35വയസില്‍ പേടിച്ചിട്ടില്ല, പിന്നല്ലേ ഈ 70-ാം വയസില്‍ ! കേരളത്തിലെ ജനങ്ങൾ എന്നോടൊപ്പമെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ! പൊലീസിന്റെ സുരക്ഷ വേണ്ട !

കേരള ചരിത്രത്തിൽ തന്നെ ഇത് ആദ്യമായിട്ടാണ് ഗവർണ്ണറുമായി ഒരു പരസ്യയുദ്ധം തന്നെ നടക്കുന്നത്.  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും എസ് എഫ് ഐ ക്കാരും തമ്മിൽ നേർക്ക് നേർ ഏറ്റുമുട്ടുന്ന തരത്തിലേക്ക് കാര്യങ്ങൾ പോകുന്നത്. പിണറായി സർക്കാരുമായി ഗവർണ്ണർ അത്ര നല്ല ചേർച്ചയിൽ അല്ലന്ന കാര്യം ഏവർക്കും വളരെ വ്യക്തമായ ഒന്നാണ്.  അതിന്റെ തടുർച്ചയാണ് ഇപ്പോൾ കാണുന്ന ഈ പോരാട്ടങ്ങൾ.

ഗവർണ്ണർക്ക് നേരെ ശ്കതമായ പ്രതിഷേധമാണ് എസ് എഫ് ഐ യുടെ ഭാഗമായി നടന്നുവരുന്നത്.  എന്നാൽ പ്രതിഷേധങ്ങളെ വകവെക്കാതെ മുന്നോട്ട് പോകുകയാണ് അദ്ദേഹം. തനിക്കെതിരായി ഉയരുന്ന ബാനറുകളാണ് ഇപ്പോൾ ആരിഫ് മുഹമ്മദ് ഖാനെ ഏറെ ചൊടിപ്പിച്ചിരിക്കുന്നത്. അദ്ദേഹം ഓരോ സ്ഥലങ്ങളിൽ നിന്നും ബാനർ അഴിപ്പിക്കുംതോറും എസ് എഫ് ഐ വീണ്ടും അദ്ദേഹത്തിനെതിരെയുള്ള മുദ്ര്യാവാഖ്യങ്ങൾ ബാനറുകളായി കെട്ടുകയാണ് എസ് എഫ് ഐ.

മുഖ്യമന്ത്രി അടക്കമുള്ളവർ  ഗവർണ്ണറെ രൂക്ഷമായി വിമർശിച്ച് എത്തുമ്പോൾ അദ്ദേഹത്തെ പിന്തുണച്ച് എത്തിയിരിക്കുകയാണ് ഇപ്പോൾ ശശി തരൂർ. സര്‍വകലാശാലകളുടെ ചാന്‍സലറെന്ന നിലയില്‍ ഗവര്‍ണര്‍ക്ക് ചില അധികാരങ്ങളും അവകാശങ്ങളുമുണ്ട്. നിയമം അനുശാസിക്കുന്ന രീതിയില്‍ ഗവര്‍ണര്‍ക്ക് അത് ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്നാണ് ശശി തരൂരിന്റെ അഭിപ്രായം. തര്‍ക്കമുള്ള വിഷയങ്ങളുണ്ടെങ്കില്‍ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ തന്നെ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ബ്ലഡി ക്രിമിനല്‍സ് എന്ന് ഗവര്‍ണര്‍ വിളിച്ചത് അദ്ദേഹത്തിന് അങ്ങനെ തോന്നിയതിനാലാകാമെന്നും തരൂര്‍ പറഞ്ഞു.

എന്നാൽ അതേസമയം ഗവര്‍ണര്‍ എന്ന ഭരണഘടനാ പദവി വഹിക്കുന്ന ഒരാള്‍ക്ക് ഇത്തരത്തില്‍ പെരുമാറാന്‍ കഴിയില്ല. ആ സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്ന് അദ്ദേഹം തന്നെ ഇതിലൂടെ തെളിയിച്ചുവെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതുപോലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചുവിളിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറയുന്നു. ഗവര്‍ണര്‍ നാടിന് അപമാനമാണ്. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കുന്നത് കുട്ടികളാണ് എന്നും അദ്ദേഹം പറയുന്നു.

മുഖ്യമന്ത്രിയും രൂക്ഷമായി വിമർശിച്ചാണ് രംഗത്ത് വരുന്നത്. ഗവർണറുടേത് ജൽപനങ്ങളാണെന്നും ഇങ്ങനെ ഒരാളെ ആർക്കാണ് ഉൾക്കൊള്ളാൻ കഴിയുകയെന്നും മുഖ്യമന്ത്രി ചോദിച്ചു. പ്രതിഷേധക്കാർക്ക് നേരെ പാഞ്ഞടുക്കുന്ന ഗവർണർ രാജ്യത്ത് വേറെ ഉണ്ടായിട്ടില്ല. എന്തെല്ലാം കഠിന പദങ്ങളാണ് അദ്ദേഹം ഉപയോഗിക്കുന്നത്. എന്തും വിളിച്ചു പറയുന്ന മാനസിക അവസ്ഥയിലേക്ക് അദ്ദേഹം എത്തി എന്നും, കേരള മണ്ണിന്റെ ചരിത്രം അറിയാതെ എന്തും വിളിച്ചുപറയാവുന്ന അവസ്ഥയിൽ അദ്ദേഹം എത്തിയെന്നും മുഖ്യമന്ത്രി പറയുന്നു.

എന്നാൽ കേരളത്തിലെ ജനങ്ങൾ തന്നോടൊപ്പമാണെന്നാണ് ഗവർണ്ണർ പറയുന്നത്, കോഴിക്കോട് നഗരത്തില്‍ പല ഭാഗങ്ങളിൽ ഇന്ന് ഗവർണ്ണർ എത്തിയിരുന്നു. മിഠായി തെരുവിലും, മാനാഞ്ചിറയിലുള്ള സ്‌കൂളുകളിന് മുന്നില്‍ ഇറങ്ങി അദേഹം കുട്ടികളുമായി സംവദിച്ചും ഏറെ നേരം അവിടെ ചിലവഴിച്ചിരുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *