അത് അദ്ദേഹത്തിന്റെ വ്യക്തിത്വമാണ്, എല്ലാവരും നമ്മളെ പോലെയാകണം എന്ന് വാശിപിടിക്കാൻ കഴിയില്ലല്ലോ ! ചേട്ടന് വട്ടാണോ എന്ന് ഞാൻ ചോദിച്ചിട്ടുണ്ട് ! ആസിഫ് അലി !

മലയാളികൾക്ക് ഇപ്പോൾ അഭിമാനമായി മാറിയിരിക്കുന്ന അഭിനേതാവാണ് വിനായകൻ. ജയിലർ എന്ന രജനികാന്ത് ചിത്രത്തിൽ കൂടി ലോകം മുഴുവൻ ശ്രദ്ധ നേടുകയും, നിരവധി പ്രമുഖ താരങ്ങളിൽ നിന്നും പ്രശംസ നേടുകയും ചെയ്ത വിനായകൻ പക്ഷെ അടുത്തിടെ ഉമ്മൻ ചാണ്ടിയെ വിമർശിച്ചതിന്റെ പേരിൽ ഏറെ വിമർശനം നേരിട്ടിരുന്നു, എന്നാൽ ജയിലർ സിനിമ ഇറങ്ങിയ ശേഷം ഈ വിമർശിച്ചവർ തന്നെ അദ്ദേഹത്തെ അഭിനന്ദിച്ച് എത്തിയിരുന്നു.

ഇപ്പോഴിതാ വിനായകനെ കുറിച്ച് നടൻ ആസിഫ് അലി പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്, വാക്കുകൾ ഇങ്ങനെ, വിനായകന്‍ ചേട്ടനെ ശരിക്കും നമ്മളെല്ലാവരും അദ്ദേഹത്തിന്റെ സംസാര രീതി കാരണം തെറ്റിദ്ധരിക്കുന്നതാണ്. അദ്ദേഹം വേറൊരു സിസ്റ്റം ഫോളോ ചെയ്യുന്നാളാണ്. എല്ലാവരും നമ്മളെ പോലെയാകണം എന്ന് വാശി പിടിക്കാന്‍ പറ്റില്ലല്ലോ. അത് അദ്ദേഹത്തിന്റെ വ്യക്തിത്വമാണ്. ഇതുവരെ ഞങ്ങള്‍ക്കാര്‍ക്കും വിനായകന്‍ ചേട്ടന്‍ ഷൂട്ടിന് വരാതിരുന്നതായോ അല്ലെങ്കില്‍ ലൊക്കേഷനില്‍ ഒരു പ്രശ്‌നമുണ്ടാക്കിയതായോ ഉള്ള അനുഭവം ഉണ്ടായിട്ടില്ല. ഫൈറ്റ് രംഗങ്ങള്‍ക്കൊക്കെ വേണ്ടി അയാളിടുന്ന പരിശ്രമമെല്ലാം വലുതാണ്.

ഞങ്ങൾ ഒരുമിച്ച് ചെയ്ത കാസര്‍ഗോള്‍ഡ് എന്ന സിനിമയില്‍ ഒരു ഫൈറ്റ് സീനുണ്ട്. അത് ഷൂട്ട് ചെയ്യുന്നതിന് മുമ്പ് അദ്ദേഹം ഫൈറ്റ് മാസ്റ്ററുടെ അടുത്ത് ചെന്ന് സാധാരണ ഫൈറ്റ് സീന്‍ പോലെ ചവിട്ടും ഇടിയും ബ്ലോക്കും പഞ്ചും ഒന്നും വേണ്ടെന്ന് പറഞ്ഞു. ശേഷം  ഞങ്ങള്‍ രണ്ടുപേരും ഒരു 30 സെക്കന്റ് നേരിട്ട് നിന്ന് ഫൈറ്റ് ചെയ്തു. അതിനുശേഷം ഞങ്ങള്‍ രണ്ടുപേരും മാറി നിന്ന് ശര്‍ദ്ദിച്ചു. കാരണം  നമ്മള്‍ പ്ലാന്‍ ചെയ്ത ഫൈറ്റാകുമ്പോൽ അതിനൊരു താളമൊക്കെയുണ്ട്, മാത്രമല്ല കുറച്ചും കൂടി സുഖമായിരിക്കും.

പക്ഷെ ഇത് അങ്ങനെ ഒന്നുമല്ല, ഒട്ടും തയ്യാറായിരിക്കില്ല. ഇയാള്‍ എന്റെ കഴുത്തില്‍ കയറി പിടിച്ചാല്‍ പിന്നെ കൈ പിടിച്ച്‌ തിരിക്കും ഒരു യഥാര്‍ത്ഥ ഫൈറ്റിന് നല്‍ക്കുന്ന പോലുള്ള പരിശ്രമം തന്നെ ഇതിന് വേണം. അത് കഴിഞ്ഞ് ഞങ്ങള്‍ മാറി നിന്ന് ശര്‍ദ്ദിക്കുകയാണ്. പിന്നെ ഞാന്‍ ചോദിച്ചു ചേട്ടാ, ചേട്ടന് ഭ്രാന്താണൊയെന്ന്… എന്നും ആസിഫ് അലി പറയുന്നു.

അതുപോലെ നടി രാജിഷാ വിജയനും സമാനമായ അഭിപ്രായം വിനായകൻ ചേട്ടനെ കുറിച്ച് പറഞ്ഞിരുന്നു, മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്തനാണ് അദ്ദേഹമെന്നും രജിഷ പറയുന്നു. ചില ആളുകളുടെ പേഴ്‌സണാലിറ്റിയൊക്കെ കാണുമ്പോൾ അവർ വളരെ യുണീക്ക് ആയിട്ട് തോന്നും. അതുപോലെ എനിക്ക് തോന്നിയിട്ടുള്ള ഒരാളാണ് വിനായകൻ. അദ്ദേഹത്തെ പോലെ വേറൊരാളെ താൻ കണ്ടിട്ടില്ലെന്നും രജിഷ പറയുന്നു. എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ് എന്നും രജീഷ പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *