മംമ്തക്ക് എന്നോട് പ്രണയമായിരിക്കുമെന്ന് ഞാൻ തെറ്റിദ്ധരിച്ചതാണ് ! ആ നഷ്ട പ്രണയത്തെ കുറിച്ച് ആസിഫ് അലി തുറന്ന് പറയുമ്പോൾ !

മലയാളികളുടെ ഇഷ്ട നടന്മാരിൽ ഒരാളാണ് ആസിഫ് അലി, വളരെ കുറഞ്ഞ സിനിമകൾ കൊണ്ട് മലയാളത്തിലെ മുൻ നിര നായകനാമറിൽ ഒരാളാകാൻ ആസിഫിന് കഴിഞ്ഞു. ആദ്യ ചിത്രം ഋതു ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു. പഠന കാലത്ത് തന്നെ പരസ്യങ്ങളിലെ മോഡലായും വീഡിയോ ജോക്കിയായും ആസിഫ് അലി ജോലി ചെയ്തിരുന്നു. തന്റെ ആദ്യ ചിത്രം ഋതു റിലീസായ ശേഷമാണ് ആസിഫ് സിനിമയിൽ അഭിനയച്ച കാര്യം തന്നെ നടന്റെ വീട്ടുകാർ അറിയുന്നത്. ശേഷം അങ്ങോട്ട് ചെറുതും വലുതുമായ നിരവധി ചിത്രങ്ങളിൽ അസിഫ് തിളങ്ങി.

സോൾട്ട് ആൻഡ് പെപ്പെർ, വയലിൽ, ട്രാഫിക്ക്, ഹണീബി, ഓർഡിനറി, ബാച്ചിലർ പാർട്ടി  തുടങ്ങിയ ചിത്രങ്ങൾ ഏറെ വിജയം നേടിയിരുന്നു. ചില തുറന്ന് പറച്ചിലുകൾ കൊണ്ടും ആസിഫ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, ആദ്യമായിട്ടാണ് ഒരു നടൻ തനിക്കൊപ്പം അഭിനയിച്ച ഒരു നടിയോട് പ്രണയം തോന്നിയത് തുറന്ന് പറഞ്ഞത്, അന്ന് അത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു, അതിപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്. ആസിഫിന്റെ വാക്കുകൾ ഇങ്ങനെ. സത്യന്‍ അന്തിക്കാട് ചിത്രമായ ‘കഥ തുടരുമ്പോള്‍’ സിനിമയുടെ ചിത്രീകരണത്തിനിടയാണ് സംഭവം. തന്റെ ആദ്യ പ്രണയരംഗമാണ് ‘കഥ തുടരുമ്പോള്‍’ സിനിമയിലേതെന്ന് ആസിഫ് പറയുന്നു. അതുകൊണ്ട് തന്നെ നല്ല ടെന്‍ഷനും ഉണ്ടായിരുന്നു. എന്നാല്‍ എല്ലാ പിന്തുണയും നല്‍കി മംമ്ത ഒപ്പമുണ്ടായിരുന്നു.

ആ സിനിമയിലെ ആകെ ക്യാമറമാനെ മാത്രമായിരുന്നു ആദ്യമായി ആ സെറ്റിലേക്ക് ചെല്ലുമ്പോൾ പരിചയം ഉണ്ടായിരുന്നത്. ബാക്കി എല്ലാവരും സീനിയർ ആർട്ടിസ്റ്റുകൾ ആയിരുന്നു. അതുകൊണ്ട് തന്നെ ആകെ പേടിച്ച് ടെൻഷൻ അടിച്ചു നിന്ന തന്നെ മംമ്തയാണ് കൂടുതൽ ഫ്രീയാക്കിയത്. എന്നെ വളരെ കംഫർട്ടബിൾ ആക്കി മാറ്റി, റൊമാന്റിക് സീനുകൾ ഉൾപ്പടെ പല രംഗങ്ങളും കൈവിട്ടു പോകുമെന്ന് തോന്നിയപ്പോൾ ഒപ്പം നിന്ന് എന്നെ ഒരുപാട് സപ്പോർട്ട് ചെയ്തതും മംമ്ത ആയിരുന്നു.

ആ സമയത്ത് സത്യം എനിക്ക് മംമ്തയോട് പ്രണയം തോന്നിപ്പോയി, മുമ്പ് ഞാൻ ടീവിയിൽ മാത്രമാണ് മംമ്തയെ കണ്ടിട്ടുള്ളത്,  ഈ ലൊക്കേഷനിൽ വെച്ചാണ് ആദ്യമായി കാണുന്നത്, വളരെ കുറഞ്ഞ സമയം കൊണ്ട് മംമ്ത എന്നെ ഒരുപാട് സ്വാധീനിച്ചു, സത്യത്തിൽ അവർ എന്നോട് അത്രയും അടുപ്പം കാണിച്ചപ്പോൾ ഞാനും തെറ്റിദ്ധരിച്ചുപോയി മംമ്തക്കും എന്നെ ഇഷ്ടമാണെന്ന്, അതൊരു തെറ്റിദ്ധാരണയായിരുന്നു എന്ന് പിന്നീടാണ് മനസിലായത് എന്നും ആസിഫ് പറയുന്നു.

കൂടാതെ താൻ  ഇതുവരെ ചെയ്ത സിനിമകളിൽ എനിക്ക് ഏറെ ബുദ്ധിമുട്ടായി തോന്നിയ കഥാപാത്രം അത് ‘കുഞ്ഞെൽദോ’ ആയിരുന്നു. കാരണം അതിൽ ഒരു 20 വയസ്സുള്ളയാളായി ഒരു കോളേജ് പയ്യനായിട്ടാണ് ചെയ്തത്. സ്ലീവാച്ചനായതിന് ശേഷമാണ് നേരെ കുഞ്ഞെൽദോയായത്. അതുകൊണ്ട് തന്നെ പെട്ടന്നുള്ള ആ ചേഞ്ച് എനിക്ക് ഒരുപാട് ബുദ്ധിമുട്ടായിരുന്നു എന്നും അടുത്തിടെ ആസിഫ് അലി പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *