ഇത് എഴുതുമ്പോൾ എത്ര തവണ എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകിയിട്ടുണ്ട് എന്ന് എനിക്കറിയില്ല ! അനുശ്രീ പറയുന്നു !

വാക്കിലും പ്രവർത്തിയിലും ഒരുപോലെ നാടിൻറെ നന്മ നിറഞ്ഞ് നിൽക്കുന്ന അഭിനേത്രിയാണ് അനുശ്രീ.  ലാൽജോസ് സംവിധാനം ചെയ്ത് ഡയമണ്ട് നെക്‌ളേസ്‌ എന്ന ചിത്രത്തിൽ കൂടിയാണ് അനുശ്രീ സിനിമ ലോകത്ത് എത്തിയത്. റിയാലിറ്റി ഷോയിൽ കൂടി എത്തിയാണ് സിനിമ എന്ന സ്വപ്നം അനുശ്രീ സ്വന്തമാക്കിയത്. അനുശ്രീയെ ലാൽജോസ് പലപ്പോഴും പറഞ്ഞിരുന്നു. ഇതിനുമുമ്പ് ലാൽജോസിന്റെ വാക്കുകൾ കേട്ട ശേഷം അനുശ്രീ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ..

കഴിഞ്ഞ ദിവസമാണ് ലാൽജോസ് സാർ കൊടുത്ത അഭിമുഖത്തിലെ ഈ വാക്കുകൾ ഇന്നലെ രാത്രി വായിച്ചതിനു ശേഷം ഞാൻ ഇത് പോസ്റ്റ് ചെയ്യുന്നത് വരെ 2011 -12  കാലഘട്ടത്തിലെ ഒരുപാട് ഓർമ്മകൾ എന്നിലൂടെ കടന്ന് പോയി. ഇത് എഴുതുമ്പോൾ എത്ര തവണ എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകിയിട്ടുണ്ട് എന്ന് എനിക്കറിയില്ല. സാർ പറഞ്ഞത് വളരെ ശെരിയാണ്. അന്ന് ഞാൻ ധരിച്ചിരുന്നത് ഒരു പഴയ ചെരുപ്പ് തന്നെ ആയിരുന്നു. കാരണം അന്നെനിക്ക് അതല്ലാതെ മറ്റൊന്നും ഉണ്ടായിരിക്കുന്നില്ല.

ആ ഷോയിലെ മറ്റു കുട്ടികളെ കണ്ടശേഷം അവരുടെ ഒപ്പം നിൽക്കാൻ പോലും എനിക്ക് യോഗ്യത ഇല്ലെന്ന് ഒക്കെ തോണി തിരികെ പോകാൻ പോയ എന്നെ അവുടെ പിടിച്ച് നിർത്തിയത് സൂര്യ ടിവിയിലെ ഷോ കോഡിനേറ്റർ വിനോദ് ചേട്ടനാണ്. ശേഷം എന്തോ ഒരു ദൈവ നിയോഗം പോലെ ഞാൻ ആ ഷോയിൽ  വിജയിച്ചു. അങ്ങനെ ലാൽജോസ് സാറിന്റെ സിനിമ കിട്ടി, ഒരുപാട് സന്തോഷം, കേരളത്തിന് പുറത്ത് തന്നെ അങ്ങനെ പോയിട്ടില്ലാത്ത ഞാൻ ആദ്യമായി ദുബായിലേക്ക് പോകാൻ പോകുന്നു, അങ്ങനെ പാസ്പോർട്ട് എടുത്തു,

അങ്ങനെ എനിക്ക് ഒപ്പം  എന്റെ അത്രയും തന്നെ ഒന്നുമറിയാത്ത ഒരു പാവം എന്റെ അമ്മയും  പാസ്പോർട്ട് എടുത്തു. അങ്ങനെ ഷൂട്ടിംഗ് എല്ലാം കഴിഞ്ഞ് തിരിച്ചെത്തിയ എന്നെയും അമ്മയേയും കുറിച്ച് വളരെ മോശമായ പല കഥകളും നാട്ടിൽ പരന്നിരുന്നു. ആ ദിവസങ്ങളിൽ ഞാൻ ക,ര,ഞ്ഞ ക,ര,ച്ചിൽ ഒരു പക്ഷെ ഞാൻ ജീവിതത്തിൽ പിന്നീട് ക,ര,ഞ്ഞു കാണില്ല.. എന്നെ മോശമായി കണ്ടവർ തന്നെ പിനീട് വേദിയിൽ ആനയിച്ച് ഇരുത്തി..

അതുപോലെ എനിക്ക് ഈ ലോകത്ത് എന്റെ അച്ഛനും അമ്മയും ചേട്ടനും കഴിഞ്ഞേ മറ്റാരുമുള്ളൂ, ചേട്ടൻ എന്റെ ജീവനാണ്. ഒരിക്കൽ ചേട്ടൻ എന്റെ തലമുടിയിൽ സ്പാ ക്രീം ഇട്ട് തരുന്ന ഒരു ഫോട്ടോ ഇട്ടിരുന്നു.. ഇതിന് വന്ന കമന്റാണ് ഇത്ര വയസ്സായിട്ടും കെട്ടിച്ച് വിടാതെ ആങ്ങള എണ്ണയിട്ട് കൊടുത്തിരിക്കുകയാണ്, പെങ്ങളെ വെച്ച് കാശുണ്ടാക്കി ജീവിക്കാൻ നാണമില്ലേ.. എനിക്കത് സഹിക്കാൻ കഴിഞ്ഞില്ല, അപ്പോൾ തന്നെ ലൈവിൽ വന്ന്‌ ആ പറഞ്ഞവർക്ക് ഉള്ള മറുപടി ഞാൻ കൊടുത്തിരുന്നു. എന്റെ അച്ഛനെയും അമ്മയെയും ചേട്ടനെയും തൊട്ട് കളിക്കുന്നത് ഞാൻ ക്ഷമിക്കില്ല എന്നും അനുശ്രീ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *