താര കുടുംബത്തിൽ നിന്ന് ഒരാൾ കൂടി സിനിമയിലേക്ക് ! സുരേഷ് ഗോപിയുടെ മകൾ ഭവനി സിനിമ രംഗത്തേക്ക് !!

മലയാളികളെ സംബന്ധിച്ച് സുരേഷ് ഗോപി എന്ന നടൻ ഇന്ന് ഒരു സൂപ്പർ സ്റ്റാർ മാത്രമല്ല അതിലും  ഉപരി ഒരു പൊതുപ്രവർത്തകൻ കൂടിയാണ്. ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന ആളാണ്, അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിൽ പലർക്കും എതിർ അഭിപ്രായം ഉണ്ടെങ്കിലും അദ്ദേഹത്തെ ഏവരും ഒരുപാട് സ്നേഹിക്കുന്നു.ഇന്ന് ദുരിതം അനുഭവിക്കുന്ന ഏതൊരു മലയാളിയുടെയും മനസ്സിൽ ആദ്യം ഓർമ വരുന്നത് സുരേഷ് ഗോപിയുടെ മുഖമാണ്. അദ്ദേഹത്തെ പോലെ നമുക്ക് ഏറെ പ്രിയപ്പെട്ടതാണ് അദ്ദേഹത്തിന്റെ കുടുംബവും.

നാല് മക്കളാണ് അദ്ദേഹത്തിന്, ഏറ്റവും ആദ്യത്തെ മകൾ ലക്ഷ്മി അകാലത്തിൽ പൊലിഞ്ഞു പോയി, ആ മകളുടെ പേരിലുള്ള ട്രസ്റ്റ് വഴിയാണ് അദ്ദേഹം പാവപ്പെട്ടവരുടെ കണ്ണീരൊപ്പാൻ തുടക്കം കുറിച്ചത്.  അതിൽ മൂത്ത മകൾ ഗോകുൽ സുരേഷ് ഇപ്പോൾ സിനിമ രംഗത്ത് വളരെ തിരക്കുള്ള യുവ താരങ്ങളിൽ ഒരാളാണ്, ആദ്യമായി അച്ഛനും മകനും ഒന്നിക്കുന്ന പാപ്പാൻ എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്ത കുടുംബത്തിൽ നിന്ന് ഒരാളുകൂടി സിനിമ രംഗത്തേക്ക് വരുന്നുണ്ട് എന്ന വാർത്തയാണ്. ഭാഗ്യ, ഭവനി എന്നിങ്ങനെ രണ്ടു പെൺ മക്കളാണ് നടനുള്ളത്, ഇവർ ഇരുവരും ആരധകർക്ക് അത്ര പരിചിതമല്ല, താര പുത്രിമാർ സമൂഹ മാധ്യമങ്ങളിൽ ഒന്നും അത്ര സജീവമല്ല. അതിൽ ഭവനി ഇപ്പോൾ സിനിമയിലേക്ക് എത്തുന്നു എന്ന വാർത്തയാണ് ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്.

ഗോകുൽ ഒഴിച്ച് മറ്റു മക്കൾ ആരും സമൂഹ മാധ്യമങ്ങളിൽ അത്ര സജീവമല്ല, പക്ഷെ മക്കൾ     ഇടക്ക് മോഡലിംഗ് രംഗത്ത് വളരെ സജീവമാണ്, ഭവനി ഇപ്പോൾ കൂടുതൽ ആക്റ്റീവ് ആയി മോഡലിങ്ങിൽ എത്തിയിട്ടുണ്ട്, അതുകൊണ്ട് തന്നെ  ഭവനി ഉടൻ സിനിമയിൽ തുടക്കം കുറിക്കാനുള്ള ഒരുക്കമാണ് എന്ന റിപ്പോർട്ടുകളും സജീവമാണ്. പക്ഷെ താരങ്ങളുടെ ഭാഗത്തുനിന്നും ഇതുവരെ അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ല.  ഭവനി അടുത്തിടെ കൂടുതൽ മോഡേൺ ലുക്കിൽ എത്തിയിരുന്നു, സുരേഷ് ഗോപിയുടെ മകളാണ് എന്ന് പലരും തിരിച്ചറിഞ്ഞത് വളരെ വൈകി ആയിരുന്നു. താരപുത്രിയുടെ പുതിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വളരെ വൈറലായി മാറുകയാണ്, അമ്മയെപ്പോലെ സുന്ദരിയാണ് മകളും എന്ന കമന്റുകളും സജീവമാണ്.

കഴിഞ്ഞ ദിവസം ആദിവാസികൾക്ക് വേണ്ടി സുരേശ്ദ് ഗോപി രാജ്യസഭയിൽ നടത്തിയ തീപ്പൊരി പ്രസംഗം ജനങ്ങൾ ഏറ്റെടുത്തിരുന്നു. ആ പ്രസംഗം പങ്കുവെച്ചുകൊണ്ട് അദ്ദേഹത്തിന്റെ മകൻ ഗോകുൽ സുരേഷും രംഗത്ത് വന്നിട്ടുണ്ട്, വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കുമ്പോഴും അച്ഛന്‍ ജനങ്ങള്‍ക്കു വേണ്ടി വാദിക്കുന്നു. എന്റെ പ്രചോദനം, എന്റെ സൂപ്പര്‍ഹീറോ.’ എന്നാണ് ആ  വിഡിയോ പങ്കുവച്ചു കൊണ്ട് ഗോകുല്‍ സുരേഷ് പറഞ്ഞത്. കേരളത്തിലെ ആദിവാസികളുടെ സ്ഥിതി വളരെ പരിതാപകരമാണെന്നും ഉടന്‍ തന്നെ കേരളത്തിലേക്ക് ട്രൈബല്‍ കമ്മീഷനെ അയയ്ക്കണമെന്നും സുരേഷ് ഗോപി എംപി രാജ്യ സഭയില്‍ ആവശ്യപ്പെട്ടിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *