സാധാരണക്കാരായ ഏതൊരു മനുഷ്യനും ഒരു സഹായത്തിനായി ആദ്യം ഓർക്കുന്നത് സാക്ഷാൽ സുരേഷ് ഗോപിയുടെ മുഖമാണ് ! കാരണം ഇതാണ് ! ആലപ്പി അഷറഫ് പറയുന്നു !

മലയാളികൾക്ക് സുരേഷ് ഗോപി സൂപ്പർ സ്റ്റാർ എന്നതിനപ്പുറം വ്യക്തിപരമായി പലരും ഇഷ്ടപെടുന്ന ഒരു വ്യക്തിത്വം കൂടിയാണ്. അദ്ദേഹം സാധാരണക്കാർക്ക് വേണ്ടി ചെയ്ത സഹായങ്ങൾ പകരംവെക്കാനില്ലാത്തവയാണ്. ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് ഇതിന് മുമ്പ് ആലപ്പി അഷറഫ് പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ. രാഷ്ട്രീയ പരമായി ആ മനുഷ്യനോട് എതിർപ്പ് ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ മനസ് അത് എന്നും നന്മക്ക് ഒപ്പമാണ്, അത് എനിക്ക് നേരിട്ട് അറിവുള്ള ചില കാര്യങ്ങൾ കൊണ്ട് ഞാൻ മനസിലാക്കിയതാണ്.

അദ്ദേഹത്തിന്റെ മകൾ ലക്ഷ്മിയുടെ പേരിലുള്ള ട്രസ്റ്റ് വഴിയാണ് അദ്ദേഹം സഹായങ്ങൾ ചെയ്യുന്നത്. അലഞ്ഞു നടക്കുന്ന ഒരുപാട് പേർക്ക് കിടപ്പാടം  നൽകിയ ആളാണ്. എൻഡോസള്‍ഫാൻ ദുരിതത്തിലാഴ്ത്തിയവർക്ക് തല ചായ്ക്കാൻ 9 പാർപ്പിടങ്ങളാണ് സുരേഷ് ഗോപി നിർമ്മിച്ച് നല്‍കിയത്. പൊതുസമൂഹം മാറ്റി നിർത്തിയ മണ്ണിന്‍റെ മക്കളായ ആദിവാസികൾക്ക് സഹായവുമായ് എത്തിയ ആദ്യ സിനിമാക്കാരനും  അദ്ദേഹം തന്നെ.

അധികാരികൾ പോലും ഒന്ന്  തിരിഞ്ഞു നോക്കാൻ ഇല്ലാത്ത ആദിവാസി മേഖലക്ക് വേണ്ടി ആ മനുഷ്യൻ ചെയ്തിട്ടുള്ള പ്രവർത്തികൾ ഇപ്പോഴും പുറം ലോകം അറിഞ്ഞിട്ടില്ല, കോ,തമംഗലത്തിനടുത്ത് ചൊങ്ങിൻചുവടിലെയും, അട്ടപ്പാടിയിലെയും അത്തരത്തിലുള്ള പല ആദിവാസി കോളനികളിലും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിരവധി ടോയ്‌ലറ്റുകൾ നിർമിച്ച് നൽകിയിരിരുന്നു. ഇതിൽ എടുത്ത് പറയേണ്ട ഒന്ന് എല്ലാം ആ മനുഷ്യന്റെ സ്വന്തം അദ്ധ്വാനത്തിന്‍റെ ഒരു വീതത്തിൽ നിന്നുമാണന്ന് നമ്മൾ ഓർക്കണം.

അദ്ദേഹത്തിന്റെ കാരുണ്യ പ്രവർത്തങ്ങൾ കുറിച്ചുള്ള  നമ്മൾ എത്രയോ വാർത്തകളാണ് ദിനം പ്രതി കേൾക്കുന്നത്,  അതുമാത്രമല്ല തന്റെ കൺ മുന്നിൽ കാണുന്ന പലരുടെയും ദുഖങ്ങൾക്ക് പരിഹാരം കാണാൻ അദ്ദേഹം കഴിവതും ശ്രമിക്കാറുണ്ട്. മാവേലിക്കരയിലൂടെ യാത്ര ചെയ്യുമ്പോൾ യാദൃശ്ചികമായി വഴിയിൽ കണ്ടുമുട്ടിയ കാൽ നഷ്ടപ്പെട്ട മനുഷ്യന് ഒരുലക്ഷം രൂപയോളം മുടക്കിയാണ് ആധുനിക കൃത്രിമക്കാൽ വാങ്ങി നല്‍കിയത്. മലയാള ചലച്ചിത്ര ലോകത്ത് എത്ര പേർക്കുണ്ട് ഈ മഹത്വം. ആ മനുഷ്യൻ ചെയ്ത് ഒരു കാര്യങ്ങളും തന്റെ ഇമേജ് വർധിപ്പിക്കാൻ വേണ്ടി അദ്ദേഹം ഉപയോഗിച്ചിട്ടില്ല എന്നും അഷറഫ് പറയുന്നു.

എന്റെ അറിവിൽ സാധാരണക്കാരായ ഏതൊരു മനുഷ്യനും ഒരു സഹായത്തിനായി ആദ്യം ഓർക്കുന്നത് സാക്ഷാൽ സുരേഷ് ഗോപിയുടെ മുഖമാണ്. കാരണം ആ കരുതൽ. അത്  അവർക്ക് ഉറപ്പാണ്  അത് കൂടാതെ വയനാട്ടിൽ നിന്നും ഒരു പക്ഷേ കേരളത്തിൽ നിന്നു തന്നെ ആദ്യമായി ഒരു ആദിവാസി യുവാവ് പൈലറ്റാകുന്നു. അതും സുരേഷ് ഗോപിയുടെ ഇടപെടൽ കൊണ്ട് മാത്രമാണ് സഭലമായത്. അദ്ദേഹത്തിന്റെ നന്മകളുടെ ബലാമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന ഗൂഗിൾ സെർച്ച് റിസൾട്ട്. അതായത് കഴിഞ്ഞ കൊല്ലം മലയാളികൾ ഗൂഗിഗിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് ഇതേ സുരേഷ് ഗോപിയുടെ ഫോൺ നമ്പർ ആണ്… എല്ലാ വിമർശനങ്ങൾക്കും ഉള്ള മറുപടിയാണ് ഇതെന്നും ആരാധകർ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *