അച്ഛൻ മ,രി,ച്ചത് കൈലിരിപ്പ് മോശമായത്കൊണ്ടാണ് ! 200 കോടിയുടെ കോടിയുടെ സ്വത്തുണ്ടായേനെ, എല്ലാം വിറ്റുതുലച്ചിട്ടാണ് പോയത് ! ബൈജുവിന്റെ തുറന്ന് പറച്ചിൽ ശ്രദ്ധ നേടുന്നു !

ബാലതാരമായി സിനിമയിൽ എത്തിയ ആളാണ് നടൻ ബൈജു. മലയാളികൾ ഏറെ ഇഷ്ടപെടുന്ന ബൈജു ഇപ്പോൾ സിനിമ രംഗത്ത് വളരെ സജീവമാണ്. അദ്ദേഹത്തെ മലയാളി പ്രേക്ഷകർ കൂടുതൽ ഇഷ്ടപ്പെടാൻ കാരണം അദ്ദേഹത്തിന്റെ ആ സംസാര രീതി തന്നെയാണ്, മുഖം മൂടി ഒന്നും ഇല്ലാതെ അദ്ദേഹം താൻ എങ്ങനെയാണോ അങ്ങനെത്തന്നെയാണ് സംസാരിക്കാറുള്ളത്. തഗ് ഡയലോഗുകൾ ബൈജുവിന്റെ രീതിയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ എല്ലാം വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്.

അത്തരത്തിൽ ഇപ്പോഴിതാ അദ്ദേഹം കാൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. എന്റെ അമ്മ തഗ് അടിക്കുന്ന ആളായിരുന്നു   ആ സ്വഭാവമാണ് എനിക്കും കിട്ടിയത്. അമ്മയുടെ പേര് തങ്കമ്മ എന്നായിരുന്നു,  ‘അമ്മ നഴ്‌സായിരുന്നു. അച്ഛൻ ഭാസ്കരൻ നായർ അദ്ദേഹത്തിന്റെ 63 വയസിൽ മരിച്ചുപോയി. അച്ഛൻ മരിച്ചതിന് കാരണം കൈലിരിപ്പ് തന്നെയാണ്. മദ്യപാനവും എല്ലാ പരിപാടികളുമുണ്ടായിരുന്നു. അമ്മ 86 വയസ്സിലാണ് മരിച്ചത്. അമ്മയുടെ ആയുസ്സിലാണ് ഞാൻ പിടിച്ച് നിൽക്കുന്നത്. അവരെ പോലെ അത്രയും കാലം ജീവിച്ചില്ലെങ്കിലും ഒരു 75 വരെയൊക്കെ പോയാൽ മതി.

അതിനു മുകളിലോട്ട് പോകരുത്, വോസ്റ്റാണ്. നമുക്കും ഭാരം വീട്ടുകാർക്കും ഭാരം.അച്ഛൻ ജീവിതത്തിൽ ഒരുപാട് സ്വത്തുക്കൾ നശിപ്പിച്ചു കളഞ്ഞിരുന്നു. കണ്ടമാനം സ്വത്തുക്കളുണ്ടായിരുന്നു. കഷ്ടപ്പെട്ടുണ്ടാക്കിയതൊന്നുമല്ല, ദാനമായി കിട്ടിയതാണ്. ആ സ്വത്തെല്ലാം അച്ഛൻ അറിയാത്ത പല പല ബിസിനസുകൾ ചെയ്ത് വിറ്റ് തുലച്ചു. അങ്ങനെ അതെല്ലാം നശിപ്പിച്ചു. ഇന്ന് ആ വസ്തുവകൾ ഒക്കെ ഉണ്ടായിരുന്നു എങ്കിൽ 200 കോടിയുടെ ആസ്തിയായേനെ. നാട്ടുകാർക്കെല്ലാം അറിയാം. അച്ഛനോട് ദേഷ്യമില്ല. ദേഷ്യപ്പെട്ടിട്ട് കാര്യമില്ല. ഓരോ മനുഷ്യർ ഓരോ സ്വഭാവക്കാരാണ്.

 

വിശ്വാസപ്രകാരം എന്റെ പേരിന്റെ കൂടെ സന്തോഷ് ചേർത്തത്. എന്നിട്ടും വലിയ പുരോഗതിയൊന്നും ഞാൻ കാണുന്നില്ല. എല്ലാവർക്കും ജീവിതത്തിൽ അവരുടേതായ പല വിഷമങ്ങളും ഉണ്ടാകും, പക്ഷെ സിനിമ താരങ്ങൾ ആയാൽ അത് പുറത്ത് കാണിക്കാൻ പാടില്ല, ആരോടാണ് കാണിക്കുക’ ‘നമ്മളുടെ മനസ് നിറയെ ഫ്രസ്ട്രേഷനുമായി പുറത്ത് പോവുമ്പോൾ ആളുകൾ ഫോട്ടോയെടുക്കാൻ വന്നാൽ സ്ട്രസ് കാണിക്കാൻ പറ്റുമോ. ശരിക്കും അഭിനയിക്കേണ്ടത് ജീവിതത്തിലാണ്. ഒരു സിനിമാ നടനെ ജനങ്ങൾ പെട്ടെന്ന് ഇഷ്ടപ്പെടും. ആ ഇഷ്ടം ഭയങ്കര ഇഷ്ടത്തിലേക്ക് വളരും.

എന്നാൽ ഇതേ ആളുതന്നെ എന്തെങ്കിലും തെറ്റ് ചെയ്താൽ ഈ സ്നേഹിച്ചവർ തന്നെ കല്ലെറിയും. ആ തെറ്റ് വരാൻ പാടില്ല. ഞാൻ പൊതുജനങ്ങളോട് ഒരു തെറ്റും കാണിച്ചിട്ടില്ല. ഒന്നുകിൽ ഇങ്ങനെയുള്ള മാളുകളിൽ നമ്മൾ പോവാതിരിക്കുക. ഇനി അഥവാ പോയാൽ അവരുടെ കൂടെ നിന്ന് ഫോട്ടോയെടുക്കാൻ ബാധ്യസ്ഥരാണ്. അല്ലെങ്കിൽ ഈ തൊഴിലിന് പോവരുത്. ജനങ്ങളുമായുള്ള കമ്മിറ്റ്മെന്റാണ്. അവരില്ലെങ്കിൽ നമ്മളില്ല, എന്നും ബൈജു സന്തോഷ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *