ആഹാരത്തിന്റെ മഹത്വം എന്താണെന്ന് എനിക് നന്നായി അറിയാം ! ആസിഫ് കഴിക്കുന്നത് തന്നെയാണ് അവിടെ സെറ്റിൽ എല്ലാവരും കഴിക്കുന്നത് ! മണിയൻ പിള്ള രാജു !

മലയാള സിനിമയിൽ നടനായും നിർമ്മാതാവായും വർഷങ്ങളായി തിളങ്ങി നിൽക്കുന്ന ആളാണ് മണിയൻ പിള്ള രാജു. നായകനായും , സഹ നടനായും വില്ലനായും എന്നിങ്ങനെ എല്ലാത്തരം വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച ആളുകൂടിയാണ് അഭിനയിച്ച സിനിമയുടെ പേരിൽ അറിയപ്പെടുന്ന സുധീർ കുമാർ. ഇപ്പോഴിതാ സിനിമയെ കുറിച്ച് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ നിർമ്മാണത്തിൽ ഏറ്റവും പുതിയതായി റിലീസിന് തയ്യാറെടുക്കുന്ന സിനിമ ആസിഫ് അലി നായകനാകുന്ന മഹേഷും മാരുതിയുമാണ്. മംമ്ത മോഹൻദാസാണ് ചിത്രത്തിൽ നായിക. ഇപ്പോഴിത സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇന്ത്യാ​ഗ്ലിറ്റ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ മണിയൻപിള്ള രാജു സംസാരിച്ചത്.

ഇതിന് മുമ്പും ഇതേ കാര്യം അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. സിനിമ ലൊക്കേഷനുകളിൽ ഭക്ഷണത്തിന്റെ കാര്യനത്തിൽ കടുത്ത വേർതിരിവാണ് കാണിക്കുന്നത്. അത്തരത്തിൽ പല സാഹചര്യത്തിനും താൻ സാക്ഷിയാകേണ്ടി വന്നിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു. ഭക്ഷണത്തിന്റെ കാര്യത്തില്‍ ഈ വേര്‍തിരിവ് കാണിക്കുന്നത് കാണുമ്പോള്‍ സത്യത്തിൽ ഭയങ്കര സങ്കടം വരും. കാരണം ഞ്ഞതിന് തുടക്ക കാലത്ത് ഒരുപാട് അനുഭവിച്ചതാണ്. നസീർ സാറിനെപ്പോലുള്ളവർക്ക് അന്ന് ചിക്കൻ കൊടുക്കും. എന്നെപ്പോലുള്ളവർക്ക് ചാളക്കറിയോ മറ്റോ ആയിരിക്കും. യൂണിറ്റുകാർക്ക് തൈര് സാധമോ വല്ലതും ആയിരിക്കും. അത് അവർ താഴെ ഇരുന്നാണ് കഴക്കുക.

 

അന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു ഞാൻ ഏതെങ്കിലും കാലത്ത് സിനിമ എടുക്കുകയാണെങ്കിൽ നായകൻ  കഴിക്കുന്ന ആഹാരം തന്നെ യൂണിറ്റിലെ എല്ലാവർക്കും കഴിക്കാൻ കൊടുക്കണമെന്നത്. അതാണ് ഞാനിപ്പോൾ ചെയ്യുന്നത്. എന്റെ സെറ്റിൽ ആസിഫ് അലി ഒരു ജ്യൂസ് കുടിക്കുകയാണെങ്കിൽ അത് തന്നെ യൂണിറ്റിലെ എല്ലാവർ‌ക്കും കൊടുക്കും. മറ്റേത് നാണക്കേടല്ലേ. ഒരാളുടെ മുമ്പിൽ കൂടി മറ്റൊരാൾക്ക് ജ്യൂസ് കൊണ്ടുകൊടുക്കുന്നത്. അതൊക്കെ ഒരു അപമാനിക്കലാണ്. എല്ലാവർക്കും ഒരേ ഭക്ഷണം കൊടുക്കാതെ ആ കാര്യത്തിൽ ലാഭം നോക്കുന്നത് എച്ചിത്തരമാണ്. എച്ചി പൈസ കൊണ്ട് കാര്യമില്ല. അതുകൊണ്ട് ഒരു നേട്ടവും ഉണ്ടാകില്ല. വലിയ നഷ്ടവും വരാനില്ല.

അവരുടെ ഒക്കെ മനസ് നിറയുന്നത് പോലെ ഇരിക്കും നമ്മുടെ ലാഭം. എന്റെ സെറ്റിൽ ജോലി ചെയ്യുന്ന എല്ലാവർക്കും കൃത്യമായി പൈസ കൊടുക്കണം, എല്ലാവർക്കും നല്ല റൂം കൊടുക്കണം എന്നീ കാര്യങ്ങളെല്ലാം ഞാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അവിടേയും വേർതിരിവ് കാണിക്കാറില്ല’ മണിയൻ പിള്ള മണിയൻ പിള്ള രാജു പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *