‘കല്യാണം മുടക്കി’ എന്ന വാർത്ത തെറ്റാണ്, ഗുരുവായൂരിൽ ഭാഗ്യയുടെ വിവാഹത്തിന് വേണ്ടി മറ്റു വിവാഹങ്ങൾ മാറ്റിവെച്ചിട്ടില്ല ! വിശദീകരണവുമായി ദേവസ്വം ബോർഡ് !

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മൂത്ത മകൾ ഭാഗ്യയുടെ വിവാഹ വാർത്തകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം. ഈ വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നു എന്ന വാർത്ത വളരെ ശ്രദ്ധ നേടിയിരുന്നു. ഗുരുവായൂർ അമ്പലത്തിൽ വെച്ചാണ് ഭാഗ്യയുടെ വിവാഹം നടക്കുന്നത്. എന്നാൽ പ്രധാനമന്ത്രിയുടെ വരവിനെ തുടർന്ന് ഗുരുവായൂരിൽ നടത്താനിരുന്ന മറ്റു വിവാഹങ്ങൾ മാറ്റിവച്ചുവെന്ന പ്രചരണവും സമൂഹമാധ്യമങ്ങളിൽ ശക്തമായിരുന്നു. എന്നാൽ ഇപ്പോഴിതാ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ.

സുരേഷ് ഗോപിയുടെ മകളുടെ വിവാഹം നടക്കുന്ന പതിനേഴാം തീയതി, ഗുരുവായൂരിൽ നടത്താൻ നിശ്ചയിച്ച വിവാഹങ്ങളിൽ ഒന്നു പോലും മാറ്റിവെച്ചിട്ടില്ലെന്ന് അഡ്മിനിസ്ട്രേറ്റർ വ്യക്തമാക്കി. അന്നേദിവസം ക്ഷേത്രത്തിൽ നടക്കാനിരിക്കുന്ന ഒരു വിവാഹം പോലും മാറ്റിവച്ചിട്ടില്ല. എന്നാൽ സുരക്ഷയുടെ ഭാഗമായി വിവാഹങ്ങളുടെ സമയത്തിൽ മാറ്റം വരുത്തി കൊണ്ടുള്ള ക്രമീകരണം മാത്രമാണ് നടത്തുകയെന്നും ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ പറഞ്ഞു. അതല്ലാതെ പ്രചരിക്കുന്നത് പോലെ ക്ഷേത്രത്തിൽ നടത്താനിരുന്ന ഒരു വിവാഹം പോലും മാറ്റി വച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഗുരുവായൂരിൽ വിവാഹങ്ങൾ മാറ്റിവച്ചെന്നും റദ്ദാക്കിയെന്നുമുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള പ്രചരണങ്ങളും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഗുരുവായൂർ ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റർ വിശദീകരണവുമായി രംഗത്തെത്തിയത്. ‘കല്യാണം മുടക്കി’ എന്ന തലക്കെട്ടോടെയാണ് മോദിയുടെ ചിത്രം വെച്ച പോസ്റ്ററുകൾ സൈബർ ഇടങ്ങളിൽ ശ്രദ്ധ നേടിയതോടെയാണ് ഇപ്പോൾ ഇത്തരത്തിൽ ഒരു വിശിദീകരണം വേണ്ടിവന്നത്.

അതേസമയം ഭാഗ്യയുടെ വിവാഹ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്, കഴിഞ്ഞ ദിവസം അതി ഗംഭീരമായി നടന്ന സംഗീത് പരിപാടിയുടെ വീഡിയോ സുരേഷ് ഗോപി പങ്കുവെച്ചിരുന്നു, അതുപോലെ തന്നെ ഹാൽദി ചടങ്ങുകളുടെ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. നിരവധി പ്രമുഖർ പങ്കെടുക്കുന്ന അതി ഗംഭീരമായ ഒരു റിസപ്‌ഷനും വിവാഹത്തോട് അനുബന്ധിച്ച് നടക്കുന്നുണ്ട്. മാവേലിക്കര സ്വദേശിയാണ് ഭാഗ്യയുടെ വരൻ ശ്രേയസ്. ബിസിനസ് പ്രൊഫഷണലാണ്. കഴിഞ്ഞ വർഷം, സുരേഷ് ഗോപിയുടെ വസതിയിൽ നടന്ന ലളിതമായ ചടങ്ങിലാണ് വിവാഹനിശ്ചയം നടത്തിയത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *