലയിൽ എനിക്ക് ആദ്യമായി കിട്ടിയ ഉപദേശം അതായിരുന്നു.

അന്നൊക്കെ നാട്ടിലെ റോഡിൽ കൂടി നടക്കുമ്പോൾ പണ്ട് കൂട്ടായിരുന്നവർ തിരിഞ്ഞു നിന്നതും,,തിരിഞ്ഞു കൂട്ടുകാരോട് എന്നെയും അമ്മയെയും ഓരോന്നു പറഞ്ഞു ചിരിച്ചതും ഒക്കെ ഇന്നും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നു. പിന്നെ എന്റെ ഒരു അഭിമുഖം എടുക്കാൻ ഒരു മീഡിയ വീട്ടിൽ വന്നപ്പോൾ അതിൽ സംസാരിക്കുന്നതിനടിയിൽ എന്റെ അച്ഛൻ പൊട്ടിക്കരഞ്ഞു, അപ്പോൾ എന്നെയും അമ്മയെയും പറയുന്നത് കേട്ട് എന്തു മാത്രം വിഷമം ഉണ്ടായിരുന്നിട്ടാകും അപ്പോൾ അച്ഛൻ കരഞ്ഞത്.

പക്ഷെ പിന്നെ എന്തോ അങ്ങനെ എനിക്ക് ആ നാടിനോടും നാട്ടുകാരോടും ഒരു അകൽച്ച തോന്നാൻ തുടങ്ങി, എന്തിനും അമ്പലത്തിലേക്കും,അമ്പലം ഗ്രൗണ്ടിലേക്കും ഓടിയിരുന്ന ഞാൻ എവിടെയും പോകാതെ ആയി. എന്റെ നാടിനെ സംബന്ധിച്ച്‌ എന്തേലും ഒക്കെ പഠിച്ചു,കല്യാണം കഴിച്ചു ഒരു കുടുംബമായി അടങ്ങി ഒതുങ്ങി ജീവിക്കാതെ സിനിമാനടി ആയി എന്നതാകാം അന്ന് അവരുടെ കണ്ണിൽ ഞാൻ ചെയ്ത തെറ്റ്. പിന്നീട് ഇതേ നാടും നാട്ടുകാരും എന്നെ സ്വീകരിച്ച് സ്റ്റേജിൽ ഇരുത്തിയിട്ടുണ്ട്. ആ വേദിയിൽ ഞാൻ പറഞ്ഞു. വളർന്നു വരുന്നവരെ മുളയിലേ നുള്ളികളയാതെ മുന്നോട്ടു നടക്കുവാൻ സഹായിക്കുക.  ഒരാളുടെ ഇഷ്ടങ്ങളും, രീതികളും വേറെ ഒരാളിലേക്ക് അടിച്ചേല്പിക്കാതെ ഇരിക്കുക. ഈ ജന്മം ലാൽ ജോസ് സാറിനോട് കടപ്പെട്ടിരിക്കുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *