മഞ്ജുവിന്റെ മൗനം ചിലരെങ്കിലും തെറ്റിദ്ധരിച്ചേക്കാം ! ഇത്രയും മോശം കാര്യങ്ങൾ തന്നെ കുറിച്ച് പറഞ്ഞിട്ടും മഞ്ജു നിശബ്ദത പാലിക്കുന്നതിന് ഒരു കാരണമുണ്ട് ! ഭാഗ്യലക്ഷ്മി പറയുന്നു !

ഏറെ നാളത്തെ ഇടവേളക്ക് ശേഷമാണ് മഞ്ജുവും ദിലീപും വീണ്ടും ചർച്ചാ വിഷയമാകുന്നത്. വീണ്ടും താര ദമ്പതികളുടെ വേർപിരിയലും കുടുംബ പ്രശ്നങ്ങളും എല്ലാം ചർച്ചയാകുമ്പോൾ പതിവുപോലെ മഞ്ജു നിശബ്ദയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി മഞ്ജുവിനെ കുറിച്ച് വളരെ മോശമായ കുറച്ച് കാര്യങ്ങൾ ദിലീപിന്റെ സഹോദരൻ അനൂപും അഭിഭാഷകനും തമ്മിലുള്ള സംഭാഷണത്തിൽ നിന്നും പുറത്ത് വന്നിരുന്നു. എന്നാൽ ഇതിനെതിരെ മഞ്ജു എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന കാര്യത്തിന് മഞ്ജുവിന്റെ അടുത്ത സുഹൃത്തും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി പറയുന്ന കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ, മഞ്ജു പൊതുവെ അങ്ങനെയാണ് അവർ അതികം സംസാരിക്കാത്ത ഒരു പ്രകൃതമാണ്, മഞ്ജു അന്ന് എന്നോട് പറഞ്ഞിരുന്നു, ഞാന്‍ ആ വീട്ടില്‍ ജീവിക്കുമ്പോഴും അധികം അങ്ങനെ സംസാരിക്കൊറൊന്നുമില്ലായിരുന്നു എന്ന്. ഈ കഴിഞ്ഞ കുറച്ച്പ ദിവസങ്ങളായി പല തരത്തിലുള്ള  മോശം കാര്യങ്ങള്‍ പ്രചരിപ്പിച്ചപ്പോഴും അവരുടെ ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചോ, വേർപിരിയാനുള്ള കാരണത്തെക്കുറിച്ചോ എവിടെയും പറഞ്ഞിട്ടില്ല.

പിന്നെ ഞങ്ങൾ സുഹൃത്തുക്കൾ സംസാരിക്കുമ്പോൾ എന്തെങ്കിലും കാര്യങ്ങൾ പറയും എന്നല്ലാതെ അവർ ആരോടും ഒന്നും പറഞ്ഞിരുന്നില്ല. മഞ്ജുവിന്റെ ബേസിക് നേച്ചര്‍ അതാണ്. അത് അവര്‍ക്ക് ഗുണമേ ചെയ്തിട്ടുള്ളു. അനാവശ്യമായ വാക്കുകള്‍ പുറത്ത് വിടാറില്ല . അതുപോലെ തന്നെയാണ് ഭാവനയും, അതവരുടെ ഡിഗ്നിറ്റിയാണ്. ചോദിക്കുന്നതിനും പറയുന്നതിനും എല്ലാം മറുപടി പറയുന്ന സ്വഭാവമല്ല അവർക്ക് ഉള്ളത്. മഞ്ജുവിന്റെ ആ  നിശബ്ദതയ്ക്ക് കിട്ടുന്നൊരു ബഹുമാനമുണ്ട്. ഞാനും അക്കാര്യത്തില്‍ അവരെ ബഹുമാനിക്കുന്നുണ്ട്.

എന്തല്ലാം കാര്യങ്ങളാണ് മഞ്ജുവിനെ കുറിച്ച് പറയുന്നത്, ഒന്നും പറയാതെ ധിക്കരിച്ച്  വീട്ടിൽ നിന്ന്  ഇറങ്ങിപ്പോയി,  മകള്‍ക്ക് അമ്മയെ വേണ്ട അച്ഛനെ മതി, മദ്യപിക്കുന്ന ശീലമുണ്ട്, പണത്തിനോടുള്ള ആര്‍ത്തി കാരണമാണ് ഡാന്‍സ് ചെയ്തത്, ദിലീപ് വേണ്ടെന്ന് പറഞ്ഞിട്ടും പോയി അങ്ങനെ കുറേയേറെ കാര്യങ്ങൾ. ഇതിലൊന്നും ഒരു സത്യവുമില്ല എന്ന് അവരെ അടുത്തറിയാവുന്ന ഞങ്ങൾക്ക് ബോധ്യമുണ്ട്. മഞ്ജുവിന് അമ്പലത്തിൽ നൃത്തം ചെയ്യാൻ താല്പര്യം ഉണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ അമ്പലക്കാരുമായി ഇടപെട്ട് അത് ശരിയാക്കി കൊടുത്തിരുന്നു. അതിന് ദിലീപ് എന്നെ രാത്രിയിൽ തന്നെ വിളിച്ച് വഴക്കിട്ടിരുന്നു. അയാൾക്ക് അവൾ ഡാൻസ് ചെയ്യാൻ പോകുന്നത് ഇഷ്ടമല്ലായിരുന്നു.

ഇതിനെല്ലാം മറുപടി പറയാൻ അവൾക്ക് ശബ്ദമില്ലാഞ്ഞിട്ടല്ല, അവളുടെ മൗനം ചിലരെങ്കിലും തെറ്റിദ്ധരിക്കുമെന്നുള്ളതിനാലാണ് അവൾക്ക് വേണ്ടി ഞങ്ങൾ സംസാരിക്കുന്നത്. നമ്മളെപ്പോലുള്ളവര്‍ പേഴ്‌സണലായി ഇരുന്ന് ഇതൊക്കെ സംസാരിച്ചതാണ്. വേണ്ട ചേച്ചി ഒന്നും പറയേണ്ടെന്ന് നേരത്തെ മഞ്ജു പറഞ്ഞിരുന്നു. കുറച്ച് കാര്യങ്ങള്‍ ഞാന്‍ പറയുമെന്ന് പറഞ്ഞപ്പോള്‍ ചേച്ചി പറഞ്ഞോളൂ, ചേച്ചിക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ, ചേച്ചി എന്നെ കുറ്റം പറഞ്ഞാലും ഞാന്‍ ഒന്നും പറയില്ലെന്നും മഞ്ജു എന്നോട് പറഞ്ഞിരുന്നുവെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കിയിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *