സംസ്കാരമുള്ള ഒരാളിൽ നിന്ന് ഉണ്ടാകേണ്ട പ്രവൃത്തിയല്ല ഗവർണറിൽ നിന്ന് ഉണ്ടായതെന്ന് സഖാവ് ശിവൻകുട്ടി ! പരിഹാസ പോസ്റ്റുമായി ശ്രീജിത്ത് പണിക്കർ !

കഴിഞ്ഞ കുറച്ച് നാളുകളായി കേരള സർക്കാരും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിൽ വലിയ പോർവിളികളാണ് നടക്കുന്നത്, രണ്ടുപേരും ഒരു ഇഞ്ച് പോലും അങ്ങോട്ടും ഇങ്ങോട്ടും വിട്ടുകൊടുക്കാതെ നാടകീയ രംഗങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. തനിക്കെതിരെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിൽ റോഡിന് നടുവിൽ കുത്തിയിരുന്നു പ്രതിഷേധിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. “റോഡിലെ ചൂടിന് സോഡാ നാരങ്ങാ ബെസ്റ്റാ” എന്ന ഒരു ഒറ്റവരി പോസ്റ്റിലൂടെയാണ് വി ശിവന്‍കുട്ടി പ്രതികരിച്ചത്. സോഡാ നാരങ്ങയുടെ ചിത്രവും ഈ ഒറ്റവരിയും മാത്രം ഉള്‍പ്പെടുത്തിയാണ് മന്ത്രിയുടെ പരോക്ഷ പരിഹാസം.

ഇന്ന് വീണ്ടും നടുറോഡിൽ വെച്ച് ഗവർണറും എസ് എഫ് ഐ ക്കാരും നേർക്കുനേർ ഏറ്റുമുട്ടുകയായിരുന്നു, രണ്ട് മണിക്കൂറോളം റോഡരികില്‍ കസേരയിട്ടിരുന്ന് പ്രതിഷേധിച്ച ഗവര്‍ണര്‍ക്കെതിരെയാണ് പരിഹാസമെന്ന് വ്യക്തമാണ്. ഗവര്‍ണറുടെ പ്രതിഷേധത്തെ മറ്റൊരു ഗവര്‍ണറും കാണിക്കാത്ത വെറും ഷോയെന്ന് വിളിച്ച് പരിഹസിച്ചാണ് വി ശിവന്‍കുട്ടി ഇന്ന് മാധ്യമങ്ങളോട് സംസാരിച്ചിരുന്നത്. ഗവര്‍ണര്‍ മനപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. സമരങ്ങളും പ്രതിഷേധവും സ്വാഭാവികമാണ്. അത് നിയന്ത്രിക്കാന്‍ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ട്. ഇതെല്ലാം മറികടന്ന് ഗവര്‍ണര്‍ സ്വന്തം പദവി മറന്ന് ഷോ കാണിക്കുന്നുവെന്നും മന്ത്രി ശിവന്‍കുട്ടി കുറ്റപ്പെടുത്തി.

ഇതിന് മുമ്പും ഗവർണറുമായി എസ് എഫ് ഐ ഏറ്റുമുട്ടിയപ്പോൾ തനിക്കെതിരെ പ്രതിഷേധിച്ച പാർട്ടിക്കാരെ ഗവർണർ ‘ക്രിമിനൽ’ എന്ന് വിളിച്ചനെതിരെയും വി ശിവൻ കുട്ടി രംഗത്ത് വന്നിരുന്നു, ഇതിനെതിരെ പരിഹാസ പോസ്റ്റുമായി ശ്രീജിത്ത് പണക്കാർ രംഗത്ത് വന്നിരുന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇതിന് മുമ്പ് നിയമസഭയിൽ പ്രശ്നം ഉണ്ടാക്കുന്നതിന്റെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ശ്രീജിത്ത് കുറിച്ചത് ഇങ്ങനെ, “സംസ്കാരമുള്ള ഒരാളിൽ നിന്ന് ഉണ്ടാകേണ്ട പ്രയോഗങ്ങളല്ല ഗവർണറിൽ നിന്ന് ഉണ്ടായതെന്ന് സഖാവ് ശിവൻകുട്ടി” എന്നായിരുന്നു..

അതേസമയം ഗവർണർക്ക് എതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് വന്നിരുന്നു, ഗവർണർ ചെയ്തത് സെക്യൂരിറ്റി നിലപാടിന് വിരുദ്ധമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, ചെയ്യാൻ പാടില്ലാത്തതാണെന്നും കുറ്റപ്പെടുത്തി. പൊലീസിന്റെ പണി അവര് ചെയ്യും. എഫ്ഐആർ തന്നെ കാണിക്കണമെന്ന് പറയുന്നത് ശരിയാണോ.. എഫ്ഐആറിന് വേണ്ടി സമരം ഇരിക്കുന്നത് കണ്ടിട്ടുണ്ടോ. പൊലീസ് കൂടെ വരേണ്ടെന്ന് മുൻപ് ഏതെങ്കിലും ഗവർണർ പറഞ്ഞിട്ടുണ്ടോ? ഏറ്റവും കൂടുതൽ സുരക്ഷ കിട്ടുന്ന സ്ഥാനത്താണ് ഗവർണർ ഇരിക്കുന്നത്. ഇപ്പോൾ കേന്ദ്ര സുരക്ഷ കിട്ടുന്ന ആർഎസ്എസ് പ്രവർത്തകരുടെ നിരയിലേക്ക് ഗവർണറും എത്തി എന്നാണ് അദ്ദേഹം വിമർശിച്ചത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *