
ഒൻപത് പോകുന്നു, ചാന്തുപൊട്ട് പോകുന്നു എന്നൊക്കെ വിളിപ്പിച്ചവരെ കൊണ്ട് പിങ്കി പോകുന്നു എന്ന് മാറ്റി പറയിപ്പാക്കാൻ കഴിഞ്ഞു ! എന്റെ അനുശ്രീയോടാണ് നന്ദി പറയാനുള്ളത് !
മലയാളികളുടെ പ്രിയങ്കരിയായ അഭിനേത്രോയാണ് അനുശ്രീ, നടിയുടെ പേർസണൽ മേക്കപ്പ് ആർട്ടിസ്റ്റായി ജോലി ചെയ്യുന്ന പിങ്കി വിശാലിനെ സിനിമ രണാഗത്തുള്ളവർക്ക് വളരെ പരിചിതമാണ്. മഞ്ജു വാര്യരുടെ ഹൌ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെയാണ് സിനിമ കരിയർ തുടങ്ങിയത്. ഒരുപാട് ത്യാഗത്തിനെറ്റും സഹനത്തിന്റെയും കഥയാണ് പിങ്കിയുടെ ജീവിതം എന്ന് അനുശ്രീ തന്നെ ഇതിനുമുമ്പ് തുറന്ന് പറഞ്ഞിരുന്നു.
തന്റെ കൗമാര പ്രായം മുതലാണ് എന്നിൽ ഒരു സ്ത്രീ ഉണ്ട് എന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നു എന്നാണ് പിങ്കി പറയുന്നത്, പക്ഷെ സമൂഹത്തെ പേടിച്ച് ഞാൻ അത് ഒളിപ്പിക്കാൻ ശ്രമിച്ചു, ഞാൻ പെണ്ണല്ല ആൺ ആണെന്ന രീതിയിൽ ആൺകുട്ടികളുടെ ഗെയിമുകളിൽ പങ്കെടുക്കാൻ തുടങ്ങി. എന്നാൽ ഓടാൻ പേടിയാണ്. ഓടുമ്പോൾ പെണ്ണിന്റെ ഒരു കുണുക്കം വരുമോ എന്ന് ഞാൻ ഭയപ്പെട്ടു. അങ്ങനെ ഞാൻ ഇത് കാരണം ഒരുപാട് മാനസിക പിരിമുറുക്കം അനുഭവിച്ചു.
ശേഷം ഡിഗ്രി പഠനം നടക്കുന്ന സമയത്ത് സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടിയതുകൊണ്ട് പാർട്ട് ടൈം ജോലിക്കും പോയി തുടങ്ങിയിരുന്നു. സെയിൽസ് ഗേളായി നിൽക്കാനും തുടങ്ങി. അങ്ങനെ ഞാൻ എന്റെ കമ്മ്യൂണിറ്റിയിൽ ഉള്ള ആളുകളെ കണ്ടു, അപ്പോൾ ആത്മധൈര്യം വന്നു, അങ്ങനെ എന്നെ രഞ്ജു രഞ്ജിമാർ എന്നെ മകളായി അംഗീകരിക്കുന്നതും. ശേഷം എന്നെ മേക്കപ്പ് പഠിപ്പിക്കുകയും ചെയ്തു സ്വന്തം കാലിൽ നില്ക്കാൻ ഒരവസരം നേടി തന്നു.

അങ്ങനെ ഒരു വർഷം തന്നെ പതിനഞ്ചും പതിനാറും സിനിമകൾ ഞാൻ ചെയ്യാൻ തുടങ്ങി. എന്നെ വളർത്തി സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആക്കിയത് മലയാള സിനിമയാണ്. എന്നെ നാട്ടിലും കുടുംബത്തിലും മോശമായി പറഞ്ഞ ആളുകൾ എന്നെ അംഗീകരിക്കാൻ തുടങ്ങി. പിങ്കിയുടെ പെൺയായി മാറാനുള്ള സർജറിക്കും മറ്റും ഒരു കോട്ടായി കൂടെ നിന്നത് അനുശ്രീ ആയിരുന്നു. ഒരു ഐഡന്റിറ്റി എനിക്ക് വന്നത് അനുശ്രീ കാരണം ആണ്. സർജറി ചെയ്തപ്പോൾ എന്നെ ഒരു കുഞ്ഞിനെ നോക്കുന്ന പോലെയാണ് അനുശ്രീ നോക്കിയത്. എന്റെ ജീവിതത്തിൽ എനിക്ക് പറയാൻ പറ്റാത്ത ഒരു വികാരമാണ് അനുശ്രീ എന്നാണ് പിങ്കി പറയുന്നത്.
എന്റെ നാട്ടിലൂടെ ഞാൻ പോകുമ്പോൾ ദേ ചാന്തുപൊട്ട് പോകുന്നു, മോഴ പോകുന്നു. എന്നോക്കെ പറയിപ്പിച്ചവരെ കൊണ്ട് മാറ്റി പറയിപ്പിക്കാൻ അത് മാറ്റി വിളിപ്പിക്കാൻ സാധിച്ചു, സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആയി മാറിയ ശേഷം ഞാൻ എന്റെ നാട്ടിൽ കാറിൽ ചെന്നിറങ്ങുമ്പോൾ പണ്ട് മോശം പറഞ്ഞിരുന്നവരെ കൊണ്ട് ദേ പിങ്കി പോകുന്നു എന്ന് തിരിച്ചു പറയിക്കാൻ എനിക്ക് കഴിഞ്ഞു. കൂടാതെ തനറെ കുടുംബത്തെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റി അന്തസോടെ നോക്കാൻ കഴിയുന്നുണ്ട്, ചേച്ചിയെ വിവാഹം കഴിപ്പിച്ച് അയക്കാനും തനിക്ക് കഴിഞ്ഞു എന്നും പിങ്ക്യ പറയുന്നു.
Leave a Reply