ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അമിത് ഷായെ വിളിച്ചു ! ഇടപെട്ട് കേന്ദ്രം, ഗവര്‍ണര്‍ക്കും രാജ്ഭവനും Z+ പ്ലസ് സുരക്ഷ ! ഡൽഹിയിലേക്ക് തിരികെ പോയി ഗവർണ്ണർ !

കഴിഞ്ഞ കുറച്ച് നാളുകളായി കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും എസ് എഫ് ഐ ക്കാരും തമ്മിൽ വലിയ പോരാട്ടമാണ് നടക്കുന്നത്. ഇന്ന് കൊല്ലം നിലമേലിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കൊട്ടാരക്കരയിലെ സദാനന്ദ ആശ്രമത്തില്‍ പരിപാടികള്‍ക്കായി ഗവര്‍ണര്‍ പോകുന്നതിനിടയിലാണ് നിലമേലില്‍ എസ്എഫ്‌ഐക്കാര്‍ ഗവര്‍ണര്‍ക്കെതിരെ ബാന്നറും കരിങ്കൊടിയുമായി പ്രതിഷേധത്തിന് ഇറങ്ങിയത്. സര്‍വ്വകലാശാലകളെ കാവിവല്‍ക്കരിക്കാനുള്ള ഗവര്‍ണറുടെ നയത്തിനെതിരെ എസ്എഫ്‌ഐ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചതിന് പിന്നാലെ റോഡിലും ക്യാമ്പസുകള്‍ക്കുള്ളിലുമെല്ലാം ഇരുകൂട്ടരും തമ്മിലുള്ള പോരാട്ടം കഴിഞ്ഞ കുറച്ചു മാസങ്ങളായി കേരളം കാണുന്നതാണ്.

ഗവർണറും എസ് എഫ് ഐ ക്കാരും തമ്മിൽ പോരാട്ടം മുറുകുകയാണ് ഇന്നും ഉണ്ടായത്. മീറ്ററുകള്‍ മാറി നില്‍ക്കുന്ന ബാന്നറുകളും കരിങ്കൊടിയും കണ്ട് കാറില്‍നിന്ന് പുറത്തിറങ്ങിയ ഗവര്‍ണര്‍ അതീവരോഷാകുലനായി കൈയോങ്ങി എസ്എഫ്‌ഐക്കാരെ നേരിടാന്‍ കുതിച്ചതോടെ കാര്യങ്ങൾ കൂടുതൽ രൂക്ഷമാകുകയായിരുന്നു. റോഡരികിൽ കസേര ഇട്ടിരുന്നു പ്രതിഷേധിച്ച ഗവര്‍ണറെ അനുനയിപ്പിക്കാന്‍ കേരള പൊലീസ് മേധാവി വരെ വിളിച്ചു. പക്ഷെ ആദ്യം അതൊന്നും ഫലം ഉണ്ടായില്ല.

കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണം ആയതോടെ എസ്എഫ്‌ഐക്കാരെ  ജാമ്യമില്ലാ വകുപ്പ് പ്രകാരം കേ,സ് രേഖപ്പെടുത്തിയിട്ടല്ലാതെ കുത്തിയിരിപ്പ് സമരം അവസാനിപ്പിക്കില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവിടെ വെച്ചുതന്നെ അമിത് ഷായെ വിളിക്കുകയും  പ്രധാനമന്ത്രിയെ വിളിക്കുകയുമായിരുന്നു. ഒടുവില്‍ സിആര്‍പിഎഫിനെ ഇറക്കി ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം എത്തുകയായിരുന്നു.

ശേഷം കേന്ദ്ര മന്ത്രാലയം നേരിട്ട് ഇടപെടുകയും,  ഗവര്‍ണര്‍ക്കും രാജ്ഭവനും Z+ സുരക്ഷ(Z+ security) അനുവദിച്ചു. സെഡ് പ്ലസ് സുരക്ഷയാകുന്നതോടെ 55 അംഗ സുരക്ഷാ സേനയ്ക്കാകും ഗവര്‍ണറുടെ സുരക്ഷാ ചുമതല. ഇതില്‍ പത്തിലേറെ കമാന്‍ഡോകള്‍ ഉണ്ടാവും. അഞ്ചിലേറെ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുടെ വാഹനവ്യൂഹവും ഗവര്‍ണര്‍ക്ക് അകമ്പടി സേവിച്ചു കൊണ്ട് കേരളത്തിലെ നിരത്തില്‍ റോന്ത് ചുറ്റും. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വിളിച്ച പ്രസ് മീറ്റിൽ  ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്.

മുഖ്യമന്ത്രി പറയുന്നത്,  ഗവർണർ ചെയ്തത് സെക്യൂരിറ്റി നിലപാടിന് വിരുദ്ധമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, ചെയ്യാൻ പാടില്ലാത്തതാണെന്നും കുറ്റപ്പെടുത്തി. പൊലീസിന്റെ പണി അവര് ചെയ്യും. എഫ്ഐആർ തന്നെ കാണിക്കണമെന്ന് പറയുന്നത് ശരിയാണോ.. എഫ്ഐആറിന് വേണ്ടി സമരം ഇരിക്കുന്നത് കണ്ടിട്ടുണ്ടോ. പൊലീസ് കൂടെ വരേണ്ടെന്ന് മുൻപ് ഏതെങ്കിലും ഗവർണർ പറഞ്ഞിട്ടുണ്ടോ? ഏറ്റവും കൂടുതൽ സുരക്ഷ കിട്ടുന്ന സ്ഥാനത്താണ് ഗവർണർ ഇരിക്കുന്നത്. ഇപ്പോൾ കേന്ദ്ര സുരക്ഷ കിട്ടുന്ന ആർഎസ്എസ് പ്രവർത്തകരുടെ നിരയിലേക്ക് ഗവർണറും എത്തി എന്നാണ് അദ്ദേഹം വിമർശിച്ചത്.

അതുകൂടാതെ വിവാദങ്ങൾക്ക് ഒടുവിൽ ഇന്ന് വൈകിട്ട് ഗവർണ്ണർ ഡൽഹിയിലേക്ക് തിരിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് നിന്ന് ഇന്റിഗോ വിമാനത്തിൽ ബെംഗളൂരുവിലേക്കും അവിടെ നിന്ന് ദില്ലിക്കും പോകുമെന്ന് രാജ്ഭവൻ അറിയിച്ചു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *