സുരേഷ് ഗോപി എന്ന വ്യക്തിയെയാണ് ഞാൻ ആരാധിക്കുന്നത് ! അതിനുകാരണം എന്റെ അനുഭവമാണ്, മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുന്ന ആളാണ് സുരേഷ് ഗോപി ! ആസിഫ് അലി പറയുന്നു !

സുരേഷ് ഗോപി ഇപ്പോൾ തൃശൂര് നിന്നും വീണ്ടുമൊരു ജനവിധി തേടുകയാണ്. രണ്ടു തവണ അദ്ദേഹം പരാജയപ്പെടുകയും  ചെയ്തിരുന്നു, ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് നടൻ ആസിഫ് അലി പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ആസിഫിന്റെ ആ വാക്കുകൾ ഇങ്ങനെ, ആ ഒരു സംഭവത്തിന് സാക്ഷിയാവുന്നത് വരെ സുരേഷ് ഗോപി തനിക്കൊരു നടന്‍ മാത്രം ആയിരുന്നുവെന്ന് ആസിഫ് അലി പറയുന്നു, എന്നാല്‍ ആ സംഭവത്തിന് ശേഷം സുരേഷ് ഗോപിയെന്ന വ്യക്തിയോട് ആരാധന തോന്നിയെന്നും നടന്‍ പറയുന്നു.

എന്റെ കൺ മു,ന്നിൽ ഞാൻ കണ്ടറിഞ്ഞ കാര്യമാണ്,  ഒരിക്കല്‍ ഇടപ്പളളി ട്രാഫിക്ക് ജംഗ്ഷനില്‍ നില്‍ക്കുമ്പോള്‍ ഒരു ബസ് ട്രാഫിക്ക് സിഗ്നല്‍ തെറ്റിച്ചു കയറിവന്നു, ആ സമയത്ത് ആണ് സുരേഷ് ഗോപി അവിടെ എത്തിയത്. അമിതവേഗത്തിൽ ആ ബസ് ട്രാഫിക്ക് സിഗ്നല്‍ തെറ്റിക്കുന്നത് കണ്ട അദ്ദേഹം ഉടൻ തന്നെ തന്റെ വണ്ടി നിര്‍ത്തി പുറത്തേക്ക് ഇറങ്ങി ചെല്ലുകയും ആ ബസ് ഡ്രൈവറെ വിളിച്ചു പുറത്തു ഇറക്കി വഴക്കു പറഞ്ഞ് ഉപദേശിക്കുകയും ചെയ്തും, ഇനി മേലാല്‍ അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞിട്ടാണ് അദ്ദേഹം അവരെ ബസ് എടുത്തുപോകാന്‍ അനുവദിച്ചത്.

അദ്ദേ,ഹത്തി,ന് വേണ,മെങ്കിൽ ഞാനടക്കം എല്ലാവരെയും പോലെ നമുക്ക് എന്ത് വേണം അല്ലെങ്കിൽ അത് കണ്ടില്ല എന്ന് നടിച്ച് മുന്നോട്ട് പോകാമായിരുന്നു. പക്ഷെ അദ്ദേഹം അങ്ങനെ ഉള്ള ഒരു മനുഷ്യൻ അല്ല എന്നും ആസിഫ് അലി പറഞ്ഞു. ഞാനാ ഏറെ സ്നേഹിക്കുകയും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളാണ് സുരേഷ് ഗോപി എന്നും ആസിഫ് അലി പറയുന്നു.

നഷ്ട,പ്പെട്ടുപോയ മ,കൾ ലക്ഷ്മിയുടെ ലഷ്മിയുടെ പേരിലുള്ള ട്രസ്റ്റ് ആയ സാന്ത്വനം എന്ന പദ്ധതിയിലൂടെയാണ് അദ്ദേഹം അർഹമായ കൈകളിൽ സഹായങ്ങൾ എത്തിക്കുന്നത്. അലഞ്ഞു നടക്കുന്ന ഒരുപാട് പേർക്ക് കിടപ്പാടം നൽകിയ ആളാണ്. എൻഡോസള്‍ഫാൻ ദുരിതത്തിലാഴ്ത്തിയവർക്ക് തല ചായ്ക്കാൻ 9 പാർപ്പിടങ്ങളാണ് സുരേഷ് ഗോപി നിർമ്മിച്ച് നല്‍കിയത്. പൊതുസമൂഹം മാറ്റി നിർത്തിയ മണ്ണിന്‍റെ മക്കളായ ആദിവാസികൾക്ക് സഹായവുമായ് എത്തിയ ആദ്യ സിനിമാക്കാരനും അദ്ദേഹം തന്നെ എന്നും സംവിധായകൻ ആലപ്പി അഷറഫും പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *