‘വിചാരിച്ചത്രയും നന്നായില്ല’, ഭാവാഭിനയം ആസിഫിന് പറ്റിയ പണിയല്ല, മുഖത്ത് ചാക്കിട്ട് തന്നെ അഭിനയിക്കാമായിരുന്നു ! ആസിഫിനെ കുറിച്ച് കുറിപ്പ് പങ്കുവെച്ച് മാല പാർവതി !

മലയാള സിനിമ രംഗത്ത് യുവ താരനിരയിൽ ഏറെ ശ്രദ്ധ നേടിയ നടനാണ് ആസിഫ് അലി. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ കാപ്പ എന്ന സിനിമയിലെ ആസിഫിന്റെ കായാക്ടറിനെ വിമർശിച്ച് ഒരാൾ പങ്കുവെച്ച കുറിപ്പിന് മറുപടി കൊടുത്തിരിക്കുകയാണ് നടി മാലാ പാർവതി  സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ കൂടിയയായിരുന്നു ആ പ്രതികരണം.

ഭാവാഭിനയം, മൊണ്ണവേഷം, ‘വിചാരിച്ചത്രയും നന്നായില്ല’, മഹാബോറഭിനയം, ‘ഭാവം വന്നില്ല ‘ തലയിൽ ചാക്കിട്ട് തന്നെ അഭിനയിക്കുന്നത് തന്നെ ആയിരുന്നു നല്ലത്. ഇങ്ങനെ ഒക്കെ നടി, നടന്മാരെ കുറിച്ച് പറഞ്ഞ് കേള്‍ക്കാറുണ്ട്. എന്നാല്‍ ഒരു ചിത്രത്തില്‍ ഒരു നടന്‍, അല്ലെങ്കില്‍ നടി നല്ലതാകുന്നതിന്റെയും, മോശമാകുന്നതിന്റെയും പിന്നില്‍ പല ഘടകങ്ങളുണ്ട്. ഉദാഹരണത്തിന്.. ചില അഭിനേതാക്കള്‍ക്ക്, കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ സമയം വേണ്ടി വരും. അവര്‍, പല തവണ സ്‌ക്രിപ്റ്റ് വായിച്ചും എഴുത്തുകാരനുമായി സംവദിച്ചുമൊക്കെ ആ കഥാപാത്രത്തെ മനസ്സിലാക്കിയ ശേഷമാണ് കഥാപാത്രമായി മാറുന്നത്.

എന്നാൽ മറ്റുചിലർ, വെറും ഒരു ക്രാഫ്റ്റ് എന്ന നിലയ്ക്ക്, അഭിനയം എന്ന കലയെ കൈകാര്യം ചെയ്യാറുണ്ട്. എന്നാല്‍ മിക്ക സിനിമകളിലും, അവര്‍ ഏതാണ്ട് ഒരേ പോലെയാവും അഭിനയിക്കുക. അതൊരു കരവിരുതാണ്. അതിനപ്പുറം, പ്രേക്ഷകന്റെ മനസ്സിനെ അത് സ്പര്‍ശിക്കാറില്ല. അഭിനേതാവിന്റെ മനസ്സും, സംവിധായകന്റെ മനസ്സും ഒന്നായി തീരുമ്പോള്‍ മാത്രമേ കഥാപാത്രം സിനിമയില്‍ ശോഭിക്കുകയൊള്ളു. ഒന്നോ രണ്ടോ സിനിമയില്‍, ഒരു നടനെ കുറച്ച് പേര്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്ന് വച്ച്, ആരും ‘മൊണ്ണ’ ആകുന്നില്ല.

ആസിഫിനെ  കുറിച്ച് വൈറലായി എന്ന് പറയുന്ന ഒരു കുറിപ്പ് ഞാൻ കണ്ടു, സത്യത്തിൽ അത് വായിച്ചപ്പോൾ എനിക്ക് വിഷമം തോന്നി. അദ്ദേഹം ഒരു ഗംഭീര ആക്ടര്‍ ആണ്. കഥാപാത്രത്തിന്റെ മനസ്സിനെ ഉള്‍ക്കൊള്ളാന്‍ അയാൾക്ക് പ്രത്യേകമായ ഒരു കഴിവുണ്ട്. ‘ഉയരെ’ എന്ന ചിത്രത്തിലെ അഭിനയം എടുത്ത് പറയേണ്ടതാണ്. നിരാശത, പ്രേമം, കൊതി, അസൂയ, വിരഹം, പക, സംശയം ഇവയെല്ലാം, കണ്ണുകളില്‍ മിന്നി മാഞ്ഞ് കൊണ്ടിരുന്നു. ആസിഫ് അലിയോടൊപ്പം കെട്ടിയോളാണെന്റെ മാലാഖയിലാണ് ഞാന്‍ അഭിനയിച്ചത്.ആ സെറ്റില്‍ എവിടെയും വച്ച് ഞാന്‍ ആസിഫിനെ കണ്ടില്ല. കണ്ടത് സ്ലീവാച്ചനെയാണ്. സ്ലീവാച്ചനും ‘ഭാവാഭിനയം’ വേണ്ട കഥാപാത്രം തന്നെയായിരുന്നു..

ഇങ്ങനെ ഒരാളുടെ കഷ്ടപ്പാടിനെ മനഃപൂർവം താറടിച്ച് കാണിക്കാന്‍, എഴുതുന്ന കുറിപ്പുകള്‍.. വല്ലാതെ സങ്കടമുണ്ടാക്കും. നല്ല നടന്‍ ചിലപ്പോള്‍ മോശമായി എന്ന് വരാം. എന്നാല്‍ ചില നടന്മാര്‍ ഒരിക്കലും നന്നാവുകയുമില്ല, മോശമാവുകയുമില്ല. ഒരു ഉഗ്രന്‍ നടന്‍, എല്ലാ സിനിമകളിലും അയാള്‍ തിളങ്ങുന്നില്ലെങ്കില്‍, അയാള്‍ ആ കലയോട് നീതി പുലര്‍ത്തുന്നു എന്ന് വേണം മനസ്സിലാക്കാന്‍. കരവിരുത് എന്നതിനപ്പുറം, അഭിനയത്തെ ഒരു കലയായി കാണുന്നത് കൊണ്ടാകാം ഈ ഏറ്റകുറച്ചിലുകള്‍. ആ സത്യസന്ധത ഉള്ളത് കൊണ്ട്, അയാള്‍ ഇടയ്ക്ക് അദ്ഭുതങ്ങളും കാട്ടും. ആസിഫ് അലി എന്ന നടനെ തള്ളി കളയാനാവില്ല എന്നും തുടങ്ങുന്ന ഒരു കുറിപ്പാണ് മാല പാർവതി പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *